തിരയുക

സൈക്കിൾ താരങ്ങൾ, മദ്ധ്യത്തിൽ വത്തിക്കാൻ താരം-ഫയൽ ചിത്രം സൈക്കിൾ താരങ്ങൾ, മദ്ധ്യത്തിൽ വത്തിക്കാൻ താരം-ഫയൽ ചിത്രം 

ലോക സൈക്കിളോട്ട മത്സരത്തിൽ വത്തിക്കാനും !

സ്ക്കോട്ലണ്ടിലെ ഗ്ലാസ്ഗൊയാണ് മത്സര വേദി. ഇത് രണ്ടാം തവണയാണ് വത്തിക്കാൻ ലോക സൈക്കിളോട്ട മത്സരത്തിൽ പങ്കെടുക്കുക.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ലോക സൈക്കിൾ റാലി മത്സരത്തിൽ പങ്കെടുക്കാൻ വത്തിക്കാനും.

ആഗസ്റ്റ് 2-6 വരെ സ്ക്കോട്ട്ലണ്ടിലെ ഗ്ലാസ്ഗോയിൽ നടക്കുന്ന സൈക്കിളോട്ട മത്സരത്തിൽ വത്തിക്കാൻറെ ടീമും പങ്കെടുക്കും. ഇതു രണ്ടാം തവണയാണ് വത്തിക്കാൻ ലോക സൈക്കിളോട്ട മത്സരത്തിൽ സംബന്ധിക്കുന്നത്. 2022-ൽ ആസ്ത്രേലിയയിൽ നടന്ന മത്സരത്തിൽ വത്തിക്കാൻറെ ടീം പങ്കെടുത്തിരുന്നു.

ആഗസ്റ്റ് 2-6 വരെ, ലോകയുവജന സംഗമവേദിയായ പോർച്ചുഗലിലെ ലിസബണും സൈക്കിളോട്ട മത്സര വേദിയായ ഗ്ലാസ്ഗോയും തമ്മിൽ പ്രതീകാത്മക ആത്മീയ പാലം തീർക്കപ്പെടുമെന്നും ആ പാലത്തിലൂടെ സൈക്കിൾസവാരി നടത്തിക്കൊണ്ട് വത്തിക്കാൻ ടീം അംഗങ്ങൾ കായികവിനോദത്തിലും എല്ലാവരും സഹോദരങ്ങളാണെന്ന് കാണിക്കുമെന്നും ഇതെക്കുറിച്ചുള്ള ഒരു പ്രസ്താവനയിൽ കാണുന്നു.

മറ്റെല്ലാ കായികവിനോദവും പോലെ സൈക്കിളോട്ട മത്സരവും എല്ലാ സംസ്കാരങ്ങളിലും ഭാഷകളിലും മതങ്ങളിലും പെട്ടവരെ ഒന്നിപ്പിക്കാനും എല്ലാവരും തമ്മിൽ സൗഹൃദം ഉണ്ടാക്കാനും സഹായിക്കുന്ന സംരംഭമാണെന്ന് ഗ്ലാസ്ഗോ അതിരൂപതയുടെ ആർച്ചുബിഷപ്പ് വില്യം നോളൻ പറഞ്ഞു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

01 ഓഗസ്റ്റ് 2023, 12:54