തിരയുക

രക്തസാക്ഷിത്വത്തിന്റ ഉൽമാ കുടുംബം. രക്തസാക്ഷിത്വത്തിന്റ ഉൽമാ കുടുംബം.  

ഉൽമാ കുടുംബം: രക്ത സാക്ഷിത്വത്തിന്റെ അസാധാരണമായ വാഴ്ത്തപ്പെടുത്തൽ

സ്വന്തം ഭവനത്തിൽ എട്ട് യഹൂദരെ ഒളിപ്പിച്ചു സംരക്ഷിച്ചതിന് 1944ൽ കൊല ചെയ്യപ്പെട്ട ഉൽമാ കുടുംബം 2023 സെപ്റ്റംബർ 10 ന് വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കപ്പെടുകയാണ്.

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

കൊല ചെയ്യപ്പെടുമ്പോൾ അമ്മയുടെ ഉദരത്തിൽ ഉണ്ടായിരുന്ന ശിശു ഉൾപ്പെടെ കുടുംബം മുഴുവനും വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കപ്പെടുന്നത് ഒരു അത്യസാധാരണമായ സംഭവമാണ്. പോളണ്ടിലെ തങ്ങളുടെ ഭവനത്തിൽ നാസ്സികളുടെ അക്രമങ്ങളിൽ നിന്ന് ഒരു യഹൂദ കുടുംബത്തെ ഒളിപ്പിച്ചതിന് നാസ്സികളാൽ കൊല്ലപ്പെട്ടവരാണ്  യോസേഫും, വിക്ടോറിയ ഉൽമയും, അവരുടെ ഏഴ് മക്കളും.

1944 മാർച്ച 24ന് നാസ്സി പോലീസ് സംഘം പോളണ്ടിലെ പ്രാന്തപ്രദേശമായ മർക്കോർവയിലുള്ള അവരുടെ വീടു വളയുകയും ഉൽമാ കുടുംബത്തിന്റെ കൃഷിയിടത്തിൽ അഭയം തേടിയിരുന്ന എട്ട് യഹൂദരെ കണ്ടെത്തുകയുമായിരുന്നു. അവരെ വധിച്ച ശേഷം നാസ്സി പോലീസുകാർ  ഏഴ് മാസം ഗർഭിണിയായിരുന്ന വിക്റ്റോറിയയെയും യോസെഫിനെയും വധിച്ചു. കുട്ടികൾ തങ്ങളുടെ മാതാപിതാക്കളെ വധിച്ചതു കണ്ട് മുറവിളിയിടാൻ തുടങ്ങിയതോടെ സ്റ്റാനിസ്ലാവ (8), ബാർബര (7), വ്ലാഡിസ്ലാവ് (6), ഫ്രാൻസിസെസ്ക്  (4) ആൻതോണി (3), മരിയ (2) എന്നിവരേയും വെടിവച്ചു കൊന്നു.

ഉൽമാ കുടുംബം
ഉൽമാ കുടുംബം

നല്ല സമറിയാകാരന്റെ ഉപമയെ ചുവന്ന മഷി കൊണ്ട് അടിവരയിട്ട ഒരു ബൈബിൾ ഉൽമാ കുടുംബത്തിൽ നിന്ന് കണ്ടെടുത്തതായി പോസ്റ്റുലേറ്ററായ ഫാ. വിറ്റോൾഡ് ബുർഡ പറഞ്ഞു. ആധുനിക വിശുദ്ധീകരണ നടപടികളിൽ ഇതുവരെ കാണാത്ത ഒന്നാണ് സെപ്റ്റംബർ 10ന് നടക്കുന്ന ഉൽമാ കുടുംബത്തിന്റെത്.  മാതാവ് ഉദരത്തിൽ വഹിച്ചിരുന്ന കുഞ്ഞുൾപ്പെടെ ഒരു കുടുംബം മുഴുവനും, വിശുദ്ധ പദവിയിലേക്കാനയിക്കുന്ന ഈ അപൂർവ്വമായ  വാഴ്ത്തപ്പെടുത്തൽ രണ്ടാം ലോക മഹായുദ്ധത്തിൽ അവർ പീഡനത്തിൽ നിന്ന് എട്ട് യഹൂദർക്ക് അഭയം നൽകി സംരക്ഷിച്ചതിന്റെ സാക്ഷ്യമാണ്.

ഉൽമാ കുടുബത്തെ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചത് പോസ്റ്റുലേറ്ററായ  ഫാ. വിറ്റോൾഡ് ബുർഡ തുള്ളി എന്ന സ്ത്രീയോടു അവരുടെ കഥ വിവരിച്ചതോടെയാണ്. തുള്ളി നടത്തിയ അന്വേഷണമാണ് ആ കുടുംബത്തിന്റെ ജീവിതത്തിലേക്ക് വെളിച്ചം വീശിയത്.

അമ്മയുടെ ഉദരത്തിൽ ഉണ്ടായിരുന്ന ശിശു ഉൾപ്പെടെ കുടുംബം മുഴുവനും വാഴ്ത്തപ്പെട്ടവരായി
അമ്മയുടെ ഉദരത്തിൽ ഉണ്ടായിരുന്ന ശിശു ഉൾപ്പെടെ കുടുംബം മുഴുവനും വാഴ്ത്തപ്പെട്ടവരായി

രാഷ്ട്രങ്ങളിൽ നീതിമതികൾ എന്ന് ഇസ്രയേൽ രാജ്യം ഈ കുടുംബത്തെ ആദരിച്ചിട്ടുണ്ട്. അവരുടെ കഥ യുദ്ധത്തിന്റെ ഇരുളിനെ വെല്ലുവിളിക്കുന്നു. വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്കു അവരെ ഉയർത്തുന്നത- അവരുടെ അർപ്പണത്തിന്റെ പ്രമാണീകരണമാണെന്ന് വിശുദ്ധരുടെ നാമകരണത്തിനായുള്ള ഡിക്കാസ്റ്ററിയുടെ അദ്ധ്യക്ഷ൯ കർദ്ദിനാൾ സെമരാറോ പറഞ്ഞു. ഈ അപൂർവ്വ "രക്തത്തിലുള്ള ജ്ഞാനസ്നം " യേശുവിന്റെ ജനനത്തിൽ കുഞ്ഞുങ്ങളെ കൊന്നൊടുക്കിയ  ബൈബിളിൽ വിവരിക്കുന്ന സംഭവം പോലെയാണെന്നും ഇരുൾ പരത്തുന്ന കാലത്തിൽ ഉൽമാ കുടുംബത്തിന്റെ സ്നേഹത്തിന്റെയും, അനുകമ്പയുടേയും ത്യാഗത്തിന്റെയും പാരമ്പര്യമാണ് തുറന്നു കാട്ടുന്നതെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

01 September 2023, 15:19