സമാധാനത്തിന്റെ സാഹോദര്യ നിർമാണം: സിനഡൽ, ജൂബിലി പാതകളുടെ അഞ്ചാം സമ്മേളനം
ഫാ.ജിനു ജേക്കബ്,വത്തിക്കാൻ സിറ്റി
2023 ൽ നടക്കുന്ന സിനഡിനും, 2025 ലെ ജൂബിലിക്കും മുന്നോടിയായി 'സമാധാനത്തിന്റെ സാഹോദര്യ നിർമാണം' എന്ന തലക്കെട്ടിൽ വത്തിക്കാനിലെ വിശുദ്ധപത്രോസിന്റെ ബസിലിക്കയും, ഫ്രത്തെല്ലി തൂത്തി ഫൗണ്ടേഷനും സംയുക്തമായി നടത്തുന്ന പഠന സമ്മേളനപരമ്പരയിലെ അഞ്ചാമത് സമ്മേളനം സെപ്റ്റംബർ മാസം ഇരുപത്തിമൂന്നാം തീയതി ഇറ്റാലിയൻ പ്രാദേശിക സമയം ഉച്ചയ്ക്ക് രണ്ടു മണി മുതൽ പുതിയ സിനഡൽ ശാലയിൽ വച്ചു നടക്കും.
സമ്മേളനത്തിൽ ഫ്രത്തെല്ലി തൂത്തി എന്ന ഫ്രാൻസിസ് പാപ്പായുടെ ചാക്രികലേഖനത്തിലെ പ്രധാനപ്പെട്ട ആശയങ്ങളെ അടിസ്ഥാനമാക്കിയ വിവിധങ്ങളായ പഠനങ്ങളും,പ്രബന്ധങ്ങളും അവതരിപ്പിക്കും.പഠനസമ്മേളനം വിശുദ്ധ പത്രോസിന്റെ ബസിലിക്കയുടെ ആർച്ചുപ്രീസ്റ്റ് കർദ്ദിനാൾ മൗറോ ഗംബെത്തി ഉദ്ഘാടനം ചെയ്യും.
സാഹോദര്യത്തെ പരിപോഷിപ്പിക്കുവാനും, സത്യത്തിന്റെ പാതയെ പുനർനിർമ്മിക്കുവാനും ഈ പഠനശിബിരങ്ങൾക്ക് സാധിക്കുമെന്ന് ഫ്രത്തെല്ലി തൂത്തി ഫൗണ്ടേഷന്റെ പ്രസിഡന്റ് ഫാ.ഫ്രാഞ്ചെസ്‌കോ ഒക്കെത്താ പറഞ്ഞു.
ജൂബിലി,സിനഡൽ യാത്രകൾക്കൊരുക്കമായി 2022 മുതൽ സംഘടിപ്പിക്കുന്ന പഠനപരമ്പരകളിൽ അഞ്ചാമത്തേതാണ് സെപ്റ്റംബർ ഇരുപത്തിമൂന്നിലെ സമ്മേളനം. പ്രബന്ധാവതരണങ്ങൾക്കു ശേഷം അംഗങ്ങൾ പല ഗ്രൂപ്പുകളായി തിരിഞ്ഞുകൊണ്ട് വിഷയങ്ങൾ ചർച്ചചെയ്യുകയും,ആശയങ്ങൾ പങ്കുവയ്ക്കുകയും ചെയ്യും.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: