തിരയുക

കർദ്ദിനാൾ ലെയൊണാർദൊ സാന്ദ്രി, പൗരസ്ത്യസഭകൾക്കായുള്ള സംഘത്തിൻറെ തലവൻ കർദ്ദിനാൾ ലെയൊണാർദൊ സാന്ദ്രി, പൗരസ്ത്യസഭകൾക്കായുള്ള സംഘത്തിൻറെ തലവൻ  

സിറിയയിലെ പാവപ്പെട്ടവർക്ക് പാപ്പായുടെ ധനസഹായം!

സിറിയയിലെ ജനങ്ങളെ സഹായിക്കുന്നതിനായി 170000 അമേരിക്കൻ ഡോളർ, ഏകദേശം, 1 കോടി 27 ലക്ഷത്തിൽപ്പരം രൂപയാണ് , അന്നാട്ടിലെ വിവിധ സഭാപ്രവശ്യകൾക്കായി വിതരണം ചെയ്യുക.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

സിറിയയിലെ സഭയ്ക്ക് പാപ്പായുടെ സാമ്പത്തിക സഹായം.

പൗരസ്ത്യസഭകൾക്കായുള്ള സംഘത്തിൻറെ തലവൻ കർദ്ദിനാൾ ലെയൊണാർദൊ സാന്ദ്രി തൻറെ സിറിയ സന്ദർശനത്തിൻറെ പ്രഥമ ദിനമായിരുന്ന ഇക്കഴിഞ്ഞ 26-ന് (26/10/21)  ചൊവ്വാഴ്ചയാണ് ഇതു വെളപ്പെടുത്തിയത്. 170000 ( ഒരുലക്ഷത്തി എഴുപതിനായിരം) അമേരിക്കൻ ഡോളർ, ഏകദേശം 1 കോടി 27 ലക്ഷത്തിൽപ്പരം രൂപ, ആണ് സംഭാവന.

അന്നാട്ടിലെ ഏറ്റം പാവപ്പെട്ടവരെ സഹായിക്കാനാണ് ഫ്രാൻസീസ് പാപ്പാ ഈ സംഭാവന നല്കുന്നതെന്നും ഈ തുക അന്നാട്ടിലെ 17 സഭാഭരണ പ്രവിശ്യകൾക്കായി വീതിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

29 October 2021, 13:06