തിരയുക

ഭിന്നശേഷിയുള്ള വ്യക്തി ഭിന്നശേഷിയുള്ള വ്യക്തി 

#IamChurch: ഞാൻ സഭയുടെ ഭാഗമായി തോന്നുന്നു

അൽമായർക്കും കുടുംബത്തിനും ജീവനും വേണ്ടിയുള്ള ഡികാസ്റ്ററിയുടെ സംരംഭമാണ്#IamChurch

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

അൽമായർക്കും കുടുംബത്തിനും ജീവനും വേണ്ടിയുള്ള ഡികാസ്റ്ററി പുറത്തുവിട്ട വീഡിയോ

അൽമായർക്കും കുടുംബത്തിനും ജീവനും വേണ്ടിയുള്ള ഡികാസ്റ്ററിയുടെ #IamChurch എന്ന സംരംഭത്തിൽ ഭിന്നശേഷിക്കാരായ വ്യക്തികൾ, അവർ ഭാരമാണെന്നോ മാറ്റിനിർത്തപ്പെടുന്നവരാണെന്നോ ഉള്ള തോന്നലുകൾ മാറ്റിവച്ച് നടത്തുന്ന ദൈനംദിന പോരാട്ടങ്ങളും, സഭാ സമൂഹത്തിൽ അവർ നൽകുന്ന തനതായ സംഭാവനകളെക്കുറിച്ചും വിശദീകരിക്കുന്ന അഞ്ചു വീഡിയോകൾ ഉൾക്കൊള്ളിച്ചിരിക്കുന്നു. "ഞാൻ സഭയുടെ ഭാഗമായി തോന്നുന്നു" എന്നതാണ് രണ്ടാമത്തെ വീഡിയോയുടെ ശീർഷകം.

അൽമായർക്കും കുടുംബത്തിനും ജീവനുമായുള്ള ഡികാസ്റ്ററി സഭയിൽ വൈകല്യമുള്ള വ്യക്തികൾ വഹിക്കുന്ന പ്രധാന പങ്കിനെ പര്യവേക്ഷണം ചെയ്യുന്ന അഞ്ച് ഭാഗങ്ങളുള്ള സംഘടിത പ്രവർത്തനത്തിലെ രണ്ടാമത്തെ വീഡിയോ തിങ്കളാഴ്ച #Iam Church പുറത്തിറക്കി. "ഞാൻ സഭയുടെ ഭാഗമായി തോന്നുന്നു" എന്ന് ശീർഷകമുള്ള വീഡിയോയിൽ സ്പാനിഷ് ഭാഷ സംസാരിക്കുന്ന അഞ്ച് ഭിന്നശേഷിക്കാരായ സുഹൃത്തുക്കൾ സഭയുടെ അധ്യാപന ദൗത്യത്തിൽ ഏർപ്പെട്ടിരിക്കുന്ന തങ്ങളുടെ അനുഭവങ്ങൾ വിവരിക്കുന്നു.

ദൈവത്തെ അറിയാൻ മറ്റുള്ളവരെ സഹായിക്കുന്ന ദാനങ്ങൾ  

മെക്സിക്കോയിലെ ഒക്സക്കയിൽ നടന്ന ഒരു പ്രേക്ഷിത ദൗത്യത്തിൽ നാല് സുഹൃത്തുക്കൾ തങ്ങൾക്കു ലഭിച്ച ദാനങ്ങളെ ദൈവത്തെക്കുറിച്ച് കുട്ടികളോടു പങ്കുവെയ്ക്കുവാൻ വിനിയോഗിച്ചതും വീഡിയോയിൽ പരാമർശിച്ചിട്ടുണ്ട്.

മെക്സിക്കോയിലെ ഒരു ചെറിയ ഗ്രാമത്തിൽ മതബോധന അധ്യാപക സംഘം  ദൈവത്തെ കുറിച്ച് ഒന്നും അറിയാത്ത നിരവധി ബധിരരായ കുട്ടികളെ കണ്ടുമുട്ടി. അതിനാൽ അവർക്ക് ദൈവത്തെക്കുറിച്ചുള്ള ഒരു പുതിയ ദർശനം ലഭിക്കുന്നതിനായി തങ്ങൾ സുവിശേഷം പ്രസംഗിച്ചു എന്ന് അവർ പങ്കുവച്ചു. അജപാലന പ്രവർത്തനങ്ങളിലൂടെയും വ്യാഖ്യാതാക്കൾക്കുള്ള ശിൽപ്പശാലകളിലൂടെയും ബധിരരായ യുവാക്കൾക്കുവേണ്ടി ഈ നാലു പേരും പ്രവർത്തനം തുടരുന്നു.

‘വരുവിൻ’ എന്ന് എല്ലാ ബധിരരെയും ക്ഷണിക്കാനും തങ്ങൾ ആഗ്രഹിക്കുന്നു’ അവർ പറഞ്ഞു. “ആത്മാവ് നിങ്ങളെ സഹായിക്കുകയും പിന്തുണയ്ക്കുകയും ചെയ്യും എന്ന് അറിഞ്ഞുകൊണ്ട് നിങ്ങളെ സന്തോഷഭരിതരായിരിക്കാൻ സഹായിക്കുന്ന ആത്മാവിനെ കണ്ടുമുട്ടുക. സഭയിൽ നിന്നും വിട്ടു പോകരുത് ദൈവത്തോടൊപ്പം നിൽക്കാൻ ഭയപ്പെടരുത് വിശ്വസിക്കുക" എന്ന് യുവാക്കളെ ബോധ്യപ്പെടുത്താൻ തങ്ങൾ ആഗ്രഹിക്കുന്നു എന്നും അവർ വീഡിയോയിൽ അറിയിക്കുന്നു.

സഭയുടെ ഭാഗമായി തോന്നാനുള്ള പല വഴികൾ

ബധിരനായിരുന്നിട്ടും സഭയുടെ ഭാഗമായി തോന്നിയ തന്റെ അനുഭവം എഡ്വെർഡോ എന്ന മറ്റൊരു യുവാവ് പങ്കുവെയ്ക്കുന്നു. വ്യാഖ്യാതാക്കളുടെ സഹായത്തോടെ ആംഗ്യഭാഷ സഭയുടെ ജീവിതത്തിൽ പങ്കെടുക്കാനും, ബൈബിൾ വായിക്കാനും, മതബോധന ക്ലാസുകളിലും, യുവജന, പ്രേഷിതപ്രവർത്തനങ്ങളുടെ ഭാഗമാകാനും സഹായിക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു.

ഉദാഹരണത്തിന് 2018 ലോക യുവജന ദിനത്തിൽ പ്രവർത്തിക്കാൻ തനിക്കും ക്ഷണം ലഭിച്ചുവെന്നും ഫ്രാൻസിസ് പാപ്പയെ സ്വാഗതം ചെയ്യുന്നതിൽ സഹായിക്കാൻ പനാമയി ലേക്ക്  പോയെന്നും എഡ്വേർഡ് പറയുന്നു. തന്റെ സമൂഹത്തിൽ മറ്റുള്ളവരെ ദൈവത്തെ കുറിച്ച് പഠിക്കാൻ സഹായിക്കുന്ന അജപാലന പ്രവർത്തനങ്ങൾ ചെയ്യുമ്പോൾ പുതിയ കാര്യങ്ങളും പഠിക്കാൻ കഴിയുന്നതായും എഡ്വേർഡ് പറയുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

14 December 2021, 13:06