തിരയുക

"പ്രെദിക്കാത്തെ ഇവഞ്ചേലിയം" എന്ന അപ്പസ്തോലിക ഭരണഘടന "പ്രെദിക്കാത്തെ ഇവഞ്ചേലിയം" എന്ന അപ്പസ്തോലിക ഭരണഘടന  

സംസ്കാരത്തിനും വിദ്യാഭ്യാസത്തിനുമായുള്ള ഡിക്കാസ്റ്ററി

"പ്രെദിക്കാത്തെ ഇവഞ്ചേലിയം" എന്ന അപ്പസ്തോലിക ഭരണഘടനയുടെ പ്രഖ്യാപനത്തോടെ, വത്തിക്കാൻ ഘടനകളുടെ ചില വിന്യാസങ്ങൾ മാറുകയാണ്.

സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

കത്തോലിക്കാ വിദ്യാഭ്യാസത്തിനായുള്ള വത്തിക്കാൻ  തിരുസംഘവും, സാംസ്കാരികതയ്ക്കുള്ള പൊന്തിഫിക്കൽ കൗൺസിലും സംയോജിപ്പിച്ചതോടെയാണ് സംസ്‌കാരത്തിനും വിദ്യാഭ്യാസത്തിനുമുള്ള പുതിയ ഡിക്കാസ്റ്ററി ജന്മമെടുത്തത്.

പ്രെദിക്കാത്തെ ഇവഞ്ചേലിയം" എന്ന അപ്പോസ്തോലിക ഭരണഘടന n.153 പ്രകാരം സംസ്കാരത്തിനും വിദ്യാഭ്യാസത്തിനുമുള്ള ഡിക്കാസ്റ്ററി " ക്രൈസ്തവ നരവംശശാസ്ത്രത്തിന്റെ പരിധിയിൽ വരുന്നവരിൽ മാനുഷിക മൂല്യങ്ങൾ വികസിപ്പിക്കുന്നതിനായി പ്രവർത്തിക്കുകയും  യേശുക്രിസ്തുവിനെ പിന്തുടരുന്നതിലുള്ള സമ്പൂർണ്ണ സാക്ഷാത്കാരത്തിന് വേണ്ട സംഭാവന ചെയ്യുകയും ചെയ്യുന്നു."

ഈ ഡികാസ്റ്ററി, “സംസ്‌കാരത്തിന്റെ പ്രോൽസാഹനത്തിനും, അജപാലനത്തിന് ഉണർവ്വേകുന്നതിനും, സാംസ്‌കാരിക പൈതൃകത്തിന്റെ ഉന്നമനത്തിനും വേണ്ടിയുള്ള സംസ്‌കാര വിഭാഗമായാണ് രൂപം കൊടുത്തിരിക്കുന്നത് എന്ന് ഭരണഘടന വ്യക്തമാക്കുന്നു.

വിദ്യാലയങ്ങൾ, ഉന്നത വിദ്യാഭ്യാസത്തിനും, ഗവേഷണത്തിനുമായുള്ള  കത്തോലിക്കാ സഭാ സ്ഥാപനങ്ങൾ എന്നിവയിൽ വിദ്യാഭ്യാസത്തിന്റെ അടിസ്ഥാന തത്ത്വങ്ങൾ വികസിപ്പിക്കുന്നതിനു വേണ്ടിയുള്ള വിദ്യാഭ്യാസത്തിനായുള്ള വിഭാഗം, ഈ വിഷയങ്ങളിൽ ശ്രേണിപരമായ അപ്പീലുകൾക്കുള്ള അധികാരമുള്ള വിഭാഗമാണ്. കത്തോലിക്കാ വിദ്യാഭ്യാസത്തിനായുള്ള വത്തിക്കാൻ മുൻ തിരുസംഘത്തെയും സംസ്കാരത്തിനായുള്ള പൊന്തിഫിക്കൽ കൗൺസിലിനെയും സംയോജിപ്പിക്കുന്നതാണ് പുതിയ ഡികാസ്റ്ററി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

06 June 2022, 14:38