പാപ്പായുടെ സാന്നിദ്ധ്യത്തിൽ എക്യൂമെനിക്കൽ പ്രാർത്ഥനാസായാഹ്നമൊരുങ്ങുന്നു
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
"ഒരുമിച്ച്" (Together) എന്ന പേരിൽ നടക്കുന്ന ദൈവജനത്തിന്റെ ഒത്തുചേരലും, ഫ്രാൻസിസ് പാപ്പായുടെ നേതൃത്വത്തിൽ വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ നടക്കുന്ന സായാഹ്നപ്രാർത്ഥനാസമ്മേളനവും സംബന്ധിച്ച് പത്രസമ്മേളനം വിളിച്ചുകൂട്ടി വത്തിക്കാൻ പ്രസ് ഓഫീസ്. സെപ്റ്റംബർ 8 വെള്ളിയാഴ്ചയാണ് ഇരു സംരംഭങ്ങളും സംബന്ധിച്ച വിവരങ്ങൾ പരിശുദ്ധ സിംഹാസനം പുറത്തുവിടുക.
മെത്രാന്മാരുടെ സിനഡിന്റെ പതിനാറാമത് സാധാരണ പൊതുസമ്മേളനം നടക്കുന്നതിന് മുൻപാണ് പരിശുദ്ധപിതാവിന്റെ നേതൃത്വത്തിൽ വത്തിക്കാനിൽവച്ച് എക്യൂമെനിക്കൽ സായാഹ്നപ്രാർത്ഥനാസമ്മേളനം നടക്കുക. ഒക്ടോബർ നാലു മുതൽ ഇരുപത്തിയൊൻപത് വരെ തീയതികളിലാണ് മെത്രാന്മാരുടെ സിനഡിന്റെ സമ്മേളനം നടക്കുന്നത്.
2023 സെപ്‌റ്റംബർ 8 വെള്ളിയാഴ്ച നടക്കുന്ന പത്രസമ്മേളനത്തിൽ, വത്തിക്കാൻ വാർത്താവിനിമയകാര്യങ്ങൾക്കുവേണ്ടിയുള്ള ഡികാസ്റ്ററി അധ്യക്ഷനും, മെത്രാന്മാരുടെ സിനഡിന്റെ പതിനാറാമത് സാധാരണ പൊതുസമ്മേളനത്തിന്റെ വിവരങ്ങൾ നൽകുന്ന കമ്മീഷൻ പ്രസിഡന്റുമായ പൗളോ റുഫീനി, സിനഡിന്റെ ജനറൽ സെക്രട്ടേറിയറ്റിന്റെ അണ്ടർസെക്രട്ടറി സിസ്റ്റർ നത്തലീ ബേക്കാർട്ട്, തൈസെ സമൂഹത്തിലെ ബ്രദർ മാത്യു എന്നിവർ സംബന്ധിക്കും.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: