തിരയുക

2021.0202 vita consacrata-suore-brasile 2021.0202 vita consacrata-suore-brasile  

സമർപ്പിത ജീവിതസമൂഹങ്ങളുടെ സാംസ്കാരിക പൈതൃകം!

ഒരു അന്താരാഷ്ട്ര സമ്മേളനം, മെയ് 4,5 തീയതികളിൽ!

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

സമർപ്പിതജീവിതത്തെ അധികരിച്ച് ഒരു രാജ്യാന്തര സമ്മേളനം റോമിൽ നടക്കും.

മെയ് 4,5 തീയതികളിലായിരിക്കും ഈ സമ്മേളനം.

സമർപ്പിതജീവിത സ്ഥാപനങ്ങൾക്കും അപ്പൊസ്തോലികജീവിത സമൂഹങ്ങൾക്കും വേണ്ടിയുള്ള വത്തിക്കാൻ സംഘത്തിൻറെയും സാംസ്കാരികകാര്യങ്ങൾക്കായുള്ള പൊന്തിഫിക്കൽ സമിതിയുടെയും സംയുക്താഭിമുഖ്യത്തിലാണ് ഇത് സംഘടിപ്പിക്കപ്പെടുന്നത്.

“സിദ്ധിയും സർഗ്ഗാത്മകതയും. സമർപ്പിതജീവിത സമൂഹങ്ങളുടെ സാംസ്കാരിക പൈതൃകത്തിനായുള്ള അനുക്രമണികയും ഭരണസംവിധാനവും നൂതന പദ്ധതികളും” എന്നതാണ് ഈ സമ്മേളനത്തിൻറെ വിചിന്തന പ്രമേയം.

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

17 February 2022, 14:26