വത്തിക്കാൻ സ്ഥിരം നിരീക്ഷകനായി ആർച്ചുബിഷപ്പ് എത്തോറെ ബാലെസ്ട്രെറോ
ഫാ.ജിനു ജേക്കബ്,വത്തിക്കാൻ സിറ്റി
ജനീവയിലെ ഐക്യരാഷ്ട്ര സഭയുടെ ഓഫീസിലും,ലോക വ്യാപാര സംഘടന മറ്റും ലോക പ്രവാസി സംഘടനയുടെയും വത്തിക്കാൻ സ്ഥിരം നിരീക്ഷകനായി ആർച്ചുബിഷപ്പ് എത്തോറെ ബാലെസ്ട്രെറോയെ ഫ്രാൻസിസ് പാപ്പാ നിയമിച്ചു.
1966 ൽ ഇറ്റലിയിലെ ജെനോവയിൽ ജനിച്ച അദ്ദേഹം 1993 ൽ വൈദികനായി അഭിഷേകം ചെയ്യപ്പെടുകയും തുടർന്ന് 2013 ൽ ആർച്ചുബിഷപ്പ് സ്ഥാനത്തേക്ക് ഉയർത്തപ്പെട്ട് കൊളംബിയയിൽ വത്തിക്കാൻ സ്ഥാനപതിയായി നിയമിതനാവുകയും ചെയ്‌തു. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ അപ്പോസ്തോലിക് ന്യൂൺഷ്യോയായി സേവനം ചെയ്തു വരവെയാണ് ഈ പുതിയ നിയമനം.
നയതന്ത്ര വിഭാഗത്തിലെ തന്റെ സേവനകാലയളവിൽ വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറിയേറ്റിന്റെ മറ്റു രാജ്യങ്ങളുമായുള്ള ബന്ധങ്ങളുടെ വിഭാഗത്തിന്റെ അണ്ടർ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. റോമൻ രൂപതാംഗമാണ് ആർച്ചുബിഷപ്പ്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: