തിരയുക

വത്തിക്കാൻറെ വിദേശകാര്യലായത്തിൻറെ കാര്യദർശി ആർച്ചുബിഷപ്പ് പോൾ റിച്ചാർഡ് ഗാല്ലഗെർ ലെബനനോൻ സന്ദർശന വേളയിൽ, അന്നാട്ടിലെ പ്രസിഡൻറിൻറെ ഔദ്യോഗിക വസതിയിൽ വത്തിക്കാൻറെ വിദേശകാര്യലായത്തിൻറെ കാര്യദർശി ആർച്ചുബിഷപ്പ് പോൾ റിച്ചാർഡ് ഗാല്ലഗെർ ലെബനനോൻ സന്ദർശന വേളയിൽ, അന്നാട്ടിലെ പ്രസിഡൻറിൻറെ ഔദ്യോഗിക വസതിയിൽ  

വത്തിക്കാൻറെ വിദേശ കാര്യാലയ മേധാവി ലെബനൻ സന്ദർശിച്ചു!

ലെബനനിലെ ജനങ്ങളോടു പാപ്പായ്ക്കും പരിശുദ്ധസിംഹാസനത്തിനുമുള്ള സാമീപ്യത്തിൻറെയും ഐക്യദാർഢ്യത്തിൻറെയും അടയാളമായിരുന്നു, ആർച്ചുബിഷപ്പ് പോൾ റിച്ചാർഡ് ഗാല്ലഗെറിൻറെ പഞ്ചദിന സന്ദർശനം.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

വത്തിക്കാൻ സംസ്ഥാനത്തിൻറെ വിദേശകാര്യാലയ മേധാവി ആർച്ചുബിഷപ്പ് പോൾ റിച്ചാർഡ് ഗാല്ലഗെർ ലെബനനോൻ സന്ദർശിച്ചു.

സാമ്പത്തിക രാഷ്ട്രീയപ്രതിസന്ധിയിലുഴലുന്ന ലെബനനിലെ ജനങ്ങളോടു പാപ്പായ്ക്കും പരിശുദ്ധസിംഹാസനത്തിനുമുള്ള സാമീപ്യത്തിൻറെയും ഐക്യദാർഢ്യത്തിൻറെയും അടയാളമായിരുന്നു, ജനുവരി 31 മുതൽ ഫെബ്രുവരി 4 വരെ അദ്ദേഹം നടത്തിയ ഈ സന്ദർശനം.

ലെബനനേറ്റ മുറിവുകൾ സൗഖ്യമാക്കുകയും പരിമുറുക്കങ്ങൾക്ക് അയവുവരുത്തുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെ ആ ജനതയ്ക്കിടയിൽ ഒരു ദേശീയ സംവാദത്തിൽ സജീവ പങ്കാളിയാകാനുള്ള വത്തിക്കാൻറെ സന്നദ്ധതയും ആർച്ചുബിഷപ്പ് പോൾ റിച്ചാർഡ് ഗാല്ലഗെർ വെളിപ്പെടുത്തി.

ലെബനനെ മുങ്ങിത്താഴാൻ അനുവദിക്കരുതെന്നും മറിച്ച്, ഉയിർത്തെഴുന്നേല്ക്കാൻ സമൂർത്തമായ നടപടികളിലൂടെ സഹായിക്കണമെന്ന് ഇക്കഴിഞ്ഞ ജനുവരി 10-ന് നയതന്ത്രപ്രതിനിധികളോടുള്ള പ്രഭാഷണത്തിൽ ഫ്രാൻസീസ് പാപ്പാ നടത്തിയ അഭ്യർത്ഥന ആർച്ചുബിഷപ്പ് ആവർത്തിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

05 February 2022, 12:33