തിരയുക

ഹംഗറിയുടെ പ്രസിഡൻറ് ശ്രീമതി കാത്തലിൻ നൊവാക്കും ഫ്രാൻസീസ് പാപ്പായും വത്തിക്കാനിൽ കൂടിക്കാഴ്ച നടത്തിയപ്പോൾ, 25/08/23 ഹംഗറിയുടെ പ്രസിഡൻറ് ശ്രീമതി കാത്തലിൻ നൊവാക്കും ഫ്രാൻസീസ് പാപ്പായും വത്തിക്കാനിൽ കൂടിക്കാഴ്ച നടത്തിയപ്പോൾ, 25/08/23  (VATICAN MEDIA Divisione Foto)

ഹംഗറിയുടെ പ്രസിഡൻറ് പാപ്പായെ സന്ദർശിച്ചു !

ശ്രീമതി കാത്തലിൻ നൊവാക്ക് വത്തിക്കാനിൽ.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ഫ്രാൻസീസ് പാപ്പാ ഹംഗറിയുടെ പ്രസിഡൻറ് ശ്രീമതി കാത്തലിൻ നൊവാക്കിനെ വത്തിക്കാനിൽ സ്വീകരിച്ചു.

ആഗസ്റ്റ് 25-ന് വെള്ളിയാഴ്ചയായിരുന്നു ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയെന്ന് പരിശുദ്ധസിംഹാസനത്തിൻറെ വാർത്താവിതരണകാര്യാലയം, പ്രസ്സ് ഓഫീസ്, ഒരു പത്രക്കുറിപ്പിൽ വെളിപ്പെടുത്തി.

പാപ്പായുമായുള്ള കൂടിക്കാഴ്ചാനന്തരം പ്രസിഡൻറ് ശ്രീമതി കാത്തലിൻ വത്തിക്കാൻ സംസ്ഥാന കാര്യദർശി കർദ്ദിനാൾ പീയെത്രൊ പരോളിനും വത്തിക്കാൻറെ വിദേശബന്ധകാര്യാലയത്തിൻറെ ഉപകാര്യദർശി മോൺസിഞ്ഞോർ മിറൊസ്ലാവ് വച്ചൊവ്സ്കിയുമായി സംഭാഷണം നടത്തി.

ഇക്കഴിഞ്ഞ ഏപ്രിൽ 28-30 വരെ പാപ്പാ ഹംഗറിയിൽ നടത്തിയ ഇടയസന്ദർശനവും വത്തിക്കാനും ഹംഗറിക്കും പൊതുതാല്പര്യമുള്ള കുടുംബം, ക്രിസ്തീയ മൂല്യങ്ങൾ, ഉക്രൈയിൻ യുദ്ധം, അന്നാടിലെ മാനവികാവസ്ഥ, സംഘർഷത്തിന് അറുതിവരുത്താനുള്ള ശ്രമങ്ങൾ, മതസ്വാതന്ത്ര്യം ലോകത്തിൽ പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവരുടെ അവസ്ഥ എന്നിവ ഈ സംഭാഷണത്തിൽ പരാമർശ വിഷയങ്ങളായി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

26 August 2023, 15:44