തിരയുക

വത്തിക്കാൻ വാർത്താവിനിമയ ഡിക്കാസ്റ്ററി തയ്യാറാക്കിയ   "സമ്പൂർണ സാന്നിധ്യത്തിലേക്ക്" എന്ന പ്രമാണ രേഖയുടെ പ്രകാശനചടങ്ങിൽനിന്ന് വത്തിക്കാൻ വാർത്താവിനിമയ ഡിക്കാസ്റ്ററി തയ്യാറാക്കിയ "സമ്പൂർണ സാന്നിധ്യത്തിലേക്ക്" എന്ന പ്രമാണ രേഖയുടെ പ്രകാശനചടങ്ങിൽനിന്ന് 

സമൂഹ മാധ്യമങ്ങളിൽ ക്രിസ്ത്യാനികൾ നല്ല സമരിയാക്കാരാകണം

സമൂഹ മാധ്യമങ്ങളിൽ ക്രിസ്ത്യാനികളുടെ പങ്കാളിത്തം സംബന്ധിച്ച് വത്തിക്കാൻ വാർത്താവിനിമയ ഡിക്കാസ്റ്ററി തയ്യാറാക്കിയ "സമ്പൂർണ സാന്നിധ്യത്തിലേക്ക്" എന്ന പ്രമാണ രേഖ വത്തിക്കാൻ വാർത്താവിനിമയ കേന്ദ്രത്തിൽ വച്ച് മെയ് മാസം ഇരുപത്തിയൊമ്പതാം തീയതി പ്രകാശനം ചെയ്തു.

ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

സമൂഹ മാധ്യമങ്ങളിൽ ക്രിസ്ത്യാനികളുടെ പങ്കാളിത്തം സംബന്ധിച്ച് വത്തിക്കാൻ വാർത്താവിനിമയ ഡിക്കാസ്റ്ററി തയ്യാറാക്കിയ   "സമ്പൂർണ സാന്നിധ്യത്തിലേക്ക്"(Full Present) എന്ന പ്രമാണ രേഖ  വത്തിക്കാൻ വാർത്താവിനിമയ കേന്ദ്രത്തിൽ വച്ച് മെയ് മാസം ഇരുപത്തിയൊമ്പതാം തീയതി പ്രകാശനം ചെയ്തു. ചടങ്ങിൽ വത്തിക്കാൻ വാർത്താവിനിമയ ഡിക്കസ്റ്ററിയുടെ പ്രീഫെക്ട് ഡോ.പൗളോ റൂഫീനി, സെക്രട്ടറി മോൺ.ലൂച്ചോ റൂയിസ്, സി.നതാലി ബെക്വാർട്ട്,സിസ്റ്റർ വെറോണിക്ക ഡൊണാറ്റെല്ലോ എന്നിവർ സംബന്ധിച്ചു സംസാരിച്ചു.

കുത്തകകമ്പനികളുടെ ഏകപക്ഷീയമായ നിലപാടുകളിൽനിന്നും  സമൂഹ മാധ്യമങ്ങളെ  മോചിപ്പിച്ചുകൊണ്ട്,  പൊതുനന്മയിലേക്ക് തിരികെ കൊണ്ടുവരുന്നതിനും, സ്വതന്ത്രമായ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനും കാതലായ മാറ്റം ഈ രംഗത്ത് കൊണ്ടുവരേണ്ടത് നമ്മുടെ കടമയാണെന്ന് ചടങ്ങിന് അധ്യക്ഷത വഹിച്ച പ്രീഫെക്ട് ഡോ.പൗളോ റൂഫീനി പറഞ്ഞു.നിയമങ്ങൾ പുനഃപരിശോധിച്ചുകൊണ്ട് യന്ത്രങ്ങൾക്കുമപ്പുറം മനുഷ്യബന്ധങ്ങൾക്കു വിലകല്പിക്കുകയും, ഹൃദയങ്ങളുടെ നന്മ കണ്ടെത്തുകയും, ബന്ധങ്ങളും പങ്കുവയ്ക്കലുകളും ഊഷ്മളമാക്കുകയും ചെയ്യുന്ന അജപാലന ദൈവശാസ്ത്ര പ്രതിഫലനത്തിന്റെ ഫലമായാണ് പ്രിഫെക്റ്റ് ഡോക്യുമെന്റിനെ ചിത്രീകരിക്കുന്നത്. തന്റെ വാക്കുകളിൽ കർദിനാൾ കാർലോ മരിയ മാർതിനിയെയും  അദ്ദേഹത്തിന്റെ അജപാലന ലേഖനമായ  'എഫാത്താ'യെയും  പ്രീഫെക്ട്  ഉദ്ധരിക്കുന്നു.

മാധ്യമപ്രവർത്തകരെ നല്ല സമരിയാക്കാരനോടുപമിക്കുന്ന ഫ്രാൻസിസ് പാപ്പായുടെ ആശയവും ഈ രേഖയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.വിഭജനങ്ങൾക്കെതിരെ കൂട്ടായ്മശക്തിയായി  യുവജനങ്ങളെ ചേർത്ത് നിർത്തുന്ന ഡിക്കസ്റ്ററിയുടെ പ്രവർത്തനമായ ഫെയ്ത്ത് കമ്മ്യൂണിക്കേഷൻ ഇൻ ദി ഡിജിറ്റൽ വേൾഡ് പരിപാടിയിൽ യുവജനങ്ങളിൽ നിന്നും ഉയർന്നുവന്ന നല്ല ആശയങ്ങളും പ്രീഫെക്ട് എടുത്തു പറഞ്ഞു.അതിനാൽ മനുഷ്യന്റെ നല്ല രൂപപ്പെടുത്തലിന് അവനു സഹായമായി, നല്ല സമരിയക്കാരനായി നാം മാറണമെന്നും അദ്ദേഹം അടിവരയിട്ടു പറഞ്ഞു.

ഇന്ന് സമൂഹമാധ്യമ വേദി നേരിടുന്ന വലിയ വെല്ലുവിളികളെ അതിജീവിക്കുവാൻ സാങ്കേതിവിദ്യയെ പറ്റിയുള്ള വലിയ വിജ്ഞാനം ആവശ്യമെന്ന കാര്യമാണ് ചടങ്ങിൽ പങ്കെടുത്ത മറ്റുള്ളവർ പങ്കുവച്ചത്. ജീവിതത്തിൽ ഒരുമിച്ചു നടക്കുവാൻ ആഹ്വാനം ചെയ്യുന്ന അഗതമാകുന്ന സിനഡൽ ചിന്തകൾക്ക് ഈ പ്രമാണരേഖ വലിയ മുതൽക്കൂട്ടാകുമെന്ന പ്രതീക്ഷയും അവർ പങ്കുവച്ചു. പ്രമാണരേഖയുടെ  സമ്പൂർണ്ണപതിപ്പ്  https://www.fullypresent.website/en.html എന്ന സൈറ്റിൽ ലഭ്യമാണ്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

30 May 2023, 18:15