വിശ്വാസികൾ, സമാധാനാഭിവാഞ്ഛ പ്രാർത്ഥനയിലൂടെ ആവിഷ്ക്കരിക്കുന്നു- ആർച്ചുബിഷപ്പ് ഗാല്ലഗെർ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
രാഷ്ട്രീയ മണ്ഡലത്തിനും, ഉപരിസമൂർത്തമാം വിധം, സമാധാന സംസ്ഥാപനത്തിനും സംഭാവനയേകാൻ മതമൂല്യങ്ങൾക്കാകുമെന്ന് ആർച്ചുബിഷപ്പ് പോൾ റിച്ചാർഡ് ഗാല്ലഗെർ.
“ഇക്കാലഘട്ടത്തിലെ ആഗോള പ്രതിസന്ധികളിൽ മതവും സംഘർഷവും സമാധനസംസ്ഥാപനവും” എന്ന വിഷയത്തെ അധികരിച്ച് റോമിൽ വ്യാഴാഴ്‌ച (15/06/23) സംഘടിപ്പിക്കപ്പെട്ട വട്ടമേശ സമ്മേളനത്തിലാണ്, രാഷ്ട്രങ്ങളും അന്താരാഷ്ട്രസംഘടനകളുമായുള്ള ബന്ധങ്ങൾക്കായുള്ള വത്തിക്കാൻ കാര്യാലയത്തിൻറെ കാര്യദർശിയായ അദ്ദേഹം സമാധാനം കെട്ടിപ്പടുക്കുന്നതിൽ മതത്തിൻറെ പ്രാധാന്യം എടുത്തുകാട്ടിക്കൊണ്ട് ഇപ്രകാരം പ്രസ്താവിച്ചത്.
ജീവനോടുള്ള ആദരവ്, അഹിംസയോടുള്ള പ്രതിബദ്ധത, സത്യസന്ധമായ സംസാരവും പ്രവർത്തനവും പരസ്പരാദരവും പരസ്പര സ്നേഹവും എന്നിവ എല്ലാ വലിയ മതപാരമ്പര്യങ്ങളിലും പ്രകടമാണെന്നും തങ്ങളുടെ സമാധാനാഭിവാഞ്ഛ എല്ലാ മതവിഭാഗത്തിൽപ്പെട്ട ജനങ്ങളും പ്രകടിപ്പിക്കുന്ന സവിശേഷ മാർഗ്ഗം പ്രാർത്ഥനയാണെന്നും അദ്ദേഹം അനുസ്മരിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: