ഒരു മാസം പാപ്പായുടെ പ്രതിവാര പൊതുദർശനപരിപാടി ഉണ്ടായിരിക്കില്ല!
ഒരു ഇടവേളയ്ക്കു ശേഷം പ്രതിവാരപൊതുകൂടിക്കാഴ്ച ആഗസ്റ്റ് നാലിന് പുനരാരംഭിക്കും.
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ഫ്രാൻസീസ് പാപ്പാ ജൂലൈ മാസത്തിൽ ബുധനാഴ്‌ച തോറുമുള്ള പൊതുകൂടിക്കാഴ്ച അനുവദിക്കില്ല.
വത്തിക്കാൻറെ വാർത്താവിതരണകാര്യാലയത്തിൻറെ, പ്രസ്സ് ഓഫീസിൻറെ മേധാവി മത്തേയൊ ബ്രൂണി (Matteo Bruni) വെള്ളിയാഴ്‌ച (02/07/21) ആണ് ഇത് ഒരു പത്രക്കുറിപ്പിലൂടെ വെളിപ്പെടുത്തിയത്.
യുറോപ്പിൽ വേനൽക്കാലാവധി ദിനങ്ങൾ ആരംഭിച്ചിരിക്കുന്ന പശ്ചാത്തലത്തിലാണ് ഫ്രാൻസീസ് പാപ്പാ പതിവുപോലെ ഇക്കൊല്ലവും ഈ കാലയളവിൽ പ്രതിവാര പൊതുദർശന പരിപാടി ഒഴിവാക്കിയിരിക്കുന്നത്.
ആഗസ്റ്റ് 4-ന്, ഇത് പുനരാരംഭിക്കുമെന്നും പാപ്പാ, ഞായറാഴ്ചകളിൽ നയിക്കുന്ന മദ്ധ്യാഹ്ന പ്രാർത്ഥന പതിവുപോലെ തുടരുമെന്നും മത്തേയൊ ബ്രൂണി അറിയിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:
03 ജൂലൈ 2021, 11:46