തിരയുക

സെർബിയയും വത്തിക്കാൻ 1878-1914" - പ്രദർശനം സെർബിയയും വത്തിക്കാൻ 1878-1914" - പ്രദർശനം  

"സെർബിയയും വത്തിക്കാനും1878-1914"പ്രദര്‍ശനം ലാറ്ററൻയൂണി വേഴ്സിറ്റിയിൽ

ആർച്ചുബിഷപ്പ് ഗാല്ലെഗർ "സെർബിയയും വത്തിക്കാനും 1878-1914" എന്ന എക്സിബിഷന്റെ ഉൽഘാടനത്തിൽ പങ്കെടുത്തു.

സി.റൂബിനി സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

പരിശുദ്ധ സിംഹാസനം  സെർബിയൻ സാമ്രാജ്യവുമായി  നയതന്ത്ര ബന്ധം സ്ഥാപിച്ചതിന്റെ   ശതാബ്ദി അനുസ്മരിക്കുവാൻ സെർബിയൻ റിപ്പബ്ളിക്കിന്റെ പരിശുദ്ധ സിംഹാസനത്തിലെ എംബസ്സിയാണ് പ്രദര്‍ശനം സംഘടിപ്പിച്ചത്.

സെർബിയ, ക്രൊവേഷ്യ, സ്ലോവേനിയ എന്നിവ ഉൾപ്പെട്ടിരുന്ന സെർബിയൽ സാമ്രാജ്യവുമായി 1920 ലാണ് വത്തിക്കാൻ നയതന്ത്രബന്ധം ആരംഭിച്ചത്. 'സെർബിയയും വത്തിക്കാനും 1878-1914' എന്ന പേരിൽ ഇന്നലെ തിങ്കളാഴ്ച,  റോമിലെ ലാറ്ററൻ യൂണിവേഴ്സിറ്റിയിലാണ് എക്സിബിഷൻ സംഘടിപ്പിച്ചത്. ഉൽഘാടന ചടങ്ങിൽ വത്തിക്കാന്റെ വിദേശകാര്യ ബന്ധങ്ങൾക്കായുള്ള  സെക്രട്ടറി ആർച്ചുബിഷപ്പ്  പോൾ ഗാല്ലെഗർ, സെർബിയയുടെ വിദേശകാര്യ മന്ത്രി നിക്കോളാ സെലക്കോവിച്ച് എന്നിവർ പങ്കെടുത്തു.

ഇതുവരെ പൊതുജനത്തിന് കാണാൻ കഴിയാതിരുന്ന ധാരാളം പ്രമാണരേഖകൾ പ്രദർശനത്തിൽ വച്ചിട്ടുണ്ട്.  ബെർളിനിലെ സമ്മേളനം, സെർബിയ സാമ്രാജ്യത്തെ ഒരു സ്വതന്ത്ര രാഷ്ട്രമായി പ്രഖ്യാപിച്ച 1878 മുതൽ ഒന്നാം ലോകമഹായുദ്ധത്തിനു മുമ്പ് വരെ വത്തിക്കാന് സെർബിയയുമായി ബന്ധമുണ്ടായിരുന്നു എന്ന് വെളിപ്പെടുത്തുന്നവയാണ് ഈ രേഖകൾ. അന്ന് രണ്ടു കൂട്ടരും സമ്മതപത്രം ഒപ്പിട്ടെങ്കിലും പ്രാവർത്തീകമാക്കാൻ കഴിഞ്ഞില്ല. പിന്നീട് 1920ൽ നടന്ന നയതന്ത്രബന്ധ സ്ഥാപനത്തിന് ഈ സമ്മതപത്രം സഹായകമാവുകയും ബെൽഗ്രേഡിൽ അപ്പോസ്തലിക് ആസ്ഥാനം ഉൽഘാടനം ചെയ്യുകയും ചെയ്തു. പലപ്പോഴും വത്തിക്കാനും ബാൽക്കൺ ജനതയുമായുള്ള ബന്ധം ലോലവും വെല്ലുവിളികൾ നിറഞ്ഞതായിരുന്നുവെങ്കിലും ആ പ്രദേശത്തിന്റെ സങ്കീർണ്ണമായ രാഷ്ട്രീയ ചട്ടക്കൂടിനുള്ളിൽ തുടർച്ചയായതും വളരെ പ്രാധാന്യമർഹിക്കുന്നതും ഒരിക്കലും മുറിഞ്ഞുപോകാത്തതുമാണെന്ന് ആർച്ച് ബിഷപ്പ് ഗാല്ലെഗർ തന്റെ സന്ദേശത്തിൽ പറഞ്ഞു. പരസ്പര സംവാദത്തിനായി ഇരുഭാഗത്തേയും നയതന്ത്രജ്ഞർ നടത്തിയ പരിശ്രമങ്ങളെ അദ്ദേഹം അനുസ്മരിച്ചു. അന്തർദേശീയ ബന്ധങ്ങളുടെ ചരിത്രത്തെക്കുറിച്ചുള്ള തുടർച്ചയായ പഠനങ്ങൾ, കൂടുതൽ പരസ്പര സഹകരണവും പൊതു നന്മയും ലക്ഷ്യമിട്ടുള്ള ഒരു സമൂഹം കെട്ടിപ്പടുക്കാൻ പുതിയ തലമുറയ്ക്ക് പ്രചോദനമാകട്ടെയെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

19 October 2021, 15:06