പൊന്തിഫിക്കൽ എക്ലേസിയാസ്റ്റിക്കൽ അക്കാദമി പ്രെസിഡന്റ് ആർച്ച്ബിഷപ് പെന്നാക്കിയോ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
മോന്തേമാരാനോയുടെ സ്ഥാനികമെത്രാപ്പോലീത്തായും അപ്പസ്തോലിക നൂൺഷ്യോയുമായ ആർച്ച്ബിഷപ് സാൽവത്തോറെ പെന്നാക്കിയോയെ പരിശുദ്ധ പിതാവ് നിയമിച്ചു. ഇതുവരെ ഈ സ്ഥാനം വഹിച്ചിരുന്ന അമേരിക്കയിൽനിന്നുള്ള ആർച്ച്ബിഷപ് ജോസഫ് മരീനോ ജനുവരി 23-ന്, തന്റെ എഴുപതാം വയസ്സിൽ സ്ഥാനത്യാഗം ചെയ്തതിനെത്തുടർന്നാണ് പുതിയ ഈ നിയമനം.
2010 മുതൽ 2016 വരെ ഇന്ത്യയിൽ നൂൺഷ്യോ ആയി സേവനമനുഷ്ഠിച്ച ആർച്ച്ബിഷപ് പെന്നാക്കിയോ, 2016 മുതൽ പോളണ്ടിൽ വത്തിക്കാൻ നയതന്ത്രപ്രതിനിധിയായി ജോലിനോക്കി വരികയായിരുന്നു. ഇറ്റലിയിലെ അവേർസ നഗരത്തിൽനിന്നുള്ള ആർച്ച്ബിഷപ് പെന്നാക്കിയോ 1998-ലാണ് റുവാണ്ടയിലേക്കുള്ള നൂൺഷ്യോ ആയും, ആർച്ബിഷപ്പായും നിയമിതനായത്. 1952-ൽ ജനിച്ച അദ്ദേഹത്തിന് 70 വയസ്സുണ്ട്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: