തിരയുക

ഏഷ്യൻ ഭൂഖണ്ഡത്തിനായി നടന്ന സിനഡൽ  സമ്മേളനം ഏഷ്യൻ ഭൂഖണ്ഡത്തിനായി നടന്ന സിനഡൽ സമ്മേളനം  

സിനഡ് അംഗങ്ങളുടെ പട്ടിക ജൂലൈ ഏഴിനു പ്രസിദ്ധീകരിക്കും

2023 ഒക്ടോബർ മാസം നാല് മുതൽ ഇരുപത്തിയൊൻപതു വരെ നടക്കുന്ന പതിനാലാമത് ജനറൽ സിനഡിന്റെ ആദ്യ സമ്മേളനത്തിൽ സംബന്ധിക്കുന്ന അംഗങ്ങളുടെ പട്ടിക ജൂലൈ ഏഴിന് പ്രസിദ്ധീകരിക്കും.

ഫാ.ജിനു ജേക്കബ്,വത്തിക്കാൻ സിറ്റി 

2023 ഒക്ടോബർ മാസം നാല് മുതൽ ഇരുപത്തിയൊൻപതു  വരെ നടക്കുന്ന പതിനാലാമത് ജനറൽ മെത്രാൻ സിനഡിന്റെ ആദ്യ സമ്മേളനത്തിൽ സംബന്ധിക്കുന്ന അംഗങ്ങളുടെ പട്ടിക ജൂലൈ ഏഴിന് പ്രസിദ്ധീകരിക്കും. വത്തിക്കാൻ മാധ്യമ ഓഫിസിൽ ചേരുന്ന പത്രസമ്മേളനത്തിൽ സിനഡിന്റെ  സെക്രട്ടറി ജനറൽ കർദിനാൾ മാരിയോ ഗ്രെച്ച് അധ്യക്ഷത വഹിക്കും.

'ഒരു സിനഡൽ സഭയ്ക്ക്: കൂട്ടായ്മ, പങ്കാളിത്തം, ദൗത്യം', എന്നതാണ് സിനഡിന്റെ പ്രതിപാദ്യ വിഷയം.ഇതിനോടകം പ്രാദേശിക സഭകളിൽ സിനഡൽ ചർച്ചകൾ സംഘടിപ്പിക്കുകയും, അവയിൽ ഉരുത്തിരിഞ്ഞ ആശയങ്ങൾ അടിസ്ഥാനമാക്കി സിനഡിന്റെ പൊതു ചർച്ചാവിഷയങ്ങൾക്കായി ക്രോഡീകരിക്കുകയും ചെയ്തു.

പത്രസമ്മേളനത്തിനു  ശേഷം ചോദ്യങ്ങൾക്കും, സംശയ നിവാരണങ്ങൾക്കും   സിനഡിന്റെ അണ്ടർ സെക്രട്ടറിമാരായ മോൺ.ലൂയിസ് മരിൻ, സി.നതാലി ബെക്കാർട്ട് എന്നിവർ അഭിമുഖങ്ങൾ നടത്തും.  

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

05 July 2023, 21:07