തിരയുക

വാർസോയിൽ  സംഘടിപ്പിച്ച നാല് ദിവസം നീളുന്ന ഒരു സംരക്ഷണ സമ്മേളനം (Safeguarding Conference) ഉദ്ഘാടനം ചെയ്തു കൊണ്ട് കമ്മീഷന്‍റെ തലവനായ കർദ്ദിനാൾ സീൻ ഓ’മാലെയ് പ്രസംഗിക്കുന്നു. വാർസോയിൽ സംഘടിപ്പിച്ച നാല് ദിവസം നീളുന്ന ഒരു സംരക്ഷണ സമ്മേളനം (Safeguarding Conference) ഉദ്ഘാടനം ചെയ്തു കൊണ്ട് കമ്മീഷന്‍റെ തലവനായ കർദ്ദിനാൾ സീൻ ഓ’മാലെയ് പ്രസംഗിക്കുന്നു.  

കർദ്ദിനാൾ ഓ’മാലെയ്: ലൈംഗീകചൂഷണ പ്രതിസന്ധി

പ്രായപൂർത്തിയാകാത്തവരുടെ സംരക്ഷണത്തിനായുള്ള പൊന്തിഫിക്കൽ കമ്മീഷൻ പോളണ്ടിലെ വാർസോയിൽ സംഘടിപ്പിച്ച നാല് ദിവസം നീളുന്ന ഒരു സംരക്ഷണ സമ്മേളനം (Safeguarding Conference) ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിച്ച അവസരത്തിലാണ് കമ്മീഷന്‍റെ തലവനായ കർദ്ദിനാൾ സീൻ ഓ’മാലെയ് ഫ്രാൻസിസ് പാപ്പായുടെ വാക്കുകൾ ആവർത്തിച്ചത്.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

ദുരുപയോഗം ചെയ്യപ്പെട്ടവരെ ശ്രവിക്കുകയും, അവരെ അംഗീകരിക്കുകയും ആത്മാർത്ഥമായി അവരുടെ ക്ഷമ യാചിക്കുകയും ചെയ്യേണ്ടത് നവീകരണത്തിന്‍റെ പാതയിൽ ഒഴിച്ചുകൂടാനാവാത്തതാണെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. മദ്ധ്യ-കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളിലെ സഭയെ അഭിസംബോധന ചെയ്ത് നടത്തിയ ഉദ്ഘാടന പ്രസംഗത്തിൽ വ്യക്തിപരവും സ്ഥാപനപരവുമായ മനസാന്തരമാണ് നവീകരണത്തിന്‍റെ കേന്ദ്രമെന്നും അതിനെയാണ് ഫ്രാൻസിസ് പാപ്പാ സഭയുടെ പ്രേഷിതപരിവർത്തനം എന്ന് വിളിക്കുന്നതെന്നും കർദ്ദിനാൾ ഓ’മാലെയ് ചൂണ്ടിക്കാണിച്ചു.

"ദൈവത്തിന്‍റെ കുഞ്ഞുങ്ങളെ സംരക്ഷിക്കേണ്ട നമ്മുടെ പൊതുവായ ദൗത്യം"(Our Common Mission of safeguarding God’s Children) എന്ന ശീർഷകത്തിൽ സെപ്റ്റംബർ 19-22 വരെ സംഘടിച്ചിച്ച സമ്മേളനത്തിൽ ഇരുപതോളം രാജ്യങ്ങളിൽ നിന്നുള്ള സഭാ പ്രതിനിധികൾ പങ്കെടുക്കുന്നുണ്ട്.

ഈ സമ്മേളനത്തിൽ മാനസാന്തരത്തിനായുള്ള ക്ഷണം മദ്ധ്യ-കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളിലെ ലൈംഗീകചൂഷണത്തെ സംബന്ധിക്കുന്ന നവീകരണ നടപടികൾ പ്രാധാന്യമർഹിക്കുന്നതാണ് എന്ന് അദ്ദേഹം പറഞ്ഞു. അധികാരശ്രേണിയിൽ ഏതു  നിലയിലുള്ള വ്യക്തിയാൽ ചൂഷണം ചെയ്യപ്പെട്ടാലും ലൈംഗീകചൂഷണത്തിനെതിരെ യുദ്ധം ചെയ്യാനാവശ്യമായ സഭയുടെ എല്ലാ തലങ്ങളേയും ബാധിക്കുന്ന മാറ്റങ്ങൾക്കായാണ് നമ്മൾ ശ്രമിക്കേണ്ടതെന്നും കർദ്ദിനാൾ ആവശ്യപ്പെട്ടു. പ്രായപൂർത്തിയാകാത്തവരും ദുർബ്ബലരുമായവരുടെ സംരക്ഷണത്തിന് സഭാ നേതൃത്വത്തെ സഹായിക്കാൻ 3 കാൽവയ്പ്പുകൾ അദ്ദേഹം എടുത്തു പറഞ്ഞു.

ശ്രവിക്കുന്ന ഹൃദയം

സംഭവിച്ച സത്യത്തെ അംഗീകരിക്കുന്ന ഒരു ഹൃദയത്തോടെ ചൂഷിതരായവരുടെ സാക്ഷ്യം അതീവ ബഹുമാനത്തോടെ ശ്രവിക്കണമെന്നും അതിന് കൃത്യമായ വിവര കൈമാറ്റത്തിനും കൂടിക്കാഴ്ചകൾക്കു മുള്ള വഴികൾ ഉണ്ടാകണമെന്നും കർദ്ദിനാൾ പറഞ്ഞു. ഇതിനായി പ്രത്യേക ഫോൺ സൗകര്യങ്ങളും ഈ മെയിൽ സംവിധാനങ്ങളും തയ്യാറാക്കിയ രൂപതകളെ അദ്ദേഹം പ്രശംസിച്ചു.

ചൂഷണം അതിജീവിച്ചവരെ അംഗീകരിക്കൽ

അടുത്ത പടി ചൂഷണം അതിജീവിച്ചവരെ സത്യസന്ധമായും കൃത്യമായും സഭ അംഗീകരിക്കുക എന്നതാണ്. സ്വയം പ്രതിരോധം തീർക്കുന്ന പ്രവണത നല്ലതല്ല എന്നും അത്തരം പ്രവണതയെ ചൂഷണം അതിജീവിച്ചവരെ ആഴത്തിൽ ശ്രവിക്കാനും അവർ കടന്നു പോയ അനുഭവങ്ങളെ മുഴുവനായും മനസ്സിലാക്കാൻ തയ്യാറുള്ള ഒരു മാനസീകാവസ്ഥ കൊണ്ട് മാറ്റിവയ്ക്കണമെന്നും കർദ്ദിനാൾ ഒ'മലെയ് ആവശ്യപ്പെട്ടു. ചൂണത്തിനിരയായവരുടെ സാക്ഷ്യത്തെ സംശയത്തോടും പലപ്പോഴും തരംതാഴ്ത്തുന്നതുമായ രീതിയിൽ അവരോടു പ്രതികരിക്കുന്നതും സഭാ സമൂഹത്തിന് ഗുരുതരമായ ഹാനി വരുത്തുമെന്നും അദ്ദേഹം അറിയിച്ചു.

ക്ഷമ തേടുക

സഭാ നേതൃത്വം, ജനങ്ങളുടെ ആവശ്യം കണ്ടറിഞ്ഞ് അലിഞ്ഞ യേശു നാഥനെ അനുകരിക്കുകയാണ് വേണ്ടത് എന്ന് മൂന്നാമത്തെ കാൽവയ്പായി അദ്ദേഹം പറഞ്ഞു. ചൂഷണം അതിജീവിച്ച പലരോടും അന്യായമായി മോശമായി പെരുമാറുകയും അവരുടെ സഹനങ്ങളിൽ അവരെ ഉപേക്ഷിക്കുകയും ചെയ്ത സഭ ഇനി അവരെ സഭയുടെ പണിതുയർത്തലിൽ മുൻ നിരയിൽ നിറുത്താൻ പരിശ്രമിക്കണമെന്ന് കർദ്ദിനാൾ നിർദ്ദേശിച്ചു. അവരെ മുൻനിരയിൽ നിറുത്താൻ പരിശ്രമിക്കുമ്പോൾ അവർക്ക് നവസുവിശേഷവൽക്കരണത്തിനും സഭയ്ക്കും സുവിശേഷ സത്യങ്ങളിലേക്ക് കൂടുതൽ ഉൾക്കാഴ്ചകൾ തരാനും കഴിയും. ചൂഷണം ചെയ്യപ്പെടലിനെ അതിജീവിച്ച ഓരോ വ്യക്തിയുടേയും യാത്ര വളരെ വ്യക്തിപരവും തനിമയാർന്നതുമാണ് എങ്കിലും സഭാ സേവകർ  ലൈംഗീക ചൂഷണത്തിനു വിധേയരായവരോടു ക്ഷമ തേടേണ്ടത് പ്രാധാന്യമർഹിക്കുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

സ്വയം പ്രതിരോധിക്കാതെ വിശ്വാസ്യത വീണ്ടെടുക്കുക

അവസാനമായി പ്രായപൂർത്തിയാകാത്തവരുടെ സംരക്ഷണത്തിനായുള്ള പൊന്തിഫിക്കൽ കമ്മീഷന്‍റെ അദ്ധ്യക്ഷൻ മദ്ധ്യ-കിഴക്കൻ യൂറോപ്യൻ സഭകളോടു പറഞ്ഞത് അജപാലന മാനസാന്തരത്തിൽ തുടരാനാണ്. അങ്ങനെ സഭ അതിന്‍റെ വിശ്വാസ്യത വീണ്ടെടുക്കാനും സൗഖ്യത്തിന് സഹായകമാകാനും ഇടയാകട്ടെ എന്ന് ആശംസിക്കുകയും ചെയ്തു. ജീവിതത്തിൽ നമ്മുടെ പഠന യാത്ര ജീവിതകാലം മുഴുവൻ നീളുന്നതാണെന്ന് അദ്ദേഹം അറിയിച്ചു. മുന്നോട്ടുള്ള യാത്രയിൽ ചൂഷണം അതിജീവിച്ചവരെക്കുറിച്ചുള്ള ഉത്കണ്ഠയും അവരുടെ ആവശ്യങ്ങളും മുൻനിറുത്തിയാൽ നമ്മൾ ശരിയായ പാതയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്നും അർത്ഥപൂർണ്ണമായ പുരോഗതി കൈവരിക്കാൻ കഴിയുമെന്നും കർദ്ദിനാൾ അറിയിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

21 September 2021, 15:31