തിരയുക

വത്തിക്കാ൯ വത്തിക്കാ൯ 

മെത്രാന്മാരുടെ ഡിക്കാസ്റ്ററിക്ക് പുതിയ അണ്ടർ സെക്രട്ടറിയെ പാപ്പാ നിയമിച്ചു

മോൺ. ഇവാൻ കോവാച് നിയമിതനായി

മെത്രാന്മാരുടെ ഡിക്കാസ്റ്ററിയുടെ അണ്ടർ സെക്രട്ടറിയായി മോൺ. ഇവാൻ കോവാച്ചിനെ  പരിശുദ്ധ പിതാവ് നിയമിച്ചു. അതേ ഡിക്കാസ്റ്ററിയിൽ തന്നെ സേവനം ചെയ്തു വരുകയായിരുന്നു അദ്ദേഹം. 1978 മാർച്ച് 28ന് ബോസ്നിയ ഹെർത്സെ ഗൊവിനയിലെ പ്ലെയ്റ്റിൽ ജനിച്ച അദ്ദേഹം മോസ്റ്റർ ദുവ്നോ രൂപതയ്ക്കു വേണ്ടി 2003 ജൂലൈ 5നാണ് വൈദീകനായത്. വെനീസിലെ പത്താം പീയസ് കാനോനിക നിയമ വിഭാഗത്തിലും പൊന്തിഫിക്കൽ ലാറ്ററൻ സർവ്വകലാശാലയിലും കാനോനിക നിയമത്തിൽ അദ്ദേഹം പഠനം നടത്തി. രൂപതയിൽ വിവിധ ചുമതലകൾ വഹിച്ചിരുന്ന അദ്ദേഹത്തെ 2012 ജനുവരി മുതൽ മെത്രാന്മാരുടെ തിരുസംഘത്തിൽ സേവനം ചെയ്യാനായി നിയമിക്കുകയായിരുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

30 June 2023, 12:55