വെനീസ് ബിയെന്നാലെയിൽ സാമൂഹ്യ സൗഹൃദത്തെക്കുറിച്ചുള്ള ചലച്ചിത്രത്തിന് വത്തിക്കാന്റെ അവാർഡ്
സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്
ഇന്റെനാഷണൽ ആർക്കിടെക്ചർ എക്സിബിഷനായ വെനീസ് ബിയെന്നാലെയിലെ "Social Friendship: Meeting in the Garden" എന്ന പ്രദർശനം പരിശുദ്ധ സിംഹാസനത്തിന്റെ പവിലിയനിൽ സംസ്കാരത്തിനും വിദ്യാഭ്യാസത്തിനുമായുള്ള ഡിക്കാസ്റ്ററിയും Fondazione Ente dello Spettacolo യുടെയും Benediai Claustra onlus റെയും സഹകരണത്തോടെയാണ് നടന്നത്.
ആത്മീയമായ അർത്ഥം തേടിയുള്ള യാത്രയിൽ ആത്മാർത്ഥതയ്ക്കും തീവ്രതയ്ക്കും അർത്ഥവത്തായ സാക്ഷ്യം നൽകുന്ന ചലച്ചിത്ര സംവിധായകർക്ക് നൽകുന്ന സമ്മാനമാണ് Robert Bresson Prize. സംസ്കാരത്തിനും വിദ്യാഭ്യാസത്തിനുമായുള്ള വത്തിക്കാൻ ഡിക്കാസ്റ്ററിയുടെ തലവൻ കർദ്ദിനാൾ ഹൊസെ തൊളെൻതീനോ ദെ മെൻഡോൻസായാണ് ജന്മം കൊണ്ട് ഇറ്റാലിനായ "L'Amore Molesto", Il Giovane Favoloso", "Nostalgia" എന്നീ ചലച്ചിത്രങ്ങളുടെ സംവിധായകനായ മരിയോ മർത്തോണെയ്ക്ക് സമ്മാനം നൽകിയത്. വെനീസ് ബിയെന്നാലെയിലെ 80 മത് അന്തർദ്ദേശീയ ഫിലിം ഫെസ്റ്റിവെൽ നടക്കുന്ന Spazio Cinematografo യിൽ വച്ചാണ് സമ്മാനദാനം നടന്നത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: