തിരയുക

യുക്രെയ്നും വിശുദ്ധ സിംഹാസനവും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 30ആം വാർഷികത്തോടനുബന്ധിച്ചുള്ള ദിവ്യബലിയിൽ കർദ്ദിനാൾ പരോളിൻ അധ്യക്ഷത വഹിച്ചു. യുക്രെയ്നും വിശുദ്ധ സിംഹാസനവും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 30ആം വാർഷികത്തോടനുബന്ധിച്ചുള്ള ദിവ്യബലിയിൽ കർദ്ദിനാൾ പരോളിൻ അധ്യക്ഷത വഹിച്ചു.  (Vatican Media)

കർദ്ദിനാൾ പരോളിൻ: കർത്താവിന് ഉയർപ്പിക്കാൻ പറ്റാത്ത ഒരു സാഹചര്യവുമില്ല

യുക്രെയ്ന് വേണ്ടി റോമിലെ സാന്താ മരിയ മേജർ ബസിലിക്കയിൽ അർപ്പിച്ച ദിവ്യബലിയിലാണ് വത്തിക്കാൻ രാജ്യത്തിന്റെ സെക്രട്ടറി കർദ്ദിനാൾ പിയെത്രോ പരോളി൯ ഈ കാര്യം പറഞ്ഞത്.

സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

കഴിഞ്ഞ ഫെബ്രുവരിയിൽ റഷ്യ യുക്രെയ്ൻ പിടിച്ചടക്കിയതിനെ തുടർന്നു മുന്നോട്ടു പൊയ്ക്കൊണ്ടിരിക്കുന്ന യുദ്ധത്തിൽ ശമിക്കാത്ത അക്രമണത്തിന്റെ നടുവിലും കർത്താവിന് ഉയർത്തെഴുന്നേൽപ്പിക്കാൻ പറ്റാത്ത അവസ്ഥകൾ ഒന്നുമില്ല എന്ന് കർദ്ദിനാൾ പറഞ്ഞു. യുക്രെയ്നും പരിശുദ്ധ സിംഹാസനവും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 30 വർഷം ഓർമ്മിച്ച് അർപ്പിച്ച ദിവ്യബലിയിൽ 60 ലധികം രാജ്യങ്ങളിൽ നിന്നുള്ള നയതന്ത്രജ്ഞരും പ്രതിനിധികളും പങ്കെടുത്തു. യുദ്ധത്തിൽ ദുരിതമനുഭവിക്കുന്നവർക്കു വേണ്ടിയും യുദ്ധം അവസാനിക്കാൻ വേണ്ടിയും കർദ്ദിനാൾ പരോളിൻ പ്രാർത്ഥിച്ചു.

പുനർനിർമ്മാണത്തിന്റെ വഴി

ദൈവത്തിന്റെ ആത്മാവിന് ഉയർപ്പിക്കാൻ കഴിയാത്ത സാഹചര്യങ്ങൾ ഒന്നും വിട്ടുവീഴ്ച ചെയ്യപ്പെട്ടിട്ടില്ല എന്നും അവശിഷ്ടങ്ങൾക്കിടയിൽ പുനർനിർമ്മാണത്തിന്റെ വഴികളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പരസ്പരം ഇല്ലാതാക്കാനല്ല മറിച്ച് വളരാൻ പരസ്പരം സഹായിച്ച് എല്ലാവരും ഐക്യത്തിൽ ജീവിക്കാനാണ് ദൈവം ആഗ്രഹിക്കുന്നതെന്നും, അതിനാൽ ആയുധങ്ങൾ കൊണ്ടുള്ള പോരാട്ടത്തിന്റെ വിപത്തിൽ നിന്ന് മോചിപ്പിക്കാൻ ദൈവത്തിന്റെ ആത്മാവിനെ കൊണ്ടു നിറക്കാൻ കർദ്ദിനാൾ പ്രാർത്ഥിച്ചു. ഒരു യഥാർത്ഥ മനുഷ്യ സാഹോദര്യമാണ് ദൈവത്തിന് സ്വപ്നം എന്ന് കർദ്ദിനാൾ പരോളിൻ പറഞ്ഞു.

അക്രമത്തിന്റെ വൃത്തം മുറിക്കാനുള്ള മനസ്സ്

വൈരാഗ്യത്തിന് വിട്ടുകൊടുക്കാതിരിക്കാൻ അഭ്യർത്ഥിച്ച കർദ്ദിനാൾ മറുകരണം കാട്ടിക്കൊടുക്കാൻ ആവശ്യപ്പെടുന്ന യേശു ഓരോ മനുഷ്യനേയും ഞെട്ടിക്കുന്ന ചോദ്യങ്ങളുമായി വെല്ലുവിളിക്കുകയാണെന്ന് സൂചിപ്പിച്ചു. ഈ വാക്കുകൾ അനീതിയുടെ ഇരകളുടെ ഹൃദയം തകർക്കുമെന്നും, അവരെ അവ ഞെട്ടിക്കുമെന്നും അദ്ദേഹം നിരീക്ഷിച്ചു. എന്നാൽ അവ അനീതിക്കു വഴങ്ങാനുള്ള ക്ഷണമല്ല എന്ന് അദ്ദേഹം അടിവരയിട്ടു. നീതിക്കു തിരക്കാത്തതല്ല യേശു ആവശ്യപ്പെടുന്നത് എന്നാൽ അക്രമ ചക്രം  അവസാനിപ്പിക്കാനുള്ള മനസ്സാണ് എന്ന് വത്തിക്കാന്റെ സെക്രട്ടറി പറഞ്ഞു. നമ്മിൽ തന്നെ വളരുന്ന തിന്മയ്ക്കെതിരെ ശ്രദ്ധാലുക്കളായിരിക്കാനും ജാഗരൂഗരായിരിക്കാനും പകയിൽ അകപ്പെടാതിരിക്കാൻ സൂക്ഷിക്കാനുമാണ് കർത്താവിന്റെ ക്ഷണമെന്നും അദ്ദേഹം അറിയിച്ചു.

"നമ്മെ തകർക്കാനാഗ്രഹിക്കുന്നവരിൽ നിന്ന് നമ്മെ സംരക്ഷിക്കേണ്ടത് ന്യായമാണെങ്കിൽ, അതിനേക്കാൾ ന്യായമാണ് നമ്മെ വെറുപ്പിൽ നിന്നും വൈരാഗ്യത്തിൽ നിന്നും സംരക്ഷിക്കേണ്ടതും. നമ്മുടെയുള്ളിൽ തിന്മ വളരുമ്പോൾ പുറത്തുള്ള തിന്മയവസാനിപ്പിക്കാൻ നമുക്കാവില്ല," അദ്ദേഹം തുടർന്നു."മറ്റുള്ളവർ മരണം പരത്തുന്നിടത്ത് ജീവ൯ വിതയ്ക്കാൻ പ്രാപ്തരാകാൻ" അവിടുന്ന് നമ്മോടു ആവശ്യപ്പെടുന്നതുപോലെ യേശു നമുക്ക് ഈ മാതൃക നൽകുകയും നമ്മെ സഹായിക്കുകയും ചെയ്യുന്നു.

ഒരു മരുഭൂമിയെ പോലും തഴച്ചുവളരുന്ന പൂന്തോട്ടമാക്കി മാറ്റാൻ കഴിയും എന്ന് പ്രത്യാശ പ്രകടിപ്പിച്ച കർദ്ദിനാൾ പരോളിൻ സമാധാനത്തിനായി കർത്താവിനോടു പ്രാർത്ഥിക്കുകയും ചെയ്തു. "ദൈവത്തിന്റെ ആത്മാവിന് പുനരുത്ഥാനം പ്രാപിക്കാ൯ കഴിയാത്തവിധം വിട്ടുവീഴ്ച ചെയ്യപ്പെടുന്ന ഒരു സാഹചര്യവുമില്ല. സമാധാനത്തിനായുള്ള നമ്മുടെ പ്രാർത്ഥന ഇവിടെ വേരൂന്നിയതാണ്."  ഈ വിധത്തിൽ "ഒരു മരുഭൂമിയെ പോലും അഭിവൃദ്ധി പ്രാപിക്കുന്ന പൂന്തോട്ടമാക്കി മാറ്റാൻ കഴിയും" എന്ന് കർദ്ദിനാൾ പരോളിൻ അവിടെയുണ്ടായിരുന്നവരോടു പറഞ്ഞു.

യുക്രെയിനിലെ സമാധാനത്തിനായി യുദ്ധത്തിന്റെ തുടക്കം മുതൽ ഫ്രാൻസിസ് പാപ്പാ നിരവധി അഭ്യർത്ഥനകൾ നടത്തി വരുന്നുവെന്ന് സൂചിപ്പിച്ച കർദ്ദിനാൾ സാധ്യമായ എല്ലാ വഴികളിലും സഹായിക്കാൻ പരിശുദ്ധ സിംഹാസനത്തിന്റെ ലഭ്യത വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും കൂട്ടിചേർത്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

18 November 2022, 13:00