തിരയുക

Click To Pray ആപ്പിന്റെ ലോഗോ. Click To Pray ആപ്പിന്റെ ലോഗോ. 

പാപ്പായുടെ പ്രാർത്ഥനാ ആപ്പ് "Click To Pray 2.0"

സിനഡിനായുള്ള പ്രാർത്ഥനയുടെ വെബ്സൈറ്റിന്റെ അവതരണവും പാപ്പായുടെ പ്രാർത്ഥനാ ആപ്പായ "Click To Pray 2.0" യുടെ സമാരംഭവും

സി.റൂബിനി സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

ഇതുമായി ബന്ധപ്പെട്ട ഹ്രസ്വമായ അവതരണ പ്രസംഗങ്ങൾക്ക് ശേഷം പത്രപ്രവർത്തകർക്ക് അഭിമുഖത്തിനുള്ള സൗകര്യമുണ്ടായിരിക്കുമെന്ന് അംഗീകാരമുള്ള പത്രപ്രവർത്തകരെ പരിശുദ്ധ സിംഹാസനത്തിന്റെ മാധ്യമ വിഭാഗം അറിയിച്ചു. ഇതിൽ പങ്കെടുക്കാനാഗ്രഹിക്കുന്ന പത്രപ്രവർത്തകർ തങ്ങളുടെ അപേക്ഷകൾ 24മണിക്കൂറുകൾക്കു മുമ്പ് അംഗീകാരത്തിനായുള്ള പരിശുദ്ധ സിംഹാസനത്തിന്റെ സംവിധാനമായ Https:/press.vatican.va/accreditamenti യിലൂടെ "App Click To Pray 2.0 e sito web di preghiera del sinodo - Interviste" എന്നത് തിരഞ്ഞെടുത്ത് അംഗീകാരം നേടേണ്ടതാണ്. നിലവിലുള്ള ആരോഗ്യമാനദണ്ഡങ്ങൾ അനുസരിച്ച് പത്രമാധ്യമ പ്രവർത്തകരുടെ എണ്ണത്തിൽ പരിമിതികൾ ഉണ്ടെന്ന് പ്രത്യേകം ഓർമ്മിപ്പിക്കുന്നു. അപേക്ഷകൾ വരുന്ന ക്രമമനുസരിച്ചാവും പ്രവേശനം അനുവദിക്കുക. ഓൺലൈൻ അക്രെഡിറ്റേഷൻ സംവിധാനം വഴി തന്നെ അനുവാദം ലഭിച്ചവർക്ക് സ്ഥിരീകരണം ലഭിക്കും.

ഗ്രീൻപാസ്സും, ശരീരോഷ്മാവിന്റെ പരിശോധനയും തുടങ്ങി കോവിഡ് സുരക്ഷാ ക്രമീകരണങ്ങൾ പാലിച്ചാവും പ്രവേശനം. അനുവാദം ലഭിക്കുന്ന പത്രമാധ്യമ പ്രവർത്തകർ 30 മിനിറ്റ് മുമ്പ് ഹാജരാവണമെന്നും പത്രക്കുറിപ്പിൽ അറിയിച്ചിട്ടുണ്ട്.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

18 October 2021, 14:44