ബന്ധങ്ങൾ ആഴത്തിലാക്കുക: ആഗോളപ്രദർശനസംരഭത്തിൽ വത്തിക്കാൻ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
"മനസ്സുകളെ ഒന്നിപ്പിക്കുന്നു, ഭാവി പടുത്തുയർത്തുന്നു" എന്ന പൊതു പ്രമേയത്തിൽ അവതരിപ്പിക്കപ്പെട്ട എക്സ്പോ ദുബായ് എന്ന സംരംഭത്തിൽ, സാഹോദര്യത്തിന്റെ ആഴം ബന്ധിപ്പിക്കാനും, അതുവഴി മെച്ചപ്പെട്ട ഒരു ലോകം പടുത്തുയർത്താനുമുള്ള ആഹ്വാനവുമായി തങ്ങളുടെ പവലിയൻ സ്ഥാപിച്ചു. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ നിർവ്വഹിച്ചത് സംസ്കാരപരമായ കാര്യങ്ങൾക്കുവേണ്ടിയുള്ള പൊന്തിഫിക്കൽ കൗൺസിലാണ്.
സാഹോദര്യത്തിന്റെയും സാംസ്കാരിക, മതാന്തര സംവാദത്തിന്റെയും കൊടിക്കുകീഴിൽ സൗന്ദര്യശാസ്ത്രം, ശാസ്ത്രം, വിശ്വാസം എന്നിവ തമ്മിലുള്ള ഒരു കണ്ടുമുട്ടലാണ് ഈ പവലിയൻ കൊണ്ട് വത്തിക്കാൻ ഉദ്ദേശിക്കുന്നത്.
ചരിത്രപരമായ രണ്ട് കണ്ടുമുട്ടലുകളാണ് ഇവിടുത്തെ പ്രതീകങ്ങൾ; ഏതാണ്ട് 800 വർഷങ്ങൾക്ക് മുമ്പ് വിശുദ്ധ ഫ്രാൻസിസും സുൽത്താൻ മാലിക് അൽ-കാമിലുമായി നടന്ന കണ്ടുമുട്ടലും, 2019 ഫെബ്രുവരി 4-ന് അബുദാബിയിൽവച്ച് ഫ്രാൻസിസ് മാർപാപ്പയും അൽഅസ്ഹറിന്റെ മുഖ്യ ഇമാം അഹ്മദ് അൽ-തയ്യിബുമായി നടന്ന കണ്ടുമുട്ടലുമാണവ.
ലോക സമാധാനത്തിനും പൊതു സഹവർത്തിത്വത്തിനുമായി ദുബായിൽവച്ച് നടത്തിയ "മനുഷ്യ സാഹോദര്യത്തെക്കുറിച്ചുള്ള പ്രഖ്യാപന"ത്തിന് തുടർച്ച നൽകുവാനാണ് ഈ സംരംഭം വഴി പരിശുദ്ധ സിംഹാസനം ശ്രമിക്കുന്നത്.