തിരയുക

മോസ്‌കോയിലെ  അമലോത്ഭവ മാതാവിന്റെ കത്തീഡ്രൽ  ദേവാലയത്തിൽ കർദിനാൾ മത്തേയാ സുപ്പി  ദിവ്യബലി അർപ്പിച്ചപ്പോൾ. മോസ്‌കോയിലെ അമലോത്ഭവ മാതാവിന്റെ കത്തീഡ്രൽ ദേവാലയത്തിൽ കർദിനാൾ മത്തേയാ സുപ്പി ദിവ്യബലി അർപ്പിച്ചപ്പോൾ. 

യുക്രെയ്നിലെ സമാധാന ദൗത്യവുമായി കർദ്ദിനാൾ സൂപ്പി വാഷിംഗ്ടണിൽ

പാപ്പായുടെ പ്രത്യേക പ്രതിനിധിയായ കർദ്ദിനാൾ മത്തെയോ സൂപ്പി യുക്രെയ്ൻ യുദ്ധത്തിന് സമാധാനപരമായ ഒരു പരിസമാപ്തി കണ്ടെത്താൻ അമേരിക്കയുടെ തലസ്ഥാനമായ വാഷിംഗ്ടണിലേക്ക് യാത്രയായി.

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

പരിശുദ്ധ സിംഹാസനത്തിന്റെ പ്രസ്താവനയനുസരിച്ച്  ഒരു മൂന്ന് ദിവസത്തെ സന്ദർശനത്തിനായാണ് വാഷിംഗ്ടണിലേക്ക് പോകുന്നത് . ബൊളോഞ്ഞാ അതിരൂപതാ മെത്രാനും ഇറ്റാലിയൻ മെത്രാൻ സമിതി അദ്ധ്യക്ഷനുമായ അദ്ദേഹത്തോടൊപ്പം വത്തിക്കാൻ രാജ്യത്തിന്റെ സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥനുമുണ്ട്. ജൂലൈ 17 മുതൽ 19 വരെയായിരിക്കും സന്ദർശനം. നേരത്തെ കർദ്ദിനാൾ കീവും മോസ്കോയും സന്ദർശിച്ചിരുന്നു.

മോസ്കോ സന്ദർശിച്ചതിനു ശേഷം കർദ്ദിനാൾ സൂപ്പി ഏറ്റം ദൗർബലരായവർക്കു വേണ്ടി പ്രവർത്തിക്കുന്നതിലാണ് മുൻഗണന എന്ന് പറഞ്ഞിരുന്നു. "കുട്ടികൾക്ക് യുകെയ്നിലേക്ക് മടങ്ങാ൯ സാധിക്കണം. അതിന് ആദ്യപടി കുട്ടികളെ കണ്ടെത്തുകയും, എങ്ങനെ അവരെ തിരികെ എത്തിക്കാമെന്ന് നോക്കുകയുമാണ് ." കർദ്ദിനാൾ സൂപ്പി പറഞ്ഞു. കീവിലെയും മോസ്കോയിലേയും സന്ദർശനത്തിനു ശേഷം കർദ്ദിനാൾ പാപ്പായുമായുള്ള കൂടിക്കാഴ്ചയിൽ പാപ്പായുടെ പേരിൽ നടത്തിയ സമാധാന ദൗത്യത്തെക്കുറിച്ചുള്ള കാര്യങ്ങളുടെ സമകാലിക വിവരങ്ങൾ ധരിച്ചിച്ചിരുന്നു.

ജൂൺ ആദ്യം ഫ്രാൻസിസ്  പാപ്പാ കർദ്ദിനാൾ സൂപ്പിയെ തന്റെ പ്രത്യേക പ്രതിനിധിനായി നിയമിച്ചു. യുദ്ധത്തിൽ തകർന്ന യുക്രെയ്നിൽ സംവാദത്തിന്റെ പാതകൾ തുറക്കുന്നതിനും സമാധാനം തേടുന്നതിനുമുള്ള ദൗത്യം അദ്ദേഹത്തെ ഏൽപ്പിക്കുകയും ചെയ്തു. യുക്രെയ്നിൽ സമാധാനം പ്രോത്സാഹിപ്പിക്കുക എന്നതാണ് കർദിനാൾ സൂപ്പിയുടെ വാഷിംഗ്ടൺ സന്ദർശനന്റെ  ലക്ഷ്യം. നിലവിലെ ദാരുണമായ സാഹചര്യത്തെക്കുറിച്ചുള്ള ആശയങ്ങളും, കാഴ്ചപ്പാടുകളും പങ്കുവയ്ക്കാനും ഏറ്റവും കൂടുതൽ ബാധിക്കപ്പെട്ടവരും ദുർബലരുമായ ആളുകളുടെ, പ്രത്യേകിച്ച് കുട്ടികളുടെ ദുരിതങ്ങൾ ലഘൂകരിക്കുന്നതിനുള്ള മാനുഷിക സംരംഭങ്ങളെ പിന്തുണയ്ക്കാനുമാണ് കർദ്ദിനാൾ സൂപ്പിയുടെ ഈ യാത്രയെന്ന് പരിശുദ്ധ സിംഹാസനത്തിന്റെ പ്രസ് ഓഫീസ് തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ  വ്യക്തമാക്കി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

17 July 2023, 15:29