തിരയുക

ഫ്രാൻസിസ് പാപ്പായും കർദ്ദിനാൾ മർച്ചേല്ലോ സെമെറാറോയും ഫ്രാൻസിസ് പാപ്പായും കർദ്ദിനാൾ മർച്ചേല്ലോ സെമെറാറോയും 

പോളിഷ് കുടുംബം വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക്

രണ്ടാം ലോകമഹായുദ്ധത്തിൽ യഹൂദരെ സഹായിച്ചതിന് കൊല്ലപ്പെട്ട പോളിഷ് കുടുംബത്തെ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കുവാനുള്ള അഭ്യർത്ഥനയ്ക്ക് മാർപാപ്പയുടെ അനുമതി.

ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

രണ്ടാം ലോകമഹായുദ്ധസമയത്ത് യഹൂദരെ രക്ഷിക്കാൻ ശ്രമിച്ചതിന് നാസികളാൽ കൊല്ലപ്പെട്ട രക്തസാക്ഷികളായ ജോസെഫിന്റെയും വിക്ടോറിയ ഉൽമയുടെയും അവരുടെ ഏഴു മക്കളുടെയും വാഴ്ത്തപ്പെട്ടവരുടെ പദവിയിലേക്കുള്ള അംഗീകാരം പ്രസിദ്ധീകരിക്കുന്നതിന് ഫ്രാൻസിസ് മാർപാപ്പ അനുവാദം നൽകി.

വിശുദ്ധരുടെ കാരണങ്ങൾക്കായുള്ള ഡിക്കാസ്റ്ററിയുടെ പ്രിഫെക്റ്റ് കർദിനാൾ മാർസെല്ലോ സെമെരാരോയ്‌ക്കൊപ്പം ശനിയാഴ്ച നടന്ന ഒരു സദസ്സിൽ, ഉടൻ തന്നെ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കപ്പെടുന്ന പത്ത് ദൈവദാസന്മാരെയും ദൈവത്തിന്റെ ദാസന്മാരായി അംഗീകരിക്കപ്പെട്ട പതിനാല് വിശുദ്ധ പുരുഷന്മാരെയും സ്ത്രീകളെയും കുറിച്ചുള്ള കൽപ്പനകൾ പ്രഖ്യാപിക്കാൻ ഫ്രാൻസിസ് മാർപാപ്പ അനുമതി നൽകി.ഇതിൽ പ്രധാനപ്പെട്ട ഒരു കുടുംബമാണ് ജോസെഫിന്റെയും വിക്ടോറിയ ഉൽമയുടെയും അവരുടെ മക്കളുടെയും കുടുംബം.

ഹിറ്റ്ലറിൻറെ പീഡനകാലത്ത് എട്ട് യഹൂദന്മാർക്ക് അഭയമൊരുക്കി എന്ന കാരണത്താൽ 1944 ൽ കൊല്ലപ്പെട്ട കുടംബമാണിത്.ആറു  മക്കളും മാതാപിതാക്കളുടെ അചഞ്ചലമായ വിശ്വാസം കണ്ടിട്ടാണ് മരണം സന്തോഷത്തോടെ വരിച്ചതെങ്കിൽ ഏഴാമത്തെ ശിശു കൊല്ലപ്പെടുമ്പോൾ വിക്ടോറിയായുടെ ഉദരത്തിൽ ആയിരുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

19 December 2022, 15:53