വിശുദ്ധ പത്രോസ്-പൗലോസ് ശ്ലീഹന്മാരുടെ തിരുനാളിനായി വത്തിക്കാൻ ഒരുങ്ങുന്നു
ഫാ.ജിനു ജേക്കബ്,വത്തിക്കാൻ സിറ്റി
സഭയുടെ നെടുംതൂണുകളായ വിശുദ്ധ പത്രോസിന്റെയും പൗലോസിന്റെയും തിരുനാൾ, ജൂൺ മാസം ഇരുപത്തിയൊമ്പതാം തീയതി വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസിലിക്കയിൽ ഫ്രാൻസിസ് പാപ്പായുടെ മുഖ്യ കാർമ്മികത്വത്തിൽ അർപ്പിക്കപ്പെടുന്ന വിശുദ്ധ ബലിയോടെ സമുചിതം ആഘോഷിക്കുന്നു.ദിവ്യബലിയുടെ അവസരത്തിൽ പുതിയതായി മെത്രാപ്പോലീത്താമാരായി നിയോഗിക്കപ്പെട്ടവർക്ക് വിശുദ്ധ പാലീയം പാപ്പാ സമ്മാനിക്കും.
തിരുനാളിന് ഒരുക്കമായി ജൂൺ മാസം ഇരുപത്തിയെട്ടാം തീയതി വൈകുന്നേരം ഒൻപതുമണി മുതൽ വിശുദ്ധ പത്രോസിന്റെ ബസിലിക്കയുടെ ആർച്ചു പ്രീസ്റ്റ് കർദിനാൾ മൗറോ ഗംബെത്തിയുടെയും, റോം രൂപതയുടെ പാപ്പായുടെ വികാരി കർദിനാൾ ആന്ജെലോ ദെ ഡോണാത്തിസിന്റെയും നേതൃത്വത്തിൽ വത്തിക്കാൻ ചത്വരത്തിൽ വച്ചു ജാഗരണ പ്രാർത്ഥന നടത്തപ്പെടും.
തിരുനാൾ ദിവസം, വത്തിക്കാൻ ബസിലിക്കയിലെ വിശുദ്ധ പത്രോസിന്റെ വെങ്കലത്താൽ തീർത്ത രൂപം പാപ്പായുടെ പരമ്പരാഗത തിരുവസ്ത്രങ്ങളാൽ അലങ്കരിക്കുകയും, അധികാര ചിഹ്നങ്ങൾ അണിയിക്കുകയും ചെയ്യുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: