തിരയുക

ഉക്രയിനിൽ റഷ്യയുടെ ആക്രമണത്തിൽ തകർന്ന ഒരു കെട്ടിടത്തിനു മുന്നിൽ റഷ്യൻ പടയാളികൾ ഉക്രയിനിൽ റഷ്യയുടെ ആക്രമണത്തിൽ തകർന്ന ഒരു കെട്ടിടത്തിനു മുന്നിൽ റഷ്യൻ പടയാളികൾ 

കർദ്ദിനാൾ പീയെത്രോ പരോളിൻ: യുദ്ധം നമ്മുടെ തോൽവി!

വത്തിക്കാൻ സംസ്ഥാന കാര്യദർശി കർദ്ദിനാൾ പീയെത്രോ പരോളിനുമായി വത്തിക്കാൻറെ മാദ്ധ്യമവിഭാഗത്തിൽ പത്രാധിപ മേധാവിയായ അന്ത്രേയ തൊർണിയേല്ലി നടത്തിയ അഭിമുഖം.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

സമാധാനപരമായ സഹജീവനത്തിൻറെതായ ഒരു ഭാവികെട്ടിപ്പടുക്കുന്നതിൽ നാം പരാജയപ്പെട്ടുവെന്ന് വത്തിക്കാൻ സംസ്ഥാന കാര്യദർശി കർദ്ദിനാൾ പീയെത്രോ പരോളിൻ.

കർദ്ദിനാളുമായി നടത്തിയ അഭിമുഖത്തിലാണ് അദ്ദേഹം റഷ്യ ഉക്രയിനിൽ നടത്തുന്ന അധിനിവേശത്തെക്കുറിച്ചു പരാമർശിച്ചുകൊണ്ട് ഇപ്രകാരം പറഞ്ഞത്.

ഉക്രയിനിൽ തുടരുന്ന യുദ്ധം ഈ പരാജയത്തിന് തെളിവാണെന്ന് കർദ്ദിനാൾ പരോളിൻ പ്രസ്താവിച്ചു.

ബർലിൻ മതിലിൻറെ തകർച്ചയ്ക്കു ശേഷം നമ്മൾ ജനതകൾക്കിടയിൽ സഹവർത്തിത്വത്തിൻറെ നൂതനമായ ഒരു സംവിധാനം, അതായത്, സൈനിക ഉടമ്പടികൾക്കും സാമ്പത്തിക സഹജീവനത്തിനും അതീതമായ ഒരു ഘടന ഉണ്ടാക്കുന്നതിൽ നാം തോറ്റുപോയി എന്നത് നമ്മൾ അംഗീകരിക്കേണ്ടിയിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. 

സമാധാനപരമായ സഹവർത്തിത്വത്തിൻറെ വിഭിന്നമായ, പുത്തനായ ഒരു ഭാവിയിലേക്ക് ചുവടുകൾ വയ്ക്കാൻ ധൈര്യപ്പെടുന്നതിനുപകരം നാം ഭൂതകാലത്തിലേക്ക് ഊളിയിടുകയാണെന്ന് കർദ്ദിനാൾ കുറ്റപ്പെടുത്തി.

സമാധാനം സംസ്ഥാപിക്കുന്നതിന് നാം അധികം വൈകിയിട്ടില്ലെന്നും ചുവടുകൾ വയ്ക്കുന്നതിനും ഒരു ധാരണയിലെത്തുന്നതിനും ഒരിക്കലും കാലവിളംബം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാഷ്ട്രീയവും നയതന്ത്രപരവുമായ നടപടികളുടെ ആവശ്യത കർദ്ദിനാൾ പരോളിൻ ചൂണ്ടിക്കാട്ടി.

ഇന്ന് ഉയർന്നു നില്ക്കുന്ന ഭീഷണികൾക്കു മുന്നിൽ ക്രൈസ്തവരുടെ മാനസാന്തര ദൗത്യത്തെക്കുറിച്ചും അദ്ദേഹം ഓർമ്മിപ്പിച്ചു.

ലോകത്തിൽ തിന്മകൾ വർദ്ധമാനമാക്കുന്നത് നമ്മുടെ ഹൃദയ കാഠിന്യവും പാപങ്ങളുമാണെന്നും അവയക്ക് നാം ദൈവത്തോടു മാപ്പപേക്ഷിക്കണമെന്നും കർദ്ദിനാൾ പരോളിൻ പറഞ്ഞു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

12 March 2022, 12:35