തിരയുക

മോൺസിഞ്ഞോർ.ഗബ്രിയേലേ കാച്ച മോൺസിഞ്ഞോർ.ഗബ്രിയേലേ കാച്ച  

ആണവായുധപരീക്ഷണങ്ങൾ മനുഷ്യജീവന് ഭീഷണിയുയർത്തുന്നു

ആണവ പരീക്ഷണങ്ങൾക്കെതിരായ അന്താരാഷ്ട്ര ദിനം അനുസ്മരിക്കുന്നതിനും,പ്രോത്സാഹിപ്പിക്കുന്നതിനും കൂടിയ ഐക്യരാഷ്ട്ര സഭയുടെ ജനറൽ അസംബ്ലി ഉന്നതതല പ്ലീനറി യോഗത്തിൽ പരിശുദ്ധ സിംഹാസനത്തിന്റെ സ്ഥിരം നിരീക്ഷകൻ മോൺസിഞ്ഞോർ. ഗബ്രിയേലേ കാച്ച പ്രസ്താവന നടത്തി

ഫാ.ജിനു ജേക്കബ്,വത്തിക്കാൻ സിറ്റി

ആഗസ്റ്റ് മാസം ഇരുപത്തിയൊമ്പതാം തീയതി, ആണവ പരീക്ഷണങ്ങൾക്കെതിരായ അന്താരാഷ്ട്ര ദിനം അനുസ്മരിക്കുന്നതിനും,പ്രോത്സാഹിപ്പിക്കുന്നതിനും കൂടിയ ഐക്യരാഷ്ട്ര സഭയുടെ  ജനറൽ അസംബ്ലി ഉന്നതതല പ്ലീനറി യോഗത്തിൽ പരിശുദ്ധ സിംഹാസനത്തിന്റെ സ്ഥിരം നിരീക്ഷകൻ മോൺസിഞ്ഞോർ. ഗബ്രിയേലേ കാച്ച പ്രസ്താവന നടത്തി.പ്രസ്താവനയിൽ ആണവ പരീക്ഷണങ്ങൾ ഉയർത്തുന്ന വിവിധങ്ങളായ ഭീഷണികളെ എടുത്തു പറയുകയും, അതിനെതിരായ കർമ്മപദ്ധതികൾ രൂപീകരിക്കുവാൻ എല്ലാവരെയും ക്ഷണിക്കുകയും ചെയ്തു.

ആണവപരീക്ഷണങ്ങൾ ദോഷപൂർവമാം വിധം ബാധിച്ച ആളുകൾ നൽകുന്ന സാക്ഷ്യങ്ങൾ പ്രവാചക തുല്യമാണെന്നും, അതിനാൽ അവരിൽ നിന്നും പാഠങ്ങൾ പഠിക്കുവാനുള്ള ഫ്രാൻസിസ് പാപ്പായുടെ ക്ഷണം ഏറെ പ്രാധാന്യമുള്ളതാണെന്നും ആമുഖമായി മോൺസിഞ്ഞോർ കാച്ച പറഞ്ഞു.ആണവായുധങ്ങളുടെ അപകട സാധ്യതകൾ തിരിച്ചറിഞ്ഞുകൊണ്ട് അവയെ ഉപേക്ഷിക്കുവാനും, പകരം 'സൗന്ദര്യം, സ്നേഹം, സഹകരണം, സാഹോദര്യം' എന്നീ മൂല്യങ്ങളിൽ അധിഷ്ഠിതമായ മനുഷ്യകുടുംബത്തിനു ജീവൻ നല്കുവാനുമുള്ള ഫ്രാൻസിസ് പാപ്പായുടെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ടാണ് മോൺസിഞ്ഞോർ സദസിനോട് സംസാരിച്ചത്.

എഴുപത്തിയെട്ട് വര്ഷങ്ങള്ക്കു മുൻപ് മെക്സിക്കോയിൽ നടന്ന ആണവപരീക്ഷണം തുടർന്ന് ആണവ ഉപകരണങ്ങളുടെ പരീക്ഷണം അവതരിപ്പിക്കുന്ന ഒരു ആയുധ മൽസരമായി തുടർന്നത് പലവിധമായ ഗുരുതര പ്രശ്നങ്ങൾക്ക് കാരണമായി.ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ,വിഷലിപ്തമായ ഭക്ഷണവും,ജലവും, പൊതു ഭവനമായ ഭൂമിയുമായുള്ള  ആത്മീയ ബന്ധങ്ങളുടെ വിഘ്നം, തുടങ്ങിയവ ആയുധ പരീക്ഷണങ്ങൾ കൊണ്ടുവന്ന തിന്മകളാണ്.അതിനാൽ ഇവയെ പറ്റിയുള്ള ശരിയായ പഠനങ്ങൾ നടത്തി ആയുധപരീക്ഷണങ്ങൾ നിർത്തുവാനും,അന്താരാഷ്ട്ര സുരക്ഷാ വർദ്ധിപ്പിക്കുവാനും ബന്ധപ്പെട്ടവർ ശ്രദ്ധിക്കണമെന്ന് പ്രസ്താവനയിൽ ആവശ്യപ്പെടുന്നു.

ആണവ പരീക്ഷണം നിരോധിക്കുന്നതിനുള്ള ദശാബ്ദങ്ങളായി നടത്തിയ ശ്രമങ്ങളുടെ പരിസമാപ്തിയായ സമഗ്ര ആണവ-പരീക്ഷണ നിരോധന ഉടമ്പടി പ്രാബല്യത്തിൽ കൊണ്ടുവരാനുള്ള ശ്രമങ്ങളെ പരിശുദ്ധ സിംഹാസനം തുണയ്ക്കുന്നുവെന്ന വാക്കുകളും പ്രസ്താവനയിൽ കൂട്ടിച്ചേർത്തുകൊണ്ടാണ് മോൺസിഞ്ഞോർ തന്റെ വാക്കുകൾ ഉപസംഹരിക്കുന്നത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

30 August 2023, 13:59