തിരയുക

ആർച്ച്ബിഷപ്പ് വിൻചേൻസൊ പാല്യ, ജീവനുവേണ്ടിയുള്ള പൊന്തിഫിക്കൽ അക്കാദമിയുടെ അദ്ധ്യക്ഷൻ ആർച്ച്ബിഷപ്പ് വിൻചേൻസൊ പാല്യ, ജീവനുവേണ്ടിയുള്ള പൊന്തിഫിക്കൽ അക്കാദമിയുടെ അദ്ധ്യക്ഷൻ 

ആരോഗ്യ മേഖലയിൽ നീതിയും സമത്വവും സംജാതമാകണം,ആർച്ച്ബിഷപ്പ് പാല്യ !

ജീവനുവേണ്ടിയുള്ള അക്കാദമിയുടെ അദ്ധ്യക്ഷൻ ആർച്ച്ബിഷപ്പ് വിൻചേൻസൊ പാല്യ റോമിൽ, പൊതുആരോഗ്യത്തെ അധികരിച്ച് സംഘടിപ്പിക്കപ്പെട്ട പതിനേഴാം ലോകസമ്മേളനത്തിൽ.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

മരുന്നുകളും ആരോഗ്യ സേവനങ്ങളും ലഭ്യമാക്കുന്നതിൽ കൂടുതൽ നീതിയും സമത്വവും ഉണ്ടായിരിക്കണമെന്ന് ജീവനുവേണ്ടിയുള്ള പൊന്തിഫിക്കൽ അക്കാദമിയുടെ അദ്ധ്യക്ഷൻ ആർച്ച്ബിഷപ്പ് വിൻചേൻസൊ പാല്യ.

മെയ് 3-ന്, ബുധനാഴ്ച (03/05/23) റോമിൽ, പൊതുആരോഗ്യത്തെ അധികരിച്ച് സംഘടിപ്പിക്കപ്പെട്ട പതിനേഴാം ലോകസമ്മേളനത്തെ സംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

ജീവനും ആരോഗ്യവും എല്ലാവർക്കും തുല്യമായ മൗലിക മൂല്യങ്ങളാണെന്ന ബോധ്യം വെളിപ്പെടുത്തിയ ആർച്ച്ബിഷപ്പ് പാല്യ അസമത്വങ്ങൾക്കു കാരണമാകുന്ന തിരഞ്ഞെടുപ്പുകൾക്കെതിരെ നിസ്സംഗത പാലിച്ചാൽ അതിനർത്ഥം ഈ നിലപാട് കാപട്യമാണ് എന്നാണെന്ന് കൂട്ടിച്ചേർത്തു.

പ്രസ്താവനകളും പ്രഖ്യാപനങ്ങളും ഉണ്ടെങ്കിലും, വാസ്തവത്തിൽ, എല്ലാവരുടെയും ജീവിതം തുല്യമായി കണക്കാക്കപ്പെടുകയും എല്ലാവരുടെയും ആരോഗ്യം ഒരു പോലെ  സംരക്ഷിക്കപ്പെടുകയും ചെയ്യുന്നില്ലെന്ന വസ്തുത ചൂണ്ടിക്കാട്ടി.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

04 May 2023, 13:08