തിരയുക

കർദ്ദിനാൾ പീയെത്രൊ പരോളിൻ,വത്തിക്കാൻ സംസ്ഥാന കാര്യദർശി കർദ്ദിനാൾ പീയെത്രൊ പരോളിൻ,വത്തിക്കാൻ സംസ്ഥാന കാര്യദർശി  

വീണ്ടും തുടങ്ങാൻ പുത്തൻ തലമുറയുടെ രോദനം ശ്രവിക്കണം!

യുനെസ്കൊയുടെ നാല്പത്തിയൊന്നാമത് പൊതുസംഘത്തിൻറെ നയചർച്ചയെ വെള്ളിയാഴ്‌ച (12/11/21) വത്തിക്കാൻ സംസ്ഥാന കാര്യദർശി കർദ്ദിനാൾ പീയെത്രൊ പരോളിൻ സംബോധന ചെയ്തു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ഐക്യരാഷ്ട്രസഭയുടെ വിദ്യഭ്യാസ, ശാസ്ത്രീയ, സാംസ്കാരിക സംഘടനയോട്, അഥവാ, യുനെസ്കൊയോട് (UNESCO-United Nations Educational, Scientific and Cultural Organisation) ഫ്രാൻസീസ് പാപ്പായ്ക്കുള്ള മതിപ്പ് വത്തിക്കാൻ സംസ്ഥാന കാര്യദർശി കർദ്ദിനാൾ പീയെത്രൊ പരോളിൻ ആവർത്തിച്ചു പ്രഖ്യാപിച്ചു.

ഫ്രാൻസിലെ പാരീസിൽ, യുനെസ്കൊയുടെ നാല്പത്തിയൊന്നാമത് പൊതുസംഘത്തിൻറെ നയചർച്ചയെ വെള്ളിയാഴ്‌ച (12/11/21) സംബോധനചെയ്യുകയായിരുന്നു അദ്ദേഹം.

യുനെസ്കോയുടെ എഴുപത്തിയഞ്ചാം സ്ഥാപനവാർഷികത്തെക്കുറിച്ചും സൂചിപ്പിച്ച കർദ്ദിനാൾ പരോളിൻ, ഈ സംഘടന ജനതകളുടെ സമാഗമ സംസ്കൃതി സംസ്ഥാപിക്കാനുള്ള യത്നം തുടർന്നുകൊണ്ടേയിരിക്കുന്നത് അനുസ്മരിച്ചു. സമാധാന സംസ്ഥാപനത്തിലൂടെ മാത്രമെ സകലർക്കും ഉപരി ഐശ്വര്യമാർന്നൊരു ഭാവിയുണ്ടാകൂ എന്ന ബോധ്യത്തോടുകൂടിയാണ് യുനെസ്കൊ ഇതു ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പുത്തൻ തലമുറയുടെ രോദനം ശ്രവിച്ചുകൊണ്ടു വേണം നാം വീണ്ടും തുടക്കം കുറിക്കേണ്ടതെന്ന്, കർദ്ദിനാൾ പരോളിൻ, കോവിദ് 19 മഹാമാരി ദുരിതം വിതച്ചിരിക്കുന്ന ഈ കാലഘട്ടത്തിൽ നരകുലത്തിനു നേർക്കുയർന്നിരിക്കുന്ന വെല്ലുവിളികളെ നിസ്സർഗ്ഗജമായ സാഹോദര്യ ചൈതന്യത്തോടുകൂടി നേരിടേണ്ടതിനെക്കുറിച്ചു സൂചിപ്പിച്ചുകൊണ്ട് ഓർമ്മിപ്പിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

13 November 2021, 13:26