തിരയുക

ആംഗ്ലിക്കൻസഭാകൂട്ടായ്മയിലെ മെത്രാന്മാരുടെ ലാംബെത്ത് സമ്മേളനത്തിന് സഭൈക്യ പരിപോഷണത്തിനായുള്ള വത്തിക്കാൻ വിഭാഗത്തിൻറെ മേധാവി കർദ്ദിനാൾ കുർത്ത് കോഹ് നല്കിയ സന്ദേശം വൈദികൻ അന്തോണി കുറെർ വായിക്കുന്നു. ആംഗ്ലിക്കൻസഭാകൂട്ടായ്മയിലെ മെത്രാന്മാരുടെ ലാംബെത്ത് സമ്മേളനത്തിന് സഭൈക്യ പരിപോഷണത്തിനായുള്ള വത്തിക്കാൻ വിഭാഗത്തിൻറെ മേധാവി കർദ്ദിനാൾ കുർത്ത് കോഹ് നല്കിയ സന്ദേശം വൈദികൻ അന്തോണി കുറെർ വായിക്കുന്നു. 

സഭൈക്യത്തിന് സമന്വിത വൈവിധ്യം അനിവാര്യം, കർദ്ദിനാൾ കുർത്ത് കോഹ് !

ആംഗ്ലിക്കൻസഭാകൂട്ടായ്മയിലെ മെത്രാന്മാരുടെ പത്തുവർഷത്തിലൊരിക്കൽ ചേരുന്ന ലാംബെത്ത് സമ്മേളനത്തിന് സഭൈക്യ പരിപോഷണത്തിനായുള്ള വത്തിക്കാൻ വിഭാഗത്തിൻറെ മേധാവി കർദ്ദിനാൾ കുർത്ത് കോഹ് സന്ദേശം നല്കി. ലണ്ടനിൽ ജൂലൈ 26 മുതൽ ആഗസ്റ്റ് 8 വരെയാണ് “ലാംബെത്ത് കോൺഫെറൻസ്”.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

സഭൈക്യത്തിന് പൊതുവായ വീക്ഷണവും പൊതുലക്ഷ്യോന്മുഖ പ്രയാണവും അനിവാര്യവ്യവസ്ഥകളാണെന്ന് സഭൈക്യ പരിപോഷണത്തിനായുള്ള വത്തിക്കാൻ വിഭാഗത്തിൻറെ മേധാവി കർദ്ദിനാൾ കുർത്ത് കോഹ് (Card.Kurt Koch).

ആംഗ്ലിക്കൻസഭാകൂട്ടായ്മയിലെ മെത്രാന്മാരുടെ പത്തുവർഷത്തിലൊരിക്കൽ ചേരുന്ന ലാംബെത്ത് സമ്മേളനത്തിന് നല്കിയ സന്ദേശത്തിലാണ് അദ്ദേഹത്തിൻറെ ഈ ഓർമ്മപ്പെടുത്തൽ ഉള്ളത്.

“ദൈവത്തിൻറെ ലോകത്തിനായുള്ള ദൈവത്തിൻറെ സഭ: ഒത്തൊരുമിച്ച് ചരിക്കുക, ശ്രവിക്കുക, സാക്ഷ്യമേകുക” എന്ന പ്രമേയവുമായി അറുനൂറോളം ആംഗ്ലിക്കൻ മെത്രാന്മാർ ലണ്ടനിലെ ജൂലൈ 26 മുതൽ ആഗസ്റ്റ് 8 വരെ ചേർന്നിരിക്കുന്ന “ലാംബെത്ത് കോൺഫെറൻസിൽ” സഭൈക്യ പരിപോഷണത്തിനായുള്ള വത്തിക്കാൻ വിഭാഗത്തിലെ ഉദ്യോഗസ്ഥനായ വൈദികൻ അന്തോണി കുറെർ വായിച്ചു.

പൊതുവായ ദർശനത്തിൻറെ, പൊതുവായ ലക്ഷ്യത്തിൻറെ അഭാവത്തിൽ നാം അകലുകയും ലക്ഷ്യത്തെക്കുറിച്ച് പരസ്പരവിരുദ്ധങ്ങളായ വീക്ഷണങ്ങളാണ് ഉള്ളതെങ്കിൽ നാം വിപരീത ദിശകളിലേക്ക് പോകുകയും ചെയ്യുമെന്ന് കർദ്ദിനാൾ കോഹ്, ലൂതറൻ-കത്തോലിക്ക ഐക്യസമിതിയുടെ 1980-ലെ ഒരു രേഖയിൽ നിന്നുദ്ധരിച്ചുകൊണ്ട് വിശദികരിക്കുന്നു.

സമന്വിത വൈവിധ്യത്തിൻറെ അനിവാര്യതയും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ബഹുസ്വരത എന്ന വലിയൊരു വെല്ലുവിളിയുടെ മുന്നിലാണ് ഇന്ന് ക്രൈസ്തവൈക്യം, അഥവാ, എക്യുമെനിസം നില്ക്കുന്നതെന്ന വസ്തുതയും കർദ്ദിനാൾ കോഹ് തൻറെ സന്ദേശത്തിൽ എടുത്തുകാട്ടുന്നു.

ദശവാർഷിക സമ്മേളനമായ ലാംബെത്ത് കോൺഫെറൻസ് 1887 ലാണ് തുടക്കം കുറിച്ചത്. ഇപ്പോൾ നടക്കുന്നത് പതിനഞ്ചാം സമ്മേളനമാണ്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

07 August 2022, 09:25