തിരയുക

പരിശുദ്ധ സിംഹാസനത്തിലേക്കുള്ള പോർച്ചുഗീസ് അംബാസഡർ ഡൊമിംഗോസ് ഫെസാസ് വിറ്റൽ.  പരിശുദ്ധ സിംഹാസനത്തിലേക്കുള്ള പോർച്ചുഗീസ് അംബാസഡർ ഡൊമിംഗോസ് ഫെസാസ് വിറ്റൽ.  

പോർച്ചുഗൽ അംബാസഡർ: ലോകയുവജന ദിനം പ്രത്യാശയുടെ അടയാളമായിരിക്കും

ഈ വർഷത്തെ ലോക യുവജനദിനത്തിനായി ഫ്രാൻസിസ് പാപ്പാ തിരഞ്ഞെടുത്ത മുദ്രാവാക്യം “മറിയം എഴുന്നേറ്റു തിടുക്കത്തിൽ പോയി” എന്ന ലൂക്കാ സുവിശേഷത്തിലെ തിരുവചനമാണ്.

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

ലിസ്ബണിൽ ആഗസ്റ്റ് ഒന്നു മുതൽ ആറ് വരെ നടക്കാനിരിക്കുന്ന ആഗോള യുവജന  സംഗമം 2023 അടുത്തെത്തിയ സാഹചര്യത്തിൽ പരിശുദ്ധ സിംഹാസനത്തിലേക്കുള്ള പോർച്ചുഗീസ് അംബാസഡർ ഡൊമിംഗോസ് ഫെസാസ് വിറ്റൽ  ഉത്തരവാദിത്തബോധത്തെക്കുറിച്ച് സംസാരിക്കുക മാത്രമല്ല ഒരു അന്താരാഷ്ട്ര പരിപാടിയിലേക്ക് മുഴുവൻ രാജ്യത്തെയും അനുഗമിക്കുന്ന അതിയായ സന്തോഷത്തെ കുറിച്ച് പങ്കു വയ്ക്കുകയും ചെയ്തു.

37-മത് ലോക യുവജന ദിനത്തിനായി ലിസ്ബൺ ഒരുങ്ങികൊണ്ടിരിക്കുന്ന ദിവസങ്ങളിൽ പോർച്ചുഗൽ രാജ്യത്തിന്റെ വികാരങ്ങളെ കുറിച്ച് പങ്കുവച്ച അംബാസഡർ ഡൊമിംഗോസ് ഫെസാസ് വൈറ്റൽ കുടുംബങ്ങളും, യുവജനങ്ങളും ഉൾപ്പെടെ രാജ്യം മുഴുവനും തയ്യാറെടുക്കുകയാണെന്ന് വ്യക്തമാക്കി. ലിസ്ബണിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കാ൯ രജിസ്റ്റർ ചെയ്ത 400,000 ത്തിലധികം യുവജനങ്ങളുടെ സാന്നിധ്യമുണ്ടാകും.

അതുല്യമായ ഈ മഹാ സംഭവത്തിന്റെ പ്രാധാന്യം കണക്കിലെടുക്കുമ്പോൾ തങ്ങൾക്ക് ആഴമാർന്ന ഉത്തരവാദിത്തബോധം അനുഭവപ്പെടുന്നതായി അംബാസഡർ ഫെസാസ് വിറ്റൽ പറഞ്ഞു. വരാനിരിക്കുന്ന ലോക യുവജന ദിനം "മെച്ചപ്പെട്ടതും കൂടുതൽ നീതിയുക്തവും സുസ്ഥിരവുമായ ഒരു ലോകത്ത് പ്രത്യാശയുടെ അടയാളമായി കാണപ്പെടുമെന്ന് താ൯ പ്രതീക്ഷിക്കുന്നതായി അദ്ദേഹം അറിയിച്ചു.

ലോക യുവജന ദിനത്തിൽ തന്റെ സാന്നിധ്യം നൽകുന്ന പാപ്പാ ഫാത്തിമയിലെ മരിയൻ തീർത്ഥാടന ദേവാലയത്തിൽ വച്ച് സമാധാനത്തിനായുള്ള പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകും. യുദ്ധത്തിന്റെയും സംഘർഷങ്ങളുടെയും കാലഘട്ടത്തിൽ സമാധാനം എന്ന വിഷയത്തെക്കുറിച്ച്, "എല്ലാ രാജ്യങ്ങളും അംഗീകരിച്ച ഐക്യരാഷ്ട്രസഭാ നിയമങ്ങളോടുള്ള ആദരവും പരസ്പര പ്രതിബദ്ധതയുമാണ് ലോക സമാധാനത്തിന്റെ ഏറ്റവും മികച്ച ഉറപ്പെന്ന് പോർച്ചുഗൽ വിശ്വസിക്കുന്നതായി അംബാസഡർ എടുത്തുപറഞ്ഞു. ലോകമെമ്പാടുമുള്ള സംഘർഷങ്ങളുമായി  ബന്ധപ്പെട്ടിരിക്കുന്ന കുടിയേറ്റക്കാരുടെ ഒഴുക്കുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുടെ കാര്യത്തിൽ പോർച്ചുഗലിന്റെ "തുറന്ന മനോഭാവം" അംബാസഡർ എടുത്തുപറഞ്ഞു. ഉത്ഭവ രാജ്യങ്ങൾക്ക് കൂടുതൽ പിന്തുണ നൽകേണ്ടതുണ്ടെന്ന് തങ്ങൾ ശക്തമായി വിശ്വസിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

21 July 2023, 13:05