തിരയുക

കർദ്ദിനാൾ പീയെത്രൊ പരോളിൻ,വത്തിക്കാൻ സംസ്ഥാന കാര്യദർശി, അങ്കോളയിൽ അന്നാട്ടുകാരനായ പ്രഥമ അപ്പൊസ്തോലിക് നുൺഷ്യൊ, ജെർമാനൊ പനെമോത്തെയുടെ മെത്രാഭിഷേകത്തിനെത്തി. കർദ്ദിനാൾ പീയെത്രൊ പരോളിൻ,വത്തിക്കാൻ സംസ്ഥാന കാര്യദർശി, അങ്കോളയിൽ അന്നാട്ടുകാരനായ പ്രഥമ അപ്പൊസ്തോലിക് നുൺഷ്യൊ, ജെർമാനൊ പനെമോത്തെയുടെ മെത്രാഭിഷേകത്തിനെത്തി.  

കർദ്ദിനാൾ പീയെത്രൊ പരോളിൻ അങ്കോളയിൽ!

കർദ്ദിനാൾ പീയെത്രൊ പരോളിൻ,വത്തിക്കാൻ സംസ്ഥാന കാര്യദർശി, അങ്കോളയിൽ അന്നാട്ടുകാരനായ പ്രഥമ അപ്പൊസ്തോലിക് നുൺഷ്യൊ, ജെർമാനൊ പനെമോത്തെയെ മെത്രാനായി അഭിഷേകം ചെയ്തു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

വത്തിക്കാൻ സംസ്ഥാന കാര്യദർശി കർദ്ദിനാൾ പീയെത്രൊ പരോളിൻ ആഫ്രിക്കൻ നാടായ അങ്കോള സന്ദർശിക്കുന്നു.

അന്നാട്ടുകാരനായ ആദ്യത്തെ അപ്പൊസ്തോലിക് നുൺഷ്യോയായ ആർച്ച്ബിഷപ്പ് ജെർമാനൊ പെനെമോത്തെയുടെ മെത്രാഭിഷേകത്തിനാണ് അദ്ദേഹം അന്നാട്ടിലെത്തിയത്.

പന്ത്രണ്ടാം തീയതി ശനിയാഴ്ച (12/08/23) ഒന്തിജീവയിൽ വച്ചായിരുന്നു മെത്രാഭിഷേക കർമ്മം.  

ഫ്രാൻസീസ് പാപ്പാ ആർച്ച്ബിഷപ്പ് പെനെമോത്തൊയെ പാക്കിസ്ഥാനിലെ അപ്പൊസ്തോലിക് നുൺഷ്യൊ ആയി ഈക്കഴിഞ്ഞ ജൂൺ പതിനാറിനാണ് നാമനിർദ്ദേശം ചെയ്തത്.

വെള്ളിയാഴ്ച ലുവാണ്ടയിൽ എത്തിയ കർദ്ദിനാൾ പരോളിൻ പ്രാദേശിക സഭയുടെയും അങ്കോളയുടെ സർക്കാരിൻറെയും പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തുകയും പാപ്പായുടെ അനുഗ്രഹാശിസ്സുകൾ അവരെ അറിയിക്കുകയും ചെയ്തു.

പാപ്പായുടെ അങ്കോള സന്ദർശനത്തെക്കുറിച്ച് കർദ്ദിനാൾ പരോളിനോട് മാദ്ധ്യമപ്രവർത്തകർ ഉന്നയിച്ച ചോദ്യത്തിന് പാപ്പാ അത് ഹൃദയപൂർവ്വം ആഗ്രഹിക്കുന്നുണ്ടെന്ന് അദ്ദേഹം പ്രത്യുത്തരിച്ചു.

താൻ ആദ്യമായി അങ്കോളയിൽ പാദമൂന്നിയതിനെക്കുറിച്ചു സൂചിപ്പിച്ചുകൊണ്ട് തൻറെ അതിയായ സന്തോഷം കർദ്ദിനാൾ പരോളിൻ വെളിപ്പെടുത്തുകയും ചെയ്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

12 August 2023, 12:44