തിരയുക

ചരക്കുമായി. ചരക്കുമായി.   (AFP or licensors)

സമുദ്ര ഞായർ കപ്പലുകളിൽ ജോലി ചെയ്യുന്നവർക്ക് വേണ്ടി പ്രാർത്ഥിക്കാ൯ അവസരം ഒരുക്കുന്നു

ജൂലൈ ഒമ്പതാം തിയതി ആചരിക്കുന്ന സമുദ്ര ഞായറിനോടനുബന്ധിച്ച് കർദ്ദിനാൾ മിഖേൽ ചേർന്നി നൽകിയ സന്ദേശം.

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

പുതിയ നിയമത്തിൽ അപ്പോസ്തോലന്മാരുടെ പ്രവർത്തനങ്ങളും മറ്റ് ലേഖനങ്ങളും സദ്വാർത്തയുടെ സന്ദേശവാഹകരുടെ ജീവിതം കടൽയാത്രകാരുടെ  ജീവിതവുമായി ഇഴചേർന്ന നിരവധി അനുഭവങ്ങളെ കുറിച്ച് നമ്മോടു പങ്കുവെക്കുന്നു. പലപ്പോഴും മാസങ്ങളോളം ഒരുമിച്ച് അവരുടെ ദൈനംദിനം ജീവിതം പങ്കുവയ്ക്കുകയും അവരുടെ മനസ്സും ഹൃദയവും വിശ്വാസത്തിലേക്ക് തുറക്കുകയും അവർ ചെയ്യുന്നു എന്ന് സമഗ്ര മാനവ വികസനത്തിനായുള്ള ഡികാസ്റ്ററിയുടെ തലവൻ കർദ്ദിനാൾ മിഖേൽ ചേർന്നി സമുദ്ര ഞായർ ദിന സന്ദേശത്തിൽ വ്യക്തമാക്കി.

ഓരോ വർഷവും ആചരിക്കപ്പെടുന്ന സമുദ്ര ഞായർ ലോകമെമ്പാടുമുള്ള കത്തോലിക്ക സമൂഹങ്ങൾക്ക് അവരുടെ സ്വന്തം ഉത്ഭവം മറക്കാതിരിക്കാനും ലോകമെമ്പാടും ചരക്ക് കൊണ്ടുപോകുന്ന കപ്പലുകളിൽ ജോലി ചെയ്യുന്നവർക്ക് വേണ്ടി പ്രാർത്ഥിക്കാനും അവസരം ഒരുക്കുകയാണ്. നമ്മുടെ ദൈനംദിന ജീവിതം സാധ്യമാക്കുകയും സമ്പത്ത് വ്യവസ്ഥ നിലനിർത്തുകയും ചെയ്യുന്ന ഒരു ദശലക്ഷത്തിലധികം മനുഷ്യരെ കുറിച്ചാണ് നാം സംസാരിക്കുന്നത് എന്ന് സന്ദേശത്തിൽ സൂചിപ്പിച്ച കർദിനാൾ ചേർന്നി അവർക്ക് നന്ദി രേഖപ്പെടുത്തുകയും അതോടൊപ്പം അവരെക്കുറിച്ചോ, അവരുടെ വിശ്വാസത്തെക്കുറിച്ചോ അവർ എങ്ങനെ സ്നേഹിക്കുന്നു, പ്രത്യാശിക്കുന്നു എന്നതിനെക്കുറിച്ചോ നാം അജ്ഞാതരാണെന്ന്  ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.

ദിവ്യകാരുണ്യ ആഘോഷത്തിന്റെ ദിനമാണ് ഞായറാഴ്ച. പ്രതിവാര ഈസ്റ്റർ ദിനം. എന്നിട്ടും പലർക്കും അതിൽ പങ്കുചേരാൻ സാധിക്കുന്നില്ല കാരണം അവർ തങ്ങളുടെ പ്രിയപ്പെട്ടവരിൽ നിന്നും സ്വന്തം സമൂഹത്തിൽ നിന്നും അകന്നു പോകാൻ നിർബന്ധിതരാക്കപ്പെടുന്നുവെന്ന് കടലിൽ ജോലിക്ക് പോകുന്നവരെ കുറിച്ച് കർദിനാൾ സന്ദേശത്തിൽ പങ്കുവെച്ചു. സഭയെ സംബന്ധിച്ചിടത്തോളം ഉത്ഥിതനായ യേശുവിനെ ആഘോഷിക്കുക എന്നതിനർത്ഥം ആരെയും വിസ്മരിക്കാതിരിക്കുകയും എല്ലായിടത്തും രക്ഷ കൊണ്ടുവരാൻ തിടുക്കപ്പെടുകയും ചെയ്യുന്നതാണെന്ന് അദ്ദേഹം സൂചിപ്പിച്ചു. എല്ലാ തുറമുഖ നഗരങ്ങളിലും സമൂഹത്തെ ഒരുമിച്ചു കൂട്ടിക്കൊണ്ട് കപ്പലുകളിൽ യേശുവിനെ കുറിച്ച് അപ്പോസ്തലന്മാർ സംസാരിച്ചു എന്ന് കർദ്ദിനാൾ വിശദീകരിച്ചു. നമ്മുടെ സമൂഹത്തിന്റെ സങ്കീർണ്ണമായ സംഘാടനവും അസമത്വങ്ങൾ മറയ്ക്കാനുള്ള ഒരു പ്രത്യേക പ്രവണതയും പലപ്പോഴും ആത്മീയ നിധികളെയും സാധാരണ ജനങ്ങളുടെ ഭൗതിക ആവശ്യങ്ങളെയും ഒരു മറവിൽ ഉപേക്ഷിക്കുകയാണ്. അതിനാൽ സമുദ്ര ഞായർ കടൽ യാത്രക്കാർക്കായി നീക്കിവെച്ചിട്ടില്ല മറിച്ച് നമ്മെ പരിപോഷിപ്പിക്കുകയും എല്ലാ ദിവസവും നാം ഉപയോഗിക്കുകയും ചെയ്യുന്ന വസ്തുക്കളുടെ വലിയൊരു ഭാഗം നമുക്ക് ലഭ്യമാക്കി തരുന്നവരിലേക്ക് നന്ദി പ്രകാശിപ്പിക്കാൻ ഓരോ ക്രൈസ്തവ സമൂഹത്തിന്റെയും ശ്രദ്ധ ക്ഷണിക്കുകയാണ്.

സഭ അവരുടെ സമീപത്താണെന്നും അവർക്ക് സന്തോഷം നൽകുന്നതും അവരെ അടിച്ചമർത്തുകയും ചെയ്യുന്ന എല്ലാ  സാഹചര്യങ്ങളോടും അവരുടെ ഹൃദയത്തോടു ചേർന്ന് നിൽക്കുന്നു എന്ന ഗാനം  കടലിലുള്ളവർക്ക് എത്തട്ടെ എന്ന് ആശംസിച്ച കർദിനാൾ അവർക്ക് നൽകാൻ ഞങ്ങൾക്ക് എന്തെങ്കിലും ഉണ്ട് എന്ന് മാത്രമല്ല അവരുടെ ചരിത്രവും, സാക്ഷ്യങ്ങളും, ജോലിയെ കുറിച്ചുള്ള അവരുടെ കഷ്ടപ്പാടുകളും, സമ്പത്ത് വ്യവസ്ഥയും, മതങ്ങളും, വൈവിധ്യമാർന്ന സംസ്കാരങ്ങളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് കടലിനെയും ഭൂമിയെയും അവസ്ഥകളെക്കുറിച്ചും വിശ്വാസത്തെക്കുറിച്ചും അറിയാൻ ഞങ്ങൾ ആഗ്രഹിക്കുന്നുവെന്നും സന്ദേശത്തിൽ പറഞ്ഞു.

നാം ഒരു സിനസൽ സഭയാണെന്നും അതിൽ നമ്മൾ ഒരുമിച്ച് സഞ്ചരിക്കുകയും, മുന്നോട്ടുപോകുകയും, ആരെയും ഉപേക്ഷിക്കാതെ, പരസ്പരം സമ്പന്നമാക്കുകയും വേണമെന്ന് സന്ദേശത്തിൽ പറഞ്ഞു. തങ്ങൾക്ക് നൽകാൻ ഒന്നുമില്ലെന്ന് ആരും കരുതേണ്ട എന്ന് പറഞ്ഞ കർദ്ദിനാൾ ചേർന്നി സമുദ്ര താരമായ പരിശുദ്ധ അമ്മ അവർക്ക് വേണ്ടി മാധ്യസ്ഥം നൽകുകയും സാന്ത്വനത്തിന്റെയും സ്ഥിരോത്സാഹത്തിന്റെയും പ്രതികമായി തീരട്ടെ എന്നാശംസിക്കുകയും ചെയ്തുകൊണ്ട് തന്റെ സന്ദേശം ഉപസംഹരിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

03 July 2023, 16:25