തിരയുക

ആർച്ച് ബിഷപ്പ് ഗല്ലാഗർ യുക്രെയ്നിൽ. ആർച്ച് ബിഷപ്പ് ഗല്ലാഗർ യുക്രെയ്നിൽ. 

പ്രെസ്പ ചർച്ചാ വേദിക്കായി വടക്കൻ മച്ചദോണിയയിലേക്ക് ആർച്ച് ബിഷപ്പ് ഗല്ലാഗർ യാത്ര തിരിച്ചു

ആർച്ച് ബിഷപ്പ് ഗാല്ലാഗറുടെ വടക്കൻ മച്ചദോണിയയിലേക്കുള്ള യാത്ര ബുധനാഴ്ച വത്തിക്കാൻ രാജ്യത്തിന്റെ സെക്രട്ടറിയേറ്റ് ട്വിറ്ററിലൂടെ അറിയിച്ചു.

സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

പടിഞ്ഞാറൻ ബാൽക്കനുകളുടെ (Western Balkans) ഭാവിയെക്കുറിച്ച് ചർച്ച ചെയ്യാനും സ്കോപിയയിൽ ദിവ്യബലി അർപ്പിക്കാനും വത്തിക്കാന്റെ വിദേശ രാജ്യബന്ധങ്ങൾക്കായുള്ള കാര്യദർശി ആർച്ച് ബിഷപ്പ് പോൾ റിച്ചാർഡ് ഗാല്ലാഗെർ ജൂൺ 16-19 തീയതികളിൽ വടക്കൻ മച്ചദോണിയ സന്ദർശിക്കുന്നു.

ഓക്രിഡ് നഗരത്തിൽ ജൂൺ 16 മുതൽ19 വരെ നടക്കുന്ന 'പ്രെസ്പ ചർച്ചാവേദി സംവാദം 2022' ന്റെ ഭാഗമായിട്ടാണ് ആർച്ച് ബിഷപ്പ് ഈ യാത്ര നടത്തുന്നത്. ബ്രസൽസിൽ ഇതേ വിഷയത്തിൽ ജൂൺ  23ന് നടക്കാനിരിക്കുന്ന ഉന്നതതല യൂറോപ്യൻ യൂണിയൻ യോഗത്തിന് മുന്നോടിയായി പടിഞ്ഞാറൻ ബാൾക്കനുകളുടെ ഭാവിയെക്കുറിച്ച് രാഷ്ട്രീയ നേതാക്കൾ ചർച്ച ചെയ്യും. നിലവിലെ യൂറോപ്യൻ സുരക്ഷാ സാഹചര്യവുമായി ബന്ധപ്പെട്ട് മേഖലയുടെ ഭാവി പരിഗണിക്കാൻ നേതാക്കൾ തയ്യാറെടുക്കുകയാണ്.

നയതന്ത്ര സന്ദർശനങ്ങൾ

വടക്കൻ മച്ചദോണിയൻ പ്രസിഡണ്ട് സ്റ്റെവോ പെന്ഡറോവ്സ്കി, പ്രധാനമന്ത്രി ദിമിതർ കൊവസെവ്സ്കി, വിദേശകാര്യമന്ത്രി ബുജാർ ഒസ്മാനി എന്നിവരുമായി ആർച്ച് ബിഷപ്പ് ഗാല്ലഗെർ കൂടിക്കാഴ്ച നടത്തുമെന്ന് @TerzaLoggia ട്വിറ്റർ സന്ദേശം വെളിപ്പെടുത്തി. കഴിഞ്ഞ മെയ് 25ന് പ്രധാനമന്ത്രി കൊവാചെവ്സ്കി പാപ്പയുമായുള്ള ഒരു കൂടികാഴ്ച്ചയ്ക്കായി വത്തിക്കാൻ സന്ദർശിച്ചിരുന്നു.

2019 മെയ് മാസത്തിൽ ഫ്രാൻസിസ് പാപ്പാ സന്ദർശിച്ച സ്കോപിയ കത്തീഡ്രലിൽ ആർച്ച് ബിഷപ്പ് ഗാല്ലഗെർ ദിവ്യബലി  അർപ്പിക്കും. അന്ന് പാപ്പാ നടത്തിയ അപ്പസ്തോലിക യാത്രയിൽ, തലസ്ഥാന നഗരത്തിൽ 1910-ൽ ജനിച്ച മദർ തെരേസയ്ക്ക് സമർപ്പിച്ചിട്ടുള്ള സ്മാരകത്തിൽ  പ്രാർത്ഥിക്കുകയും യുവജനങ്ങളുമായുള്ള ഒരു എക്യൂമെനിക്കൽ അന്തർമത യോഗത്തിൽ പങ്കെടുക്കുകയും ചെയ്തിരുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

17 June 2022, 13:11