തിരയുക

എമ്മാനുവേല ഒർലാൻഡിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് അലെസ്സാൻഡ്രോ ദിദ്ദി ഇറ്റലിയിലെ സെനറ്റ് കമ്മീഷന് മുന്നിലെത്തിയപ്പോൾ എമ്മാനുവേല ഒർലാൻഡിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് അലെസ്സാൻഡ്രോ ദിദ്ദി ഇറ്റലിയിലെ സെനറ്റ് കമ്മീഷന് മുന്നിലെത്തിയപ്പോൾ  (ANSA)

എമ്മാനുവേല ഒർലാൻഡിയുടെ തിരോധാനം: വത്തിക്കാൻ ഇറ്റലിക്ക് തെളിവുകൾ കൈമാറി

നാൽപത് വർഷങ്ങൾക്ക് മുൻപ് ഇറ്റലിയിൽ കാണാതായ എമ്മാനുവേല ഒർലാൻഡിയുമായി ബന്ധപ്പെട്ട തെളിവുകൾ ഇറ്റലിക്ക് കൈമാറിയതായി വൃത്തിക്കാൻ വൃത്തങ്ങൾ അറിയിച്ചു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

വത്തിക്കാൻ പൗരയായിരുന്ന എമ്മാനുവേല ഒർലാൻഡിയെ കാണാതായിട്ട് 2023 ജൂൺ 22-ന് നാൽപതു വർഷങ്ങൾ പൂർത്തിയാകുന്ന അവസരത്തിൽ, എമ്മാനുവേലായുമായി ബന്ധപ്പെട്ട വിവരങ്ങൾ എല്ലാം ഇക്കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന ഇറ്റലിയിലെ സർക്കാർ വക്കീലിന് കൈമാറിയതായി വത്തിക്കാൻ നീതിസംരക്ഷണ ചുമതലയുള്ള അലെസ്സാൻഡ്രോ ദിദ്ദി അറിയിച്ചു. പത്രമാധ്യമങ്ങൾക്കായി നൽകിയ ഒരു പ്രസ്താവനയിലൂടെയാണ് ഇക്കാര്യങ്ങൾ വത്തിക്കാൻ വിശദീകരിച്ചത്.

കഴിഞ്ഞ മാസങ്ങളിൽ വത്തിക്കാൻ എമ്മാനുവേല ഒർലാൻഡിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണങ്ങളും ചർച്ചകളും വഴി കണ്ടെടുത്ത എല്ലാ തെളിവുകളും, എമ്മാനുവേലയുടെ കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ അന്വേഷിക്കുന്ന ഇറ്റലിയിലെ അധികാരികൾക്ക് കൈമാറിയതായാണ് അലെസ്സാൻഡ്രോ ദിദ്ദി വ്യക്തമാക്കിയത്.

ഈ തിരോധാനവുമായി ബന്ധപ്പെട്ട എല്ലാ വസ്തുതകളും ലഭ്യമായ രേഖകളും പരിശോധിച്ചതിന്റെ അടിസ്ഥാനത്തി വത്തിക്കാൻ കൂടുതൽ അന്വേഷണങ്ങൾ തുടരുമെന്നും, കഴിഞ്ഞ ആഴ്ചകളിലാണ് കേസുമായി ബന്ധപ്പട്ട എല്ലാ രേഖകളും വത്തിക്കാൻ ഇറ്റലിയിലെ പബ്ലിക് പ്രോസിക്യൂട്ടറുടെ ഓഫീസിലേക്ക് കൈമാറിയതെന്നും വത്തിക്കാൻ അറിയിച്ചു. ഇവ ഉപയോഗിച്ച് ഇറ്റലിയിലെ അധികാരികൾക്ക് കൂടുതൽ അനുയോജ്യമെന്ന് തോന്നുന്ന ദിശയിലേക്ക് അന്വേഷണം വ്യാപിപ്പിക്കുവാൻ വേണ്ടിയാണ് ഈ കൈമാറ്റം നടന്നതെന്നും വത്തിക്കാൻ പ്രതിനിധി അറിയിച്ചു.

എമ്മാനുവേലായുടെ തിരോധാനവുമായി ബന്ധപ്പെട്ട് താൻ ഇതുവരെ നടത്തിവന്ന പ്രവർത്തനങ്ങൾ വരും മാസങ്ങളിലും തുടരുമെന്ന് ഉറപ്പുനൽകിയ അലെസ്സാൻഡ്രോ ദിദ്ദി, എമ്മാനുവേലായുടെ കുടുംബം അനുഭവിക്കുന്ന ദുഃഖത്തിൽ തന്റെ സാമീപ്യവും ഉറപ്പുനൽകുകയും, ഒരു ബന്ധുവിന്റെ തിരോധാനത്തിൽ അവർ അനുഭവിക്കുന്ന വിഷമം താൻ മനസ്സിലാക്കുന്നുവെന്ന് പ്രസ്താവിക്കുകയും ചെയ്തു.

1983 ജൂൺ 22-നാണ് വത്തിക്കാൻ പൗരത്വം കൂടിയുണ്ടായിരുന്നു എമ്മാനുവേല ഒർലാൻഡിയെ ഇറ്റലിയിൽ വച്ച് കാണാതായത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

22 June 2023, 16:36