തിരയുക

ഫ്രാൻസിസ് പാപ്പായുമായി നിയുക്ത കർദ്ദിനാൾ പിസബല്ല. ഫ്രാൻസിസ് പാപ്പായുമായി നിയുക്ത കർദ്ദിനാൾ പിസബല്ല.   (Vatican Media)

ജറുസലേം ലോകത്തിന്റെ ഹൃദയമാണെന്ന് നിയുക്ത കർദ്ദിനാൾ പിസബല്ല

സെപ്തംബർ 30-ന് ഫ്രാൻസിസ് പാപ്പാ കർദ്ദിനാളായി നിയമിക്കുന്ന പാത്രിയാർക്കീസ് പിയർബാറ്റിസ്റ്റ പിസബല്ല, തന്റെ നിയമനം ലോകത്തിന് മുന്നിൽ ജറുസലേമിന്റെ പദവി ഉയർത്തുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു.

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

ജറുസലേമിലെ ലത്തീൻ പാത്രിയാർക്കീസായ പിയർ ബാറ്റിസ്റ്റ പിസബല്ല റോമിലേക്ക് പുറപ്പെടുന്നതിന് മുന്നോടിയായി വ്യാഴാഴ്ച  നടത്തിയ പത്രസമ്മേളനത്തിലാണ് തന്റെ അഭിപ്രായങ്ങൾ പറഞ്ഞത്. സെപ്റ്റംബർ 30-ന് ഫ്രാൻസിസ് പാപ്പാ അദ്ദേഹത്തെ കർദ്ദിനാളായി അവരോധിക്കും.

ജറുസലേമിലെ ലത്തീൻ പാത്രിയാർക്കേറ്റിന്റെ ഓഡിയൻസ് ഹാളിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കവെ, നിയുക്ത കർദ്ദിനാൾ തന്റെ നിയമനം മുഴുവൻ ക്രൈസ്തവ സമൂഹത്തിനും പ്രാധാന്യമേകുന്നതാണ് എന്ന് അഭിപ്രായപ്പെട്ടു.

ഫ്രാൻസിസ് പാപ്പയുടെ നിയമനത്തിൽ താൻ ആശ്ചര്യപ്പെട്ടുവെന്നും, എന്നാൽ അതിലും ആശ്ചര്യകരമായിരുന്നു ജറുസലേമിലെ മുഴുവൻ സമൂഹത്തിന്റെയും ആവേശകരമായ പ്രതികരണമെന്നും അദ്ദേഹം അന്താരാഷ്ട്ര മാധ്യമങ്ങളോടു പറഞ്ഞു.

വിശുദ്ധ നാടിന്റെ, പ്രത്യേകിച്ച് ജറുസലേമിന്റെ പദവിയും പവിത്രതയും സംബന്ധിച്ച്, ഐക്യരാഷ്ട്രസഭയിൽ വത്തിക്കാന്റെ വിദേശകാര്യ സെക്രട്ടറി ആർച്ച് ബിഷപ്പ് പോൾ റിച്ചാർഡ് ഗാല്ലഗർ ജറൂസലേമിൽ പരസ്പരം സംഘർഷത്തിലുള്ള കക്ഷികൾക്കിടയിൽ സംവാദങ്ങൾ പുനരാരംഭിക്കേണ്ടതിന്റെ അടിയന്തിര ആവശ്യകത ഊന്നിപ്പറഞ്ഞ്  നടത്തിയ പ്രസ്താവനയെ പാത്രിയാർക്കീസ് പിസ്സബല്ല പ്രശംസിച്ചു.

അടുത്തിടെ സിറിയയിൽ നിന്ന് മടങ്ങിയെത്തിയ നിയുക്ത കർദിനാൾ പിസബല്ല, യുദ്ധവും ഭൂകമ്പവും ബാധിച്ച സിറിയൻ ജനതയുടെ കഷ്ടപ്പാടുകളെക്കുറിച്ചും സംസാരിച്ചു. കർദ്ദിനാൾ എന്ന നിലയിലുള്ള തന്റെ നിയമനം സഭയ്ക്കുള്ളിലും അന്താരാഷ്ട്ര വേദിയിലും ജറുസലേമിന്റെ ശബ്ദം ഉയർത്തിയിട്ടുണ്ടെന്ന് വത്തിക്കാൻ ന്യൂസിന് നൽകിയ അഭിമുഖത്തിലും പാത്രിയാർക്കിസ് പറഞ്ഞു.

“ജറുസലേം ലോകത്തിന്റെ ജീവിതത്തിന്റെ ഹൃദയമാണ്,” അദ്ദേഹം പറഞ്ഞു. അതിനാൽ, ഈ ഹൃദയത്തിൽ നിന്ന്, നമുക്ക് ലോകമെമ്പാടും നിന്നുള്ള ജീവൻ ലഭിക്കണം. എന്നാൽ, ഈ ഹൃദയം, ജീവിതത്തിന്റെ കാഴ്ചപ്പാടും ജീവിക്കാനുള്ള ആഗ്രഹവും ലോകമെമ്പാടും കൊണ്ടുവരാൻ ആഗ്രഹിക്കുന്നു, അദ്ദേഹം അറിയിച്ചു.

സെപ്റ്റംബർ 30-ന് രാവിലെ വിശുദ്ധ പത്രോസിന്റെ ബസിലിക്കയിൽ നടക്കുന്ന കോൺസിസ്റ്ററിയിൽ പലസ്തീനിയയിലും, ഇസ്രായേലിലും നിന്നുള്ള അധികാരികൾ പങ്കെടുക്കും.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

22 September 2023, 12:51