തിരയുക

ഫ്രാൻസിസിന്റെ സമ്പദ്‌വ്യവസ്ഥ (Economy of Francesco) ഫ്രാൻസിസിന്റെ സമ്പദ്‌വ്യവസ്ഥ (Economy of Francesco)  

#EOF2022: 'സന്തോഷത്തിനായുള്ള നയങ്ങൾ' നടപ്പിലാക്കാൻ സർക്കാരുകൾക്ക് കഴിയും

2022 സെപ്‌റ്റംബർ 22-24 തീയതികളിൽ അസ്സീസിയിൽ നടക്കുന്ന ഫ്രാൻസിസിന്റെ സമ്പദ്‌വ്യവസ്ഥ (Economy of Francesco) എന്ന സംരംഭത്തിൽ സന്തോഷം ജനിപ്പിക്കാൻ ശ്രമിക്കുന്ന സാമ്പത്തിക നയങ്ങൾ പ്രചരിപ്പിക്കാൻ സഹായിക്കാൻ എങ്ങനെ കഴിയും എന്നതിനെക്കുറിച്ചുള്ള തന്റെ ചിന്തകൾ ബ്രിട്ടനിലെ യുവ സാമ്പത്തിക വിദഗ്ധനായ സി ചുൻ ലാം പങ്കുവച്ചു.

സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

വരുന്ന ശനിയാഴ്ച ഫ്രാൻസിസ് പാപ്പാ പങ്കെടുക്കുന്ന മൂന്ന് ദിവസത്തെ ഇക്കണോമി ഓഫ് ഫ്രാൻചെസ്കോ എന്ന സംരംഭത്തിൽ പങ്കെടുക്കാൻ യുവ സാമ്പത്തിക വിദഗ്ദരും സംരംഭകരും മധ്യ ഇറ്റാലിയൻ നഗരമായ അസീസിയിൽ ഒത്തുകൂടിയിരിക്കുകയാണ്.

യഥാർത്ഥത്തിൽ ഹോങ്കോങ്ങിൽ നിന്നുള്ള ഒരു സാമ്പത്തിക വിദഗ്ദ്ധനും "സന്തോഷത്തിനായുള്ള നയങ്ങൾ" എന്ന വില്ലേജിന്റെ സംഘാടകരിൽ ഒരാളുമായ സി ചുൻ ലാം, ഇപ്പോൾ മധ്യ ഇംഗ്ലണ്ടിലെ യുകെ നഗരമായ കവെൻട്രി ആസ്ഥാനമാക്കിയാണ് ജീവിക്കുന്നത്. തങ്ങളുടെ മണ്ഡലത്തിലെ ജീവിതം മെച്ചപ്പെടുത്തുന്ന പരിപാടികൾ നടപ്പിലാക്കുന്നതിന്  നയരൂപീകരെ ബോധ്യപ്പെടുത്തുന്നതിൽ യുവജനങ്ങൾക്ക് ഒരു മാറ്റമുണ്ടാക്കാൻ കഴിയുമെന്ന തന്റെ വിശ്വാസം അദ്ദേഹം പങ്കുവെച്ചു.

കഴിഞ്ഞ ദിവസത്തിലെ പ്രവർത്തനങ്ങളിൽ ഉരുത്തിരിഞ്ഞ ആശയങ്ങൾ വിപുലീകരിക്കുന്നതിനും വികസിപ്പിക്കുന്നതിനും പുഷ്ടിപ്പെടുത്താനും ഈ സംരംഭത്തിൽ പങ്കെടുക്കുന്നവർ വെള്ളിയാഴ്ച്ച വീണ്ടും സമ്മേളിച്ചു. അസ്സീസി നഗരത്തിലുടനീളം വ്യാപിച്ചുകിടക്കുന്ന "ഗ്രാമങ്ങൾ"  എന്ന് വിളിക്കപ്പെടുന്ന ഓരോന്നും ആഗോള സമ്പദ് വ്യവസ്ഥയുമായി ബന്ധപ്പെട്ട് ഓരോ പ്രത്യേക വിഷയം കൈകാര്യം ചെയ്യുന്നുണ്ട്. യുവജനങ്ങൾ അവരുടെ വൈദഗ്ധ്യത്തിന്റെ മേഖലകളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ അവരുടെതായ സംഭാവനകൾ നല്കിക്കൊണ്ട് പങ്കെടുക്കാം. ഇവയിൽ പ്രതേകിച്ച് സ്ത്രീകൾ സംഘർഷം, ദാരിദ്ര്യം എന്നീ വിഷയങ്ങൾ ഉൾപ്പെടുന്നു. ദീർഘദൂരം സഞ്ചരിച്ച് കഠിനാധ്വാനം ചെയ്യുന്ന ഈ യുവ സാമ്പത്തിക വിദഗ്ദരുടെയും സംരംഭകരുടെയും സാക്ഷ്യങ്ങൾ കേൾക്കാൻ താത്പര്യമുള്ള  ഫ്രാൻസിസ് പാപ്പയുടെ ശനിയാഴ്ചത്തെ അവിടെ എത്തുന്നതുവരെ അവരുടെ പ്രവർത്തനങ്ങൾ തുടരും.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

23 September 2022, 15:47