തിരയുക

വിശുദ്ധ തോമസ് അക്വീനാസ് ഫ്രറ്റേർണിറ്റി അംഗങ്ങളെ പാപ്പാ വത്തിക്കാനിൽ സ്വീകരിച്ചപ്പോൾ വിശുദ്ധ തോമസ് അക്വീനാസ് ഫ്രറ്റേർണിറ്റി അംഗങ്ങളെ പാപ്പാ വത്തിക്കാനിൽ സ്വീകരിച്ചപ്പോൾ  (ANSA)

തോമസ് അക്വീനാസ് വിശുദ്ധ പദവിയിൽ 700 വർഷങ്ങൾ

വിശുദ്ധ തോമസ് അക്വീനാസിന്റെ വിശുദ്ധ പദവി പ്രഖ്യാപനത്തിന്റെ എഴുനൂറാമത് വാർഷികവുമായി ബന്ധപ്പെട്ട ചടങ്ങിൽ പാപ്പായുടെ പ്രതിനിധിയായി കർദിനാൾ മർച്ചേല്ലോ സെമാരാരോ സംബന്ധിക്കും.

ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

ദൈവശാസ്ത്രത്തിന്റെയും, തത്വശാസ്ത്രത്തിന്റെയും സ്തംഭങ്ങളിൽ ഏറ്റവും പ്രധാനിയായ വിശുദ്ധ തോമസ് അക്വീനാസിന്റെ വിശുദ്ധ പദവി പ്രഖ്യാപനത്തിന്റെ എഴുനൂറാമത് വാർഷികം 2023 ജൂലൈ മാസം പതിനെട്ടാം തീയതി ഇറ്റലിയിലെ ഫോസനോവ ആശ്രമത്തിൽ വച്ച് സമുന്നതമായി ആഘോഷിക്കുന്നു. തദവസരത്തിൽ പാപ്പായുടെ പ്രതിനിധിയായി വത്തിക്കാനിലെ നാമകരണ നടപടികളുടെ ഡിക്കസ്റ്ററിയുടെ പ്രീഫെക്ട് കർദിനാൾ മർച്ചേല്ലോ സെമാരാരോ സംബന്ധിക്കും.

1323 ജൂലൈ പതിനെട്ടിനാണ് അന്നത്തെ പാപ്പായായിരുന്ന ജോൺ ഇരുപത്തിരണ്ടാമൻ ഫ്രാൻസിലെ അവിഗ്നോണിൽ വച്ച് തോമസ് അക്വീനാസിനെ വിശുദ്ധനായി പ്രഖ്യാപിച്ചത്.1274 ൽ ഫോസനോവ ആശ്രമത്തിൽ വച്ച്  കാലം ചെയ്ത തോമസ് അക്വീനാസിന്റെ ഭൗതീക തിരുശേഷിപ്പുകൾ ഫ്രാൻസിലെ ടൗളൂസിലെ ലെസ് ജേക്കബിൻസ് എന്ന ഡൊമിനിക്കൻ പള്ളിയിൽ നൂറ്റാണ്ടുകളായി സൂക്ഷിച്ചിരിക്കുന്നു. 2024 ൽ തോമസ് അക്വിനാസിന്റെ മരണത്തിന്റെ 750 ആം വാർഷികത്തിനായും ഡൊമിനിക്കൻ സഭ ഒരുങ്ങുകയാണ്.

1974 ൽ തോമസ് അക്വീനാസിന്റെ മരണത്തിന്റെ എഴുനൂറാം വാർഷികത്തിൽ അന്നത്തെ പാപ്പയായിരുന്ന പോൾ ആറാമൻ അക്വീനാസിന്റെ സ്മരണാർത്ഥം എഴുതിയ അപ്പസ്തോലിക പ്രബോധനമാണ് 'ലുമെൻ എക്ലേസിയെ' അഥവാ സഭയുടെ വെളിച്ചം.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

06 June 2023, 17:05