തിരയുക

കർദിനാൾ മത്തേയോ സൂപ്പി കർദിനാൾ മത്തേയോ സൂപ്പി  

സമാധാനത്തിന്റെ പാതകൾ പ്രവചനാതീതമാണ്: കർദിനാൾ മത്തേയോ സൂപ്പി

ബെർലിനിൽ, സാന്ത് ഏജിദിയോ സമൂഹം സംഘടിപ്പിച്ച സമാധാന ശില്പശാലയായ 'സമാധാനത്തിന്റെ സാഹസികത' എന്ന പരിപാടിയിൽ ഇറ്റാലിയൻ മെത്രാൻ സമിതിയുടെ പ്രസിഡന്റും, ഫ്രാൻസിസ് പാപ്പായുടെ സമാധാനവാഹകനുമായ കർദിനാൾ മത്തേയോ സൂപ്പി മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകി.

ഫ്രാൻചെസ്ക സബാറ്റിനെല്ലി, ഫാ. ജിനു ജേക്കബ്

'സമാധാനത്തിന്റെ സാഹസികത' എന്ന തലക്കെട്ടിൽ ബെർലിനിൽ, സാന്ത് ഏജിദിയോ സമൂഹം,കത്തോലിക്കാ, ഇവഞ്ചേലിക്കൽ സഭകളുമായി ചേർന്നു  സംഘടിപ്പിച്ച സമാധാന ശില്പശാലയിൽ ഇറ്റാലിയൻ മെത്രാൻ സമിതിയുടെ പ്രസിഡന്റും, ഫ്രാൻസിസ് പാപ്പായുടെ സമാധാനവാഹകനുമായ കർദിനാൾ മത്തേയോ സൂപ്പി മാധ്യമപ്രവർത്തകരുടെ  ചോദ്യങ്ങൾക്ക് മറുപടി നൽകി.

പ്രധാനമായും ബെയ്ജിങ്ങിൽ നടത്തിവരുന്ന സമാധാന ദൗത്യത്തെ പറ്റിയാണ് മാധ്യമപ്രവർത്തകർ ചോദ്യങ്ങൾ ഉന്നയിച്ചത്.ഉക്രൈനിൽ ഏറെ നാളുകളായി നീണ്ടു നിൽക്കുന്ന യുദ്ധം ദ്രുതഗതിയിൽ അവസാനിപ്പിക്കേണ്ടത് കാലത്തിന്റെ ആവശ്യകതയാണെന്ന് കർദിനാൾ എടുത്തു പറഞ്ഞു. ഏകദേശം നാൽപ്പതു രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികളാണ് ഈ സമ്മേളനത്തിൽ പങ്കെടുക്കുന്നത്.

നീതിയും,സുരക്ഷിതവുമായ സമാധാനത്തിനുവേണ്ടി നിരന്തരം യജ്ഞിക്കുന്ന ഫ്രാൻസിസ് പാപ്പാ തന്നെ ഏൽപ്പിക്കുന്ന സമാധാന ശ്രമങ്ങൾ തുടരുമെന്നും കർദിനാൾ അടിവരയിട്ടു പറഞ്ഞു.ഉക്രൈനിയൻ  ജനതയോടുള്ള സഭയുടെയും,പാപ്പയുടെയും പിന്തുണ ഒരിക്കൽ കൂടി കർദിനാൾ അസ്സന്നിഗ്ദമായി പ്രഖ്യാപിച്ചു.

സമാധാനത്തിന്റെ പാതകൾ ചിലപ്പോൾ പ്രവചനാതീതമാണെന്നും, എല്ലാവരുടെയും പ്രതിബദ്ധതയും പങ്കാളിത്തവും ഒരേ ദിശയിലേക്ക് നീങ്ങാൻ സമാധാനത്തിനുള്ള മഹത്തായ ഒരു കൂട്ടുകെട്ടും കർദിനാൾ അഭ്യർത്ഥിച്ചു.

യുദ്ധത്തിന്റെ വേദനയുടെയും കഷ്ടപ്പാടുകളുടെയും മുന്നിൽ "എപ്പോഴും വൈകിയെത്തുന്നത്" സമാധാനമെന്നിരിക്കെ എത്രയും വേഗം ലോകത്തിന്റെ എല്ലാ കോണുകളിലും സമാധാനം സംസ്ഥാപിക്കപ്പെടട്ടെയെന്ന് കർദിനാൾ ആശംസിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

12 September 2023, 14:28