തിരയുക

1931 ഫെബ്രുവരി 12 വത്തിക്കാൻ റേഡിയോയുടെ ഉദ്ഘാടനവേളയിൽ പതിനൊന്നാം പീയൂസ് പാപ്പാ ഉപയോഗിച്ച പ്രഥമ  ഉച്ചഭാഷിണി (മൈക്രൊഫോൺ) 1931 ഫെബ്രുവരി 12 വത്തിക്കാൻ റേഡിയോയുടെ ഉദ്ഘാടനവേളയിൽ പതിനൊന്നാം പീയൂസ് പാപ്പാ ഉപയോഗിച്ച പ്രഥമ ഉച്ചഭാഷിണി (മൈക്രൊഫോൺ) 

സലേഷ്യൻ വൈദികൻ ജോർജ്ജ് പ്ലാത്തോട്ടം വത്തിക്കാൻറെ മാദ്ധ്യമ വിഭാഗ ഉപദേശകസമിതയംഗം!

ഫാദർ ജോർജ്ജ് പ്ലാത്തോട്ടത്തിനു പുറമെ 9 പേരെക്കൂടി വത്തിക്കാൻറെ വാർത്താവിനിമയ വിഭാഗത്തിലെ ഉപദേശകസമിതിയാംഗങ്ങളായി പാപ്പാ നിയമിച്ചു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

സലേഷ്യൻ സമൂഹാംഗമായ മലയാളി വൈദികൻ ജോർജ്ജ് പ്ലാത്തോട്ടത്തെ മാർപ്പാപ്പാ വത്തിക്കാൻറെ വാർത്താവിനിമയ വിഭാഗത്തിൻറെ ഉപദേശകസമിതിയംഗമായി നിയമിച്ചു.

വ്യാഴാഴ്‌ച (29/09/22)യാണ് ഫ്രാൻസീസ് പാപ്പായുടെ ഈ ഉത്തരവുണ്ടായത്.

65 വയസ്സു പ്രായമുള്ള ഫാദർ ജോർജ്ജ് പ്ലാത്തോട്ടം കണ്ണൂർ ആലക്കോട് സ്വദേശിയാണ്. ആശയവിനിമയത്തിൽ ഡോക്ടറ്ററേറ്റ് നേടിയിട്ടുള്ള അദ്ദേഹം ഏഷ്യയിലെ കത്തോലിക്കമെത്രാന്മാരുടെ സംഘങ്ങളുടെ സംയുക്തസമിതിയുടെ, അതായത്, എഫ് എ ബി സിയുടെ സാമൂഹ്യസമ്പർക്ക വിഭാഗത്തിൻറെ കാര്യദർശിയായി (എക്സികൂട്ടീവ് സെക്രട്ടറി) ആയി സേവനമനുഷ്ഠിച്ചു വരികയാണ്.

ഇന്ത്യയിലെ അച്ചടിമാദ്ധ്യമ സമിതിയുടെ (ICPA) പ്രസിഡൻറ്, ദക്ഷിണേഷ്യയിലെ കത്തോലിക്കാ അച്ചടിമാദ്ധ്യമ സമിതിയുടെ അദ്ധ്യക്ഷൻ, ഭാരതത്തിലെ കത്തോലിക്കാമെത്രാൻ സംഘത്തിൻറെ സാമൂഹ്യസമ്പർക്ക മാദ്ധ്യമവിഭാഗത്തിൻറെ ദേശീയ കാര്യദർശി മാദ്ധ്യമ ഗവേഷണപഠനപരിശീലന കേന്ദ്രമായ നിസ്കോർട്ടിൻറെ (NISCORT) മേധാവി  തുടങ്ങിയ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

ഫാദർ ജോർജ്ജ് പ്ലാത്തോട്ടത്തിനു പുറമെ 9 പേരെക്കൂടി ഈ മാദ്ധ്യവിഭാഗത്തിലെ ഉപദേശകസമിതിയാംഗങ്ങളായി പാപ്പാ നിയമിച്ചു. ഇവരിൽ വൈദികരും സന്ന്യാസിനികളും അല്മായവിശ്വാസികളും ഉൾപ്പെടുന്നു.

അന്നു തന്നെ പാപ്പാ, ബ്രസീലിലെ കാമ്പൊ ലീമ്പൊ രൂപതയുടെ മെത്രാൻ വൽജിർ ജൊസേ ജ് കാസ്ത്രൊ, ഇറ്റലിയിലെ പെറൂജ-ചിത്താ ദെല്ല പ്യേവെ അതിരുരൂപതയുടെ ആർച്ച്ബിഷപ്പ് ഇവാൻ മഫേയിസ് എന്നിവരെ വത്തിക്കാൻറെ മാദ്ധ്യമവിഭാഗത്തിലെ അംഗങ്ങളായി നാമനിർദ്ദേശം ചെയ്യുകയും ചെയ്തു.  

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

30 September 2022, 13:12