തിരയുക

കർദ്ദിനാൾ കൊൺറാഡ് ക്രയേവ്സ്കി,പാപ്പായുടെ ദാനധർമ്മാദി കാര്യങ്ങൾക്കായുള്ള കാര്യാലയത്തിൻറെ മേധാവി കർദ്ദിനാൾ കൊൺറാഡ് ക്രയേവ്സ്കി,പാപ്പായുടെ ദാനധർമ്മാദി കാര്യങ്ങൾക്കായുള്ള കാര്യാലയത്തിൻറെ മേധാവി 

ഉക്രൈയിന് പാപ്പായുടെ വക മറ്റൊരു ആംബുലൻസ്!

പാപ്പായുടെ ദാനധർമ്മാദി കാര്യങ്ങൾക്കായുള്ള കാര്യാലയത്തിൻറെ ചുമതലവഹിക്കുന്ന കർദ്ദിനാൾ കൊൺറാഡ് ക്രയേവ്സ്കി പെസഹാ വ്യാഴാഴ്‌ച ആംബുലൻസ് പാപ്പായുടെ നാമത്തിൽ കൈമാറും.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

യുദ്ധം പിച്ചിച്ചീന്തുന്ന ഉക്രൈയിന് പാപ്പാ മറ്റൊരു ആംബുലൻസ്കൂടി സംഭാവന ചെയ്യും.

പാപ്പായുടെ ദാനധർമ്മാദി കാര്യങ്ങൾക്കായുള്ള കാര്യാലയത്തിൻറെ ചുമതലവഹിക്കുന്ന കർദ്ദിനാൾ കൊൺറാഡ് ക്രയേവ്സ്കി പെസഹാ വ്യാഴാഴ്‌ച ഈ ആംബുലൻസ് പാപ്പായുടെ നാമത്തിൽ അന്നാടിന് സമ്മാനിക്കും.

കർദ്ദിനാൾ ക്രയേവ്സകി ഓശാന ഞായറാഴ്ച (10/04/22) കിയേവിൽ എത്തി. ഇത് മൂന്നാം തവണയാണ് അദ്ദേഹം ഉക്രയിനിൽ പാപ്പായുടെ ദൂതനായി എത്തുന്നത്.

പെസഹാ വ്യാഴാഴ്‌ച ആംബുലൻസ് സംഭാവന ചെയ്യുന്നതിന് പ്രതീകാത്മകമായൊരു മൂല്യം ഉണ്ടെന്നും അത് യേശു അന്ത്യഅത്താഴ വേളയിൽ ചെയ്ത സാമീപ്യത്തിൻറെയും ശുശ്രൂഷയുടെയും പ്രവർത്തിയെ അനുസ്മരിപ്പിക്കുന്നുവെന്നും ഇതെക്കുറിച്ചുള്ള ഒരു അറിയിപ്പിൽ പാപ്പായുടെ ദാനധർമ്മാദി കാര്യങ്ങൾക്കായുള്ള കാര്യാലയം വെളിപ്പെടുത്തി.

തൻറെ പീഢാസഹനത്തിൻറെ തലേന്ന് അന്ത്യഅത്താഴ സമയത്ത് യേശു കുമ്പിട്ട് ശിഷ്യന്മാരുടെ പാദങ്ങൾ കഴുകിത്തുടച്ചതു പോലെ, ഈ ആംബുലൻസ് സംഭാവന ചെയ്യുന്നതിലൂടെ പാപ്പാ, ഉക്രൈയിനിൽ യുദ്ധം മുറിവേൽപ്പിച്ച സ്ത്രീപുരുഷന്മാരുടെ മുന്നിൽ കുനിയുകയും തൻറെ സാമീപ്യത്തിന് സാക്ഷ്യമേകുകയും ചെയ്യുന്നുവെന്ന് വിജ്ഞാപനത്തിൽ കാണുന്നു.

യുദ്ധത്തിൻറെ അന്യായമായ ആക്രമണത്തിന് ഇരകളാകുന്ന സഹോദരീസഹോദരന്മാരുടെ പാദങ്ങൾ കഴുകി ചുംബിക്കാൻ ആഗ്രഹിക്കുന്ന പാപ്പായുടെ ആശ്ലേഷവും സാന്ത്വനവും അനുഭവിക്കാൻ ഈ ആംബുലൻസിൽ സംവഹിക്കപ്പെടുന്ന മുറിവേറ്റവനോ രോഗിയോ ആയ വ്യക്തിക്കു കഴിയുമെന്നും ഈ പ്രസ്താവന പറയുന്നു. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

12 April 2022, 12:11