കർദ്ദിനാൾ ചെർണി: ക്രമവിരുദ്ധ കുടിയേറ്റ വഴികൾക്ക് പകരം നിയമപരമായ മാർഗ്ഗങ്ങൾ വിപുലമാക്കണം
സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്
കുടിയേറ്റത്തെക്കുറിച്ചുള്ള മുൻവിധികളും ഭയവും മറികടക്കാനും അത് വൈവിധ്യങ്ങളാൽ സമ്പുഷ്ടമാക്കുന്ന ബഹുസംസ്കാരിക സമൂഹത്തിന്റെ നിർമ്മാണത്തിന് സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫ്രാൻസിസ് പാപ്പായോടൊപ്പം മർസെയിലെത്തിയതായിരുന്നു കർദ്ദിനാൾ.
സ്വന്തം നാടുവിട്ട് ഓടിപ്പോരുന്ന ജനത്തിന്റെ ജീവിത കഥകൾ കേൾക്കാൻ അഭ്യർത്ഥിച്ച പാപ്പായുടെ വാക്കുകളിൽ നിന്നാണ് കർദ്ദിനാൾ ചെർണി തന്റെ വചന പ്രഘോഷണമാരംഭിച്ചത്. പഴയ ചെക്കോസ്ലോവാക്യയിൽ നിന്ന് കാനഡയിൽ കുടിയേറിയ കുടുംബത്തിൽ നിന്നുള്ളയാളാണ് കർദ്ദിനാൾ. പിന്നീട് കുടിയേറ്റത്തിന്റെ വേദനിപ്പിക്കുന്ന യാഥാർത്ഥ്യങ്ങളെ വിശകലനം ചെയ്ത അദ്ദേഹം രാഷ്ട്രീയ വീക്ഷണങ്ങളിൽ നിന്ന് കൊണ്ട് ന്യായമായും അഭിമുഖീകരിക്കുന്ന ഈ പ്രതിഭാസത്തെ യേശു സുവിശേഷത്തിൽ അവതരിപ്പിക്കുന്ന നീതിയെ ഐക്യദാർഢ്യത്തോടും സാമൂഹ്യതലത്തിൽ അറിയപ്പെടുന്ന മുൻഗണനകളെ തകിടം മറിക്കുകയും ചെയ്യുന്ന “ഭിന്ന” വീക്ഷണത്തിലൂടെ അഭിമുഖീകരിക്കാൻ ആവശ്യപ്പെട്ടു.
തനിക്കും കുടുംബത്തിനും ഒരു മാന്യമായ ജീവിതം ഉറപ്പാക്കാനുള്ള പ്രത്യാശയാണ് എല്ലാത്തരത്തിലുള്ള പ്രയാസങ്ങളും ഏറ്റെടുത്ത് ഈ യാത്ര ചെയ്യാൻ കുടിയേറുന്നവരെ പ്രേരിപ്പിക്കുന്നതെന്ന് കർദ്ദിനാൾ അടിവരയിട്ടു. ഇന്നത്തെ കുടിയേറ്റത്തിന്റെ സാഹചര്യത്തിൽ ഏറ്റം എളിയവരെ മുന്നിലെത്തിക്കാൻ എല്ലാവരുടേയും മാനുഷികമായ അവകാശവും അന്തസ്സും മാനിക്കേണ്ടത് വ്യക്തിപരവും സമൂഹപരവുമായ ഒരു പ്രതിബദ്ധതയാണെന്നും കർദ്ദിനാൻ ചെർണി അഭിപ്രായപ്പെട്ടു. അതിന് നിയമപരമായ കുടിയേറ്റ മാർഗ്ഗങ്ങൾ വിപുലീകരിക്കണമെന്നും അങ്ങനെ എല്ലാവർക്കും ഉപകാരപ്പെടുന്ന ഒരു കുടിയേറ്റ നീക്കമായിരിക്കും അതുവഴി ഉണ്ടാവുകയെന്നും അദ്ദേഹം സൂചിപ്പിച്ചു.
കുടിയേറ്റ പ്രതിഭാസം ഒരു താൽകാലിക അടിയന്തരാവസ്ഥയല്ല മറിച്ച് ദീർഘവീക്ഷണത്തോടെ കൈകാര്യം ചെയ്യേണ്ട നമ്മുടെ കാലഘട്ടത്തിന്റെ വസ്തുതയാണെന്ന പാപ്പായുടെ വാക്കുകൾ കടമെടത്ത് നീതിയെ ഐക്യദാർഢ്യത്തോടു സമന്വയിപ്പിച്ച് അതിരുകൾക്കതീതമായ സഹോദര്യം പങ്കിടുന്ന ചൈതന്യത്തിലേക്ക് മടങ്ങാൻ അദ്ദേഹം ആഹ്വാനം ചെയ്തു.
കുടിയേറ്റം, പങ്കിടലും, ത്യാഗവും ആവശ്യപ്പെടുന്നു, കാരണം, എല്ലാവർക്കും അത്യാവശ്യമുള്ളത് ലഭ്യമാക്കാൻ നമ്മളും എന്തെങ്കിലും സ്വയം നഷ്ടപ്പെടുത്തേണ്ടി വരുന്നു. അതേ സമയം അത് വൈവിധ്യ സമ്പന്നമായ ഒരു സമൂഹം കെട്ടിപ്പടുക്കാൻ വിലയേറിയ സംഭാവന നൽകും. ദൗർഭാഗ്യവശാൽ മുൻവിധികളും ഭയപ്പാടും ഈ അവസരം നഷ്ടപ്പെടുത്തി പാർശ്വവൽക്കരണവും തള്ളിക്കളയലും സൃഷ്ടിക്കുന്നു. അതിനാൽ തള്ളിക്കളയലിന്റെ വലിച്ചെറിയൽ സംസ്കാരത്തെ സന്തോഷത്തിന്റെ ഉറവയായ കൂടിക്കാഴ്ച്ചക്കാഴ്ചയുടെ സംസ്കാരം കൊണ്ട് പ്രതികരിക്കാൻ എല്ലാവരോടും കർദ്ദിനാൾ ചെർണി ആഹ്വാനം ചെയ്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: