37 മത് ലോക യുവജന ദിനം പ്രമാണിച്ച് പ്രത്യേക സ്റ്റാമ്പും തപാൽ മുദ്രയും
സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്
വരുന്ന ആഗസ്റ്റ് ഒന്നു മുതൽ 6 വരെ ലിസ്ബണിൽ നടക്കുന്ന 37 മത് ലോകയുവജന ദിനം അനുസ്മരിക്കുന്നതിന് പ്രത്യേക സ്റ്റാമ്പും തപാൽ മുദ്രയും വത്തിക്കാൻ രാജ്യത്തിന്റെ തപാൽ വിഭാഗം പുറത്തിറക്കി. ജൂലൈ 6 ഉം ,7 ഉം തിയതികളിൽ തപാലാഫീസിൽ മുൻ പറഞ്ഞ പ്രത്യേക മുദ്ര ഉപയോഗിക്കും. സ്റ്റാമ്പുകൾ മുദ്ര ചെയ്തു കിട്ടാൻ വത്തിക്കാന്റെ തപാൽ വകുപ്പിൽ ആഗസ്റ്റ് 12 വരെ സൗകര്യമുണ്ടായിരിക്കും.
2-3 വർഷത്തിലൊരിക്കൽ സംഘടിപ്പിക്കുന്ന ഒരു സംരംഭമാണ് ആഗോള യുവജന ദിനം. സാധാരണ വേനൽക്കാല മാസങ്ങളിലാണ് വലിയ തോതിലുള്ള യുവജന സാന്നിധ്യത്തിൽ ഈ സംഗമം അരങ്ങേറുന്നത്. 2023 ആഗസ്റ്റ് 1 ചൊവ്വാഴ്ച മുതൽ 6 ആം തിയതി ഞായറാഴ്ച വരെ പോർച്ചുഗലിലെ ലിസ്ബണിൽ പരിശുദ്ധ പിതാവിന്റെയും ദശലക്ഷക്കണക്കിന് വരുന്ന യുവജനങ്ങളുടെയും സാന്നിധ്യത്തിൽ നടക്കാനിരിക്കുന്ന ഈ പരിപാടിക്കായി ലിസ്ബൺ ഒരുങ്ങി കൊണ്ടിരിക്കുന്നു. കത്തോലിക്കാ സഭയിൽ നടക്കുന്ന സുപ്രധാന സംഭവങ്ങളിൽ ഒന്നാണ് ആഗോള ലോക യുവജന ദിനം.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: