തിരയുക

ഫ്രാൻസിസ് പാപ്പായ്‌ക്കൊപ്പം പ്രായപൂർത്തിയാകാത്തവരുടെ സംരക്ഷണത്തിനായുള്ള പൊന്തിഫിക്കൽ കമ്മീഷൻ ഫ്രാൻസിസ് പാപ്പായ്‌ക്കൊപ്പം പ്രായപൂർത്തിയാകാത്തവരുടെ സംരക്ഷണത്തിനായുള്ള പൊന്തിഫിക്കൽ കമ്മീഷൻ  (Vatican Media)

പ്രായപൂർത്തിയാകാത്തവരുടെ സംരക്ഷണത്തിന് കൂടുതൽ നടപടികൾ

പ്രായപൂർത്തിയാകാത്തവരുടെ സംരക്ഷണത്തിനും, ഇരകൾക്ക് നീതി ഉറപ്പാക്കുവാനുമുള്ള വത്തിക്കാന്റെ നടപടികൾക്ക് ബലമേകി പ്രായപൂർത്തിയാകാത്തവരുടെ സംരക്ഷണത്തിനായുള്ള പൊന്തിഫിക്കൽ കമ്മീഷനും, വൈദികർക്ക് വേണ്ടിയുള്ള ഡിക്കസ്റ്ററിയും തമ്മിൽ ധാരണാപത്രം ഒപ്പുവച്ചു.

ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

പരസ്പരസഹകരണവും,ആശയവിനിമയവും ഉറപ്പുവരുത്തിക്കൊണ്ട് പ്രായപൂർത്തിയാകാത്തവരുടെ സംരക്ഷണത്തിനും, ഇരകൾക്ക് നീതി ഉറപ്പാക്കുവാനുമുള്ള വത്തിക്കാന്റെ നടപടികൾക്ക് ബലമേകി പ്രായപൂർത്തിയാകാത്തവരുടെ സംരക്ഷണത്തിനായുള്ള പൊന്തിഫിക്കൽ കമ്മീഷനും,വൈദികർക്ക് വേണ്ടിയുള്ള ഡിക്കസ്റ്ററിയും തമ്മിൽ ധാരണാപത്രം

മെയ് മാസം ഇരുപത്തിയാറാം തീയതി വെള്ളിയാഴ്ച്ച ഒപ്പുവച്ചു.  വൈദികരുടെ ഡികാസ്റ്ററിയുടെ പ്രീഫെക്ട് കർദ്ദിനാൾ ലസാറസ് യൂ ഹ്യൂങ്-സിക്കും കമ്മീഷൻ പ്രസിഡന്റ്, കർദിനാൾ സീൻ ഒമാലിയുമാണ് ധാരണാപത്രത്തിൽ ഒപ്പുവച്ചത്.

പ്രധാനമായും മൂന്ന് ആവശ്യങ്ങൾ മുൻനിർത്തിയാണ് ധാരണാപത്രം ഉണ്ടാക്കിയിരിക്കുന്നത്: ഇരകളായവർക്കുള്ള സേവന രംഗങ്ങൾ വർധിപ്പിക്കുക, ദുരുപയോഗകേസുകളിൽ അവരുടെ ആവശ്യങ്ങൾ കേൾക്കാനും, അവരെ സ്വാഗതം ചെയ്യാനുമുള്ള അവസരങ്ങൾ സൃഷ്ട്ടിക്കുക എന്നതാണ് ആദ്യത്തെ മേഖല. തുടർന്ന് പ്രാദേശിക സഭകളുടെ സേവനം ഉറപ്പുവരുത്തുന്നതാണ് രണ്ടാമത്തെ മേഖല. മൂന്നാമത്തേത് വൈദികരുടെ രൂപീകരണത്തെ സംബന്ധിച്ചും, അതിൽ ശുശ്രൂഷാമേഖലയിൽ വരുത്തേണ്ടുന്ന കാതലായ മാറ്റങ്ങളെ പറ്റിയുമാണ്.

സഭയുടെ ഏറ്റവും പ്രകടമായ മുഖമായ, പുരോഹിതന്മാരുടെയും  ഡീക്കന്മാരുടെയും ജീവിതക്രമവും ശുശ്രൂഷയും ഉറപ്പാക്കുവാനും ഈ ധാരണാപത്രം സഹായകരമാകുമെന്ന് കർദിനാൾമാർ അഭിപ്രായപ്പെട്ടു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

30 May 2023, 18:28