തിരയുക

പത്താം ആഗോള കുടുംബ സംഗമം. പത്താം ആഗോള കുടുംബ സംഗമം. 

"കുടുംബം", സേചനം ചെയ്യപ്പെടേണ്ട മണ്ണ്, കർദ്ദിനാൾ കെവിൻ ഫാറെൽ !

പത്താം ലോക കുടുംബസംഗമത്തെ അധികരിച്ചുള്ള വാർത്താസമ്മേളനം വത്തിക്കാനിൽ.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

സഭാതലത്തിലുള്ള കുടുംബ സംഗമം പോലുള്ള സുപ്രധാന വേളകളിലുള്ള ഭാഗഭാഗിത്വം കൂടാതെ നമുക്ക് കുടുംബഅജപാലനത്തിന് പിന്തുണയേകുന്നതിനെക്കുറിച്ച് ചിന്തിക്കാനാകില്ലെന്ന്  അല്മായർക്കും കുടുംബത്തിനും ജീവനും വേണ്ടിയുള്ള റോമൻകൂരിയാ വിഭാഗത്തിൻറെ അദ്ധ്യക്ഷൻ കർദ്ദിനാൾ കെവിൻ ഫാറെൽ (Card. Kevin Farrell).

2022 ജൂൺ 22-26 വരെ റോമാ പുരി ആതിഥ്യമരുളുന്ന ആഗോളസഭാതലത്തിലുള്ള കുടുംബസംഗമത്തെ അധികരിച്ച് വത്തിക്കാനിൽ, പരിശുദ്ധസിംഹാസനത്തിൻറെ വാർത്താവിതരണ കാര്യാലയത്തിൽ, പ്രസ്സ് ഓഫീസിൽ, വെള്ളിയാഴ്ച (01/10/21) നടന്ന പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

റോം രൂപതയ്ക്കുവേണ്ടിയുള്ള, പാപ്പായുടെ വികാരിജനറാൾ കദ്ദിനാൾ ആഞ്ചെലൊ ദെ ദൊണാത്തിസ്, അല്മായർക്കും കുടുംബത്തിനും ജീവനും വേണ്ടിയുള്ള റോമൻകൂരിയാ വിഭാഗത്തിൻറെ ഉപകാര്യദർശി പ്രൊഫസർ ശ്രീമതി ഗബ്രിയേല്ല ഗംബീനൊ, റോം രൂപതയുടെ സാമൂഹ്യ വിനിമയ കാര്യാലയ മേധാവി വ്വാൾട്ടെർ ഇൻസേരൊ, റോം രൂപതയിലെ കുടുംബങ്ങളുടെ പ്രതിനിധികളായ ജൊവാന്നി, എലിസബേത്ത ഷിഫോണി ദമ്പതികൾ എന്നിവരും ഈ പത്രസമ്മേളനത്തിൽ സംസാരിച്ചു.

കുടുംബങ്ങൾ, നനയ്ക്കേണ്ട മണ്ണും, ഒപ്പം, കുടുംബസ്നേബത്തിൻറെ സൗകുമാര്യത്തിൻറെ വിശ്വാസയോഗ്യമായ യഥാർത്ഥ സക്ഷ്യങ്ങൾ ഏകിക്കൊണ്ട് ലോകത്തെ ഫലസമ്പുഷ്ടമാക്കിത്തീർക്കുന്നതിന് അവിടെ വിതറേണ്ട വിത്തും ആണെന്ന് കർദ്ദിനാൾ ഫാറെൽ വിശേഷിപ്പിച്ചു.

ആഗോള കുടുംബോത്സവം “കുടുബസ്നേഹം: വിശുദ്ധിയുടെ വിളിയും വഴിയും” എന്ന വിചിന്തന പ്രമേയം സ്വീകരിച്ചിരിക്കുന്നതിൻറെ പ്രാധാന്യവും അദ്ദേഹം എടുത്തുകാട്ടി.

സകലരെയും സംബന്ധിച്ചിടത്തോളം, സകലയിടത്തും പ്രത്യേകിച്ച്, ലോകത്തിൻറെ പ്രാന്തങ്ങളിൽ, ബുദ്ധിമുട്ടുകൾ നിറഞ്ഞ ഈ കാലഘട്ടത്തിൽ, ഒത്തൊരുമിച്ചു ചരിക്കാനുള്ള അഭിലാഷം തളിരിട്ടുണ്ടെന്ന് അദ്ദേഹം അനുസ്മരിച്ചു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

01 October 2021, 14:37