തിരയുക

വൈദികർക്കായുള്ള കോൺഗ്രിഗേഷന്റെ ചാപ്പൽ വൈദികർക്കായുള്ള കോൺഗ്രിഗേഷന്റെ ചാപ്പൽ 

വൈദികർക്കായുള്ള കോൺഗ്രിഗേഷന് പുതിയ സെക്രെട്ടറി

റോമൻ കൂരിയയിൽ വൈദികർക്കായുള്ള വത്തിക്കാൻസംഘത്തിന്റെ പുതിയ സെക്രെട്ടറിയെ ഫ്രാൻസിസ് പാപ്പാ നിയമിച്ചു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

ചിലിയിൽനിന്നുള്ള വൈദികനായ അന്ദ്രെസ് ഗബ്രിയേൽ ഫെറാദ മൊറെയ്‌റയെ (Andrés Gabriel Ferrada Moreira) വൈദികർക്കായുള്ള കോൺഗ്രിഗേഷന്റെ പുതിയ സെക്രെട്ടറിയായി സെപ്തംബര് 8-)o തീയതി പാപ്പാ നിയമിച്ചു. ഇതേ തിരുസംഘത്തിൽ സേവനം ചെയ്തുവരികയായിരുന്നു ഫാദർ മൊറെയ്‌റ. ഇതോടൊപ്പം തിബുർണിയയുടെ സ്ഥാനികപദവിയോടുകൂടിയ ആർച്ച്ബിഷപ് ആയും അദ്ദേഹം ഉയർത്തപ്പെട്ടു. ഒക്ടോബര് 1-)o തീയതിമുതലാണ് പുതിയ നിയമനം പ്രാബല്യത്തിൽ വരിക.

1969 ജൂൺ 10-ന് ചിലിയിലെ സാന്തിയാഗോയിൽ ജനിച്ച അദ്ദേഹം 1999-ലാണ് പുരോഹിതനായി അഭിഷിക്തനായത്. 2018 മുതൽ വൈദികർക്കായുള്ള വത്തിക്കാൻസംഘത്തിൽ സേവനം ചെയ്തുവരികയായിരുന്നു.

08 September 2021, 16:38