തിരയുക

യുവജനസംഗമത്തിൽ പ്രാർത്ഥനയിൽ ഒന്നു ചേർന്ന് യുവജനസംഗമത്തിൽ പ്രാർത്ഥനയിൽ ഒന്നു ചേർന്ന്  (Dicastero per i Laici, la Famiglia e la Vita)

ലിസ്ബൺ യുവജന സംഗമത്തിൽ പ്രാർത്ഥനയാൽ പങ്കുചേരുക !

ആഗോള കത്തോലിക്കായുവജന സംഗമത്തിൽ പ്രാർത്ഥന വഴി പങ്കുചേരുന്നതിന് വിശുദ്ധപത്രോസിൻറെ ബസിലിക്കയിൽ തീർത്ഥാടകർക്ക് സൗകര്യമൊരുക്കി വത്തിക്കാൻ.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ആഗസ്റ്റ് 1-6 പോർച്ചുഗലിലെ ലിസ്ബണിൽ നടക്കുന്ന മുപ്പത്തിയേഴാം ലോക കത്തോലിക്കാ യുവജനദിനാചരണത്തിൽ യുവജനങ്ങളോടും പാപ്പായോടും പ്രാർത്ഥന വഴി ഒന്നു ചേരാൻ ആ ദിനങ്ങളിൽ വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയിൽ എത്തുന്ന തീർത്ഥാടകർക്ക് ക്ഷണം.

ഇതിനു സൗകര്യം ഒരുക്കിക്കൊണ്ട് അല്മായർക്കും കുടുംബത്തിനും ജീവനും വേണ്ടിയുള്ള വത്തിക്കാൻ വിഭാഗത്തിൻറെ സഹകരണത്തോടെ വിശുദ്ധ പത്രോസിൻറെ ബസിലിക്കയിൽ ദിവ്യപൂജാർപ്പണം ഉണ്ടായിരിക്കും. കൂടാതെ രാവിലെ 8.30-ന് അർപ്പിക്കപ്പെടുന്ന ഈ വിശുദ്ധകുർബ്ബാനാന്തരം, പതിവുപോലെ, ദിവ്യകാരുണ്യാരാധനയും ഉണ്ടായിരിക്കും.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

01 August 2023, 13:27