തിരയുക

കർദ്ദിനാൾ മാരിയൊ ഗ്രേക്ക്, മെത്രാന്മാരുടെ സിനഡിൻറെ പൊതുകാര്യാലയത്തിൻറെ കാര്യദർശി കർദ്ദിനാൾ മാരിയൊ ഗ്രേക്ക്, മെത്രാന്മാരുടെ സിനഡിൻറെ പൊതുകാര്യാലയത്തിൻറെ കാര്യദർശി  

കർദ്ദിനാൾ ഗ്രേക്ക്: ആസന്നമായ സിനഡുസമ്മേളനത്തിന് പ്രാർത്ഥനാ സഹായം നൽകുക!

വത്തിക്കാനിൽ ഒക്ടോബർ നാലിന് ആരംഭിക്കുന്ന സിനഡുസമ്മേളനത്തിൻറെ പശ്ചാത്തലത്തിൽ ലോകമെമ്പാടുമുള്ള കത്തോലിക്കാ മെത്രാന്മാർക്കും രൂപതകൾക്കുമായി സെപ്റ്റംബർ 14-ന് ഒരു കത്തു നല്കി.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

മെത്രാന്മാരുടെ സിനഡിൻറെ പതിനാറാം സാധാരാണ പൊതുസമ്മേളനം പ്രാർത്ഥനയുടെയും റൂഹാശ്രവണത്തിൻറെയും ഒരു ആത്മീയ സംഭവമാണെന്ന് സിനഡിൻറെ പൊതുകാര്യാലയത്തിൻറെ കാര്യദർശി കർദ്ദിനാൾ മാരിയൊ ഗ്രേക്ക്. വത്തിക്കാനിൽ ഒക്ടോബർ നാലിന് ആരംഭിക്കുന്ന ഈ സിനഡുസമ്മേളനത്തിൻറെ പശ്ചാത്തലത്തിൽ ലോകമെമ്പാടുമുള്ള കത്തോലിക്കാ മെത്രാന്മാർക്കും രൂപതകൾക്കുമായി സെപ്റ്റംബർ 14-ന് വ്യാഴാഴ്‌ച (14/09/23) നല്കിയ കത്തിലാണ് അദ്ദേഹം ഇതു പറഞ്ഞിരിക്കുന്നത്.

പ്രാർത്ഥനയുടെ അഭാവത്തിൽ സിനഡുസമ്മേളനത്തിന് അസ്തിത്വമില്ലെന്നും, നമ്മിൽ സ്വയം അടച്ചിടുന്നതിൽ നിന്ന് തുറവുള്ളവരാകാനും, സഭയിൽ ദൈവം തുടർന്നുകൊണ്ടിരിക്കുന്ന പ്രവർത്തനം വീണ്ടും കണ്ടെത്താനും നമ്മെ പ്രാപ്തരാക്കുന്ന ചികിത്സയാണ് ഈ പ്രാർത്ഥനയെന്നും കർദ്ദിനാൾ ഗ്രേക്ക് വിശദീകരിക്കുന്നൂ തൻറെ കത്തിൽ.

ഈ പ്രാർത്ഥനയ്ക്ക് സഹായകമെന്നോണം ഞായറാഴ്ചകളിൽ വിശുദ്ധ കുർബ്ബാനയുടെ സാഘോഷമായ സമാപനാശീവ്വാദത്തിനും ഉചിതമായ ഒരു പ്രാർത്ഥനയും സിനഡിൻറെ പൊതുകാര്യാലയം തയ്യാറാക്കിയിട്ടുണ്ട്.

വചന ശ്രവണം, ആരാധന, ഹൃദയ വീക്ഷണത്തെ സന്താപത്തിൽ നിന്ന് വ്സ്മയത്തിലേക്ക്, സഭയോട് ദൈവം പറയുന്നവയെക്കുറിച്ചുള്ള വിസ്മയത്തിലേക്ക് തിരിക്കൽ തുടങ്ങിയ വിവിധ രൂപങ്ങളെ ഈ പ്രാർത്ഥനയ്ക്ക് ആശ്ലേഷിക്കാനാകുമെന്ന് കർദ്ദിനാൾ കത്തിൽ വ്യക്തമാക്കുന്നു. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

16 September 2023, 18:21