തിരയുക

2017 ൽ ബംഗ്ലാദേശിൽ  ഫ്രാൻസിസ് പാപ്പ സന്ദർശനം നടത്തിയപ്പോൾ   2017 ൽ ബംഗ്ലാദേശിൽ ഫ്രാൻസിസ് പാപ്പ സന്ദർശനം നടത്തിയപ്പോൾ   (AFP or licensors)

ബംഗ്ലാദേശിന് പുതിയ വത്തിക്കാൻ സ്ഥാനപതി

ബംഗ്ലാദേശിൽ പുതിയ വത്തിക്കാൻ സ്ഥാനപതിയായി അമേരിക്കൻ വംശജനായ മോൺസിഞ്ഞോർ കെവിൻ റാൻഡാലിനെ ഫ്രാൻസിസ് പാപ്പാ നിയമിച്ചു

ഫാ.ജിനു ജേക്കബ്,വത്തിക്കാൻ സിറ്റി 

ബംഗ്ലാദേശിൽ പുതിയ വത്തിക്കാൻ സ്ഥാനപതിയായി അമേരിക്കൻ വംശജനായ മോൺസിഞ്ഞോർ കെവിൻ റാൻഡാലിനെ  ആഗസ്റ്റ് മാസം പതിമൂന്നാം തീയതി ഫ്രാൻസിസ് പാപ്പാ നിയമിച്ചു. മലയാളിയായിരുന്ന മോൺസിഞ്ഞോർ ജോർജ് കോച്ചേരി 2022 ആഗസ്റ്റ് മാസം 24 ന് സ്ഥാനമൊഴിഞ്ഞതിനെ തുടർന്നാണ് പുതിയ സ്ഥാനപതിയുടെ നിയമനം.

1966 മെയ് മാസം ആറിന് അമേരിക്കയിലെ ന്യൂ - ലണ്ടൻ സംസ്ഥാനത്ത് ജനിച്ച മോൺസിഞ്ഞോർ കെവിൻ റാൻഡാൽ 1992 ജൂലൈ ഇരുപത്തിയഞ്ചിന് വൈദികനായി അഭിഷേകം ചെയ്യപ്പെട്ടു. തുടർന്ന് കാനൻ നിയമത്തിൽ ഉപരിപഠനം പൂർത്തിയാക്കിയ അദ്ദേഹം 2001 ജൂലൈ മാസം ഒന്ന് മുതൽ വത്തിക്കാൻ നയതന്ത്രകാര്യാലയത്തിൽ സേവനമനുഷ്ഠിക്കുന്നു.

റുവാണ്ട, സെർബിയ, സ്ലോവേനിയ, പെറു, ദക്ഷിണാഫ്രിക്ക, മെക്സിക്കോ, ഓസ്ട്രിയ എന്നീ രാജ്യങ്ങളിലെ വത്തിക്കാൻ കാര്യാലയങ്ങളിൽ പല തസ്തികകളിൽ സേവനമനുഷ്ടിച്ചിട്ടുള്ള മോൺസിഞ്ഞോർ കെവിൻ റാൻഡാൽ ഇംഗ്ലീഷിന് പുറമെ ഫ്രഞ്ച്, ഇറ്റാലിയൻ, സ്പാനിഷ്, ജർമ്മൻ ഭാഷകളിലും നിപുണത നേടിയിട്ടുണ്ട്.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

14 August 2023, 13:20